Lakshmi Narayan Rajayoga: ശുക്ര-ബുധ ലക്ഷ്മി നാരായണ രാജയോഗം; ഇവർക്ക് വൻ സാമ്പത്തിക അഭിവൃദ്ധി!
Budh Shukra Yuti 2026: നവംബർ 22 ന് രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം ഇവർക്ക് നൽകും തൊഴിൽ ബിസിനസിൽ വമ്പൻ പുരോഗതി.
Venus Mercury Conjunction: ജ്യോതിഷത്തിൽ ശുക്രനും ബുധനും സമ്പത്ത്, സമൃദ്ധി, സുഖസൗകര്യങ്ങൾ, ബുദ്ധിശക്തി, ബിസിനസ്സ്, സാമ്പത്തിക പുരോഗതി എന്നിവയുടെ കാരകനായി കണക്കാക്കുന്നു.
ശുക്രനും ബുധനും കൂടി കൂടിച്ചേരുമ്പോൾ ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. നവംബർ 22 നാണ് ഈ ശുഭകരമായ രാജയോഗത്തിന്റെ ഫലങ്ങൾ വരുന്നത്. ഈ യോഗം ചില രാശിക്കാർക്ക് പുരോഗതി, സാമ്പത്തിക നേട്ടം, വൻ സുഖസൗകര്യങ്ങൾ എന്നിവ നൽകും.
ഈ രാജയോഗം തുലാം, കന്നി, മേടം, ഇടവം എന്നീ രാശിക്കാർക്ക് സ്പെഷ്യൽ നേട്ടങ്ങൾ നൽകും. ഇവർക്ക് അവരുടെ ജോലികളിലും ബിസിനസുകളിലും പുരോഗതി, പുതിയ അവസരങ്ങൾ എന്നിവ ലഭിക്കും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകാൻ സാധ്യത, അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനൊപ്പം, പുതിയ വരുമാന സ്രോതസ്സുകളും ഉയർന്നുവന്നേക്കാം. ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ ഏതൊക്കെ രാശിക്കാർക്ക് കരിയർ, ബിസിനസ്സ്, സാമ്പത്തികം എന്നിവയിൽ നേട്ടങ്ങൾ ലഭിക്കും എന്നറിയാം...
എന്താണ് ലക്ഷ്മി നാരായണ രാജയോഗം? (What is Lakshmi Narayan Rajyoga?)
വേദ ജ്യോതിഷത്തിൽ ബുധനും ശുക്രനും കൂടിച്ചേരുന്നതിലൂടെയാണ് ലക്ഷ്മി നാരായണ യോഗം രൂപപ്പെടുന്നത്. ബുദ്ധി, സംസാരം, കണക്കുകൂട്ടലുകൾ, ബിസിനസ്സ്, ആശയവിനിമയം എന്നിവയുടെ കാരകനായ ഗ്രഹമാണ് ബുധൻ. അതുപോലെ സമ്പത്ത്, സമൃദ്ധി, സ്നേഹം, സുഖങ്ങൾ, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരക ഗ്രഹമാണ് ശുക്രൻ. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളുടെയും ശുഭകരമായ സ്ഥാനം സാമ്പത്തിക ശക്തി, ബിസിനസ്സ് വിജയം, സുഖങ്ങളുടെയും ആഡംബരങ്ങളുടെയും ഗുണങ്ങൾ എന്നിവ നൽകും.
പഞ്ചാംഗം അനുസരിച്ച് സമ്പത്തിന്റെ ദാതാവായ ശുക്രൻ വൈകുന്നേരം 5:21 ന് ബുധൻ സ്ഥിതിചെയ്യുന്ന സ്വന്തം രാശിയായ തുലാം രാശിയിൽ പ്രവേശിക്കും. അങ്ങനെ ശുക്രനും ബുധനും കൂടിച്ചേർന്ന് ലക്ഷ്മി നാരായണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം ഡിസംബർ 2 വരെ നീണ്ടു നിൽക്കും, തുടർന്ന് ബുധൻ വൃശ്ചികത്തിലേക്ക് കടക്കും.
ഇവർക്ക് ലഭിക്കും ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ നേട്ടങ്ങൾ
മേടം (Aries): ഇവർക്ക് ലക്ഷ്മി നാരായണ രാജയോഗത്തിലൂടെ സാമ്പത്തിക ആശ്വാസം, തൊഴിൽ ചെയ്യുന്നവർക്ക് സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങളോ ലഭിക്കാൻ സാധ്യത. ബിസിനസുകാർക്ക് ഒരു പ്രധാന ഇടപാട് നടക്കും, നിക്ഷേപങ്ങളും സാമ്പത്തിക കാര്യങ്ങളും സംബന്ധിച്ച കാര്യങ്ങളിലും നല്ല ഫലങ്ങൾ ലഭിക്കും. കുടുംബത്തിനുള്ളിൽ സന്തോഷവും സമൃദ്ധിയും വർദ്ധിച്ചേക്കാം.
ഇടവം (Taurus): ഈ രാജയോഗം ഇവർക്കും ഭാഗ്യം കൊണ്ടുവരും. വളരെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കും. നിങ്ങളുടെ കഠിനാധ്വാനവും കഴിവും ജോലിസ്ഥലത്ത് വിലമതിക്കപ്പെട്ടേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം, സാമ്പത്തിക സ്ഥിതി ശക്തിപ്പെടുമ്പോൾ ആഡംബരങ്ങൾക്കായുള്ള ചെലവ് വർദ്ധിച്ചേക്കാം.
കന്നി (VIrgo): ഈ യോഗം ഇവരുടെ കരിയറിനും ബിസിനസ്സ് പുരോഗതിക്കും പുതിയ വഴികൾ തെളിക്കും. ജോലി അന്വേഷിക്കുന്നവർക്ക് നല്ല വാർത്തകൾ ലഭിച്ചേക്കാം. പുതിയ ബിസിനസ്സ് പദ്ധതികൾ വിജയിച്ചേക്കാം. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കുള്ള അവസരങ്ങൾ ഉയർന്നുവന്നേക്കാം. നിങ്ങളുടെ സംസാരശേഷിയും തീരുമാനമെടുക്കൽ കഴിവുകളും ജോലിസ്ഥലത്ത് നിങ്ങൾക്ക് ഗുണം ചെയ്തേക്കാം.
തുലാം (Libra): ഇവർക്കും ലക്ഷ്മി നാരായണ രാജയോഗം നേട്ടങ്ങൾ നൽകും. സാമ്പത്തിക പുരോഗതി, പുതിയ വരുമാന സ്രോതസ്സുകൾക്ക് കാരണമാകും. ജോലിസ്ഥലത്ത് സ്ഥാനക്കയറ്റവും ശമ്പള വർദ്ധനവും സാധ്യമാണ്. നിങ്ങളുടെ ബിസിനസ്സ് വികസിപ്പിക്കാനുള്ള പദ്ധതികൾ വിജയിച്ചേക്കാം. ദാമ്പത്യ ജീവിതം ഐക്യത്തോടെയും കുടുംബം സന്തോഷത്താലും നിറയും.
ലക്ഷ്മി നാരായണ രാജയോഗത്തിന്റെ ജ്യോതിഷപരമായ പ്രാധാന്യം എന്താണ്?
ജ്യോതിഷത്തിൽ ലക്ഷ്മി നാരായണ രാജയോഗം സന്തോഷം, സമൃദ്ധി, സാമ്പത്തിക പുരോഗതി എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ബുധനും ശുക്രനും ശുഭ സ്ഥാനങ്ങളിൽ നിൽക്കുമ്പോൾ ഒരു വ്യക്തിക്ക് അവരുടെ ബുദ്ധിശക്തി, കഠിനാധ്വാനം, ബിസിനസ്സ് മിടുക്ക് എന്നിവയിലൂടെ വിജയം നേടാൻ കഴിയും. എങ്കിലും രാജയോഗത്തിന്റെ രൂപീകരണം കൊണ്ട് മാത്രം എല്ലാ വ്യക്തികൾക്കും ഒരേ ഫലങ്ങൾ ലഭിക്കണമെന്നില്ല പകരം ജാതകത്തിലെ ബുധനും ശുക്രനും ഉള്ള സ്ഥാനം അനുസരിച്ച് അതിന്റെ ഫലങ്ങൾ വ്യത്യാസപ്പെടും.
(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.