SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Budh Vakri 2026: ബുധൻ വക്ര​ഗതിയിൽ; മൂന്ന് രാശിക്കാർക്ക് കരിയറിൽ വൻ വിജയവും ധനനേട്ടവും

Religion

ബുധൻ തുലാം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ഏതൊക്കെ രാശികൾക്ക് ഇത് ഗുണം ചെയ്യും?

Edited by Karthika V Updated by Karthika V
Published: Oct 27, 2026, 02:26 PM | Updated: Oct 27, 2026, 02:26 PM

ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ​ഗ്രഹമാണ് ബുധൻ. ബുധന്റെ ചലനത്തിലുണ്ടാകുന്ന മാറ്റങ്ങൾ 12 രാശികളെയും സ്വാധീനിക്കും. ഓരോ രാശികളിലും വ്യത്യസ്ത രീതികളിലായിരിക്കും ഇതിന്റെ ഫലമുണ്ടാകുക. നിലവിൽ ബുധൻ തുലാം രാശിയിൽ വക്ര​ഗതിയിലാണ് സഞ്ചരിക്കുന്നത്. ഒക്ടോബർ 24നാണ് ബുധന്റെ വക്ര​ഗതി സഞ്ചാരം തുടങ്ങിയത്.

ജ്യോതിഷ പ്രകാരം ബുധന്റെ പിന്നോക്കാവസ്ഥ കാരണം ചില രാശിക്കാർക്ക് അവരുടെ ജോലിയിൽ വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കാം. എന്നാൽ മറ്റ് ചിലർക്ക് ഈ സമയം നല്ല അവസരങ്ങൾ തേടിയെത്താനുള്ള സാധ്യതയുമുണ്ട്. ഈ കാലയളവിൽ, മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാനും, തൊഴിൽ പുരോഗതിക്കും, ബിസിനസ്സിൽ ലാഭത്തിനും അവസരമുണ്ടാകും.

ബുധന്റെ ഈ പിന്നോക്കാവസ്ഥ മൂന്ന് രാശിക്കാർക്ക് അനുകൂലമായിരിക്കും. ഈ രാശിക്കാർക്ക് അവരുടെ ജീവിതത്തിൽ വിജയം കൈവരിക്കാൻ കഴിയും. ദീർഘകാലമായി കൊണ്ടുനടക്കുന്ന ആഗ്രഹങ്ങൾ നിറവേറ്റാനുള്ള അവസരവുമാണിത്. ബുധന്റെ പിന്നോക്കാവസ്ഥയിൽ നിന്ന് ഏതൊക്കെ രാശിക്കാർക്ക് പ്രയോജനം ലഭിക്കുന്നതെന്ന് നോക്കാം.

കർക്കടകം - ബുധന്റെ വക്ര​ഗതി കർക്കിടക രാശിക്കാർക്ക് ഗുണകരമാണ്. നിങ്ങൾ ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കാനാകും. ഒരു പുതിയ യാത്ര തുടങ്ങും. ആത്മവിശ്വാസം വർ‌ധിക്കും. കഠിനാധ്വാനത്തിന് ജോലിസ്ഥലത്ത് അംഗീകാരം ലഭിക്കും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. പുരോഗതിക്കുള്ള അവസരങ്ങളുണ്ടാകും. ബിസിനസുകാർക്ക് നേട്ടങ്ങൾ ലഭിക്കും. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കും. മനസ്സിന് സന്തോഷമുണ്ടാകും.

കന്നി - കന്നി രാശിക്കാർക്ക് ഭാ​ഗ്യം കൊണ്ടുവരുന്ന സമയമാണിത്. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ബിസിനസിൽ വിജയം കൈവരിക്കുകയും ലാഭമുണ്ടാകുകയും ചെയ്യും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. ബന്ധങ്ങളിൽ പരസ്പര ധാരണയുണ്ടാകും. ഭാവി പദ്ധതികൾ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകും. ആത്മവിശ്വാസം കൂടും. ഇത് നിങ്ങളുടെ തീരുമാനമെടുക്കാനുള്ള കഴിവിൽ പ്രതിഫലിക്കും. ജീവിതത്തിൽ പുരോ​ഗതിയുണ്ടാകും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും. വിദ്യാഭ്യാസം, മത്സര പരീക്ഷകൾ എന്നിവയുമായി ബന്ധപ്പെട്ടവർക്ക് അവരുടെ കഠിനാധ്വാനത്തിന്റെ നേട്ടങ്ങൾ ലഭിക്കും.

തുലാം രാശിക്കാർക്ക് ബുധന്റെ പിന്നോക്കാവസ്ഥ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരും. വ്യക്തിത്വം, ആശയവിനിമയ കഴിവുകൾ, തീരുമാനമെടുക്കാനുള്ള കഴിവുകൾ എന്നിവ ഗുണം ചെയ്യും. വളരെക്കാലമായി മുടങ്ങിക്കിടന്നിരുന്ന ജോലികൾ പൂർത്തിയാക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള അവസരങ്ങൾ ഉണ്ടാകും. പുതിയ ആളുകളെ കണ്ടെത്തും. ഒരു ബിസിനസ് തുടങ്ങാൻ സമയം അനുകൂലമാണ്. പുതിയ ജോലി ആരംഭിക്കാൻ പദ്ധതിയിടുന്നവർക്ക് മുന്നോട്ട് പോകാനുള്ള അവസരമുണ്ടാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

TAGS:

About the Author