Diwali Astrology: ദീപാവലി നാളിൽ ശുക്രാദിത്യ-ബുദ്ധാദിത്യ യോഗം; ഈ 4 രാശിക്കാർക്ക് ജോലിയിലും ബിസിനസ്സിലും നേട്ടം
നാല് രാശികൾക്കാണ് ദീപാവലി നാളിൽ അപൂർവ്വ ഗ്രഹസംയോജനം മൂലം സൌഭാഗ്യങ്ങൾ വന്നുചേരുക.
എല്ലാ വർഷവും കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അമാവാസി ദിനത്തിലാണ് രാജ്യമെങ്ങും ദീപാവലി ആഘോഷിക്കുന്നത്. ഈ വർഷം നവംബർ 8 ഞായറാഴ്ചയാണ് ദീപാവലി. ഈ അവസരത്തിൽ തുലാം രാശിയിൽ സൂര്യനും ശുക്രനും സംയോജിച്ച് ശുക്രദിത്യ യോഗ സൃഷ്ടിക്കും. ഒപ്പം, സൂര്യനും ബുധനും സംയോജിച്ച് ബുദ്ധാദിത്യ യോഗവും സൃഷ്ടിക്കും.
ജ്യോതിഷ പ്രകാരം, ഈ പ്രത്യേക ഗ്രഹ സംയോജനം വർഷങ്ങൾക്ക് ശേഷമാണ് സംഭവിക്കുന്നത്. ചില രാശിക്കാർക്ക് ഇതിന്റെ ഫലങ്ങൾ ശുഭകരമായി ഭവിക്കും. കരിയർ വിജയം, പുതിയ ജോലി അവസരങ്ങൾ, സമ്പത്ത് എന്നിവ വന്നുചേരും. ഈ ദീപാവലി നാളിൽ ഏതൊക്കെ രാശിക്കാർക്കാണ് ഭാഗ്യം വന്നുചേരുകയെന്ന് നോക്കാം.
മേടം - മേടം രാശിക്കാർക്ക് ശുഭകരമായ സമയമായിരിക്കും അത്. ഈ സമയത്ത് നിങ്ങൾ ജോലിയിൽ ആഗ്രഹിക്കുന്ന വിജയം കൈവരിക്കാൻ സാധിക്കും. സ്വത്തുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന തടസ്സങ്ങൾ മാറിക്കിട്ടും. വിവാഹകാര്യങ്ങൾക്ക് സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
തുലാം - തുലാം രാശിക്കാർക്ക് ഈ സമയം ഭാഗ്യം അൽപം കൂടുതലായിരിക്കും. കാരണം തുലാം രാശിയിലാണ് അപൂർവ സംയോജനം നടക്കുന്നത്. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തീകരിക്കാൻ കഴിയും. പുതിയ അവസരങ്ങൾ വന്നുചേരും. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും. ഏറെ നാളായുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെടും. മാതാപിതാക്കളിൽ നിന്ന് പിന്തുണ ലഭിക്കും. ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റുന്നതിൽ വിജയിക്കും.
ധനു - ധനു രാശിക്കാർക്ക് വിജയവും ഉറപ്പാണ്. നിങ്ങളുടെ ജോലി വിലമതിക്കപ്പെടും. ബിസിനസുകാർക്ക് ലാഭം നേടാനാകും. സ്വദേശത്തും വിദേശത്തും നിങ്ങൾക്കുള്ള ബഹുമാനം വർദ്ധിക്കും. ഒരു വീട് വാങ്ങാനുള്ള നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാകും. കരിയറിൽ നല്ല മാറ്റങ്ങൾ വരും.
മീനം - മീനം രാശിക്കാർക്ക് ദീപാവലി ഭാഗ്യകരമാണ്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ജീവിതത്തിൽ നല്ല മാറ്റങ്ങൾ വരും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.