SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Evil Eye Removal: കണ്ണേറ് ഉഴിഞ്ഞശേഷം ഈ തെറ്റുകൾ അരുത്, ചാരം എവിടെ കളയണമെന്ന് അറിയാമോ?

കണ്ണേറ് ഉഴിഞ്ഞശേഷം അത് കത്തിച്ചിട്ടു കിട്ടുന്ന ചാരം എവിടെ കളയണം എന്ന കാര്യത്തിൽ നിങ്ങൾക്ക് എന്തെങ്കിലും ആശങ്കയുണ്ടോ? കണ്ണേറ് ഉഴിഞ്ഞശേഷം ഈ തെറ്റുകൾ ആവർത്തിക്കരുത്.

Written By Ajitha Kumari Updated by SUPPORT USER
Published: Aug 07, 2026, 12:08 AM | Updated: Aug 12, 2026, 05:57 PM

Evil Eye Removal: വ്യക്തമായ കാരണമൊന്നുമില്ലാതെ മനസ്സ് അസ്വസ്ഥമാകുകയോ അല്ലെങ്കിൽ എല്ലാ ശ്രമങ്ങൾ നടത്തിയിട്ടും ഒരു കാര്യം ആവർത്തിച്ച് മുടങ്ങുകയോ ചെയ്യാറുണ്ടോ? അങ്ങനെയെങ്കിൽ ഇത് കണ്ണേറ് മൂലമാണെന്നാണ് പറയപ്പെടുന്നത്.

അതുകൊണ്ടുതന്നെ ഈ കണ്ണേറ് നീക്കം ചെയ്യുന്ന പാരമ്പര്യം വളരെക്കാലമായി നിലവിലുണ്ട്. ഇതിലൂടെ ഒരു വ്യക്തിയിൽ നിന്ന് നെഗറ്റീവ് എനർജി നീക്കം ചെയ്യാൻ കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ആചാരം വെറുതെ അനുഷ്ഠിച്ചത് കൊണ്ടു മാത്രം പോരാ. അതിന് ശരിയായ നിയമങ്ങൾ പാലിക്കുകയും വേണം. അല്ലെങ്കിൽ പൂർണ്ണമായ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയുമില്ല. കണ്ണേറ് ദോഷം മാറ്റിയ ശേഷം ഈ മൂന്ന് തെറ്റുകൾ ഒഴിവാക്കണം.

കണ്ണേറ് മാറ്റാൻ ഉപയോഗിക്കുന്ന സാധനങ്ങൾ ഇവയാണ്

ഈ 3 തെറ്റുകൾ ആവർത്തിക്കരുത്

1. കണ്ണേറ് അകറ്റാൻ ഉപയോഗിച്ച സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്

കണ്ണേറ് അകറ്റാൻ നിങ്ങൾ ഉപയോഗിക്കുന്ന വസ്തുക്കൾ എന്തുതന്നെയായാലും ശരി അവ നിങ്ങളുടെ വീടിനുള്ളിൽ അധികനേരം വയ്ക്കരുത്. കണ്ണേറ് മാറ്റാൻ നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കളിൽ എല്ലാ നെഗറ്റീവ് എനർജിയും ആഗിരണം ചെയ്യുമെന്നാണ് വിശ്വാസം. അതിനാൽ കണ്ണേറ് അകറ്റാൻ ഉപയോഗിക്കുന്ന വസ്തുക്കൾ കൂടുതൽ നേരം വീടിനുള്ളിൽ സൂക്ഷിക്കരുത് എന്നാണ് പറയുന്നത്. കണ്ണേറ് ഉഴിഞ്ഞ ശേഷം അവ ഉടനെ കത്തിച്ചശേഷം ആ ചാരം വീട്ടിൽ നിന്ന് പുറത്തേക്ക് കളയണം.

2. ചാരം വീടിന്റെ പുറത്തു കളഞ്ഞിട്ടു തിരിഞ്ഞു നോക്കരുത്

കണ്ണേറ് ഉഴിഞ്ഞ സാധനങ്ങൾ കത്തിച്ചു കിട്ടുന്ന ചാരം നിങ്ങൾ വീടിന്റെ പുറത്ത് ഉപേക്ഷിച്ചതിന് ശേഷമോ അല്ലങ്കിൽ വെള്ളത്തിൽ ഒഴുക്കിയതിന് ശേഷമോ പിന്നീട് തിരിഞ്ഞു നോക്കരുത്. ശേഷം വീട്ടിൽ എത്തിയശേഷം കൈകാലുകൾ കഴുകുക. ഇതൊക്കെ വിശ്വാസത്തിന്റെ ഭാഗമാണ് എങ്കിലും നെഗറ്റിവിറ്റിയെ അവഗണിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

3. ചാരം റോഡിൽ എറിയരുത്

കണ്ണേറ് ഉഴിഞ്ഞശേഷം അത് കത്തിച്ചു കിട്ടുന്ന ചാരം സാധാരണ ആളുകൾ നടക്കുന്നിടത്തോ റോഡിലോ ഒന്നും കളയരുത്. ഈ ചാരം കൂടുതലും ആളുകൾ നടക്കാത്ത ഇടങ്ങളിൽ കളയുന്നതാണ് നല്ലത്. ഈ ചാരം റോഡിൽ കളയുന്നത് മറ്റുളളവരെ ഈ നെഗറ്റിവിറ്റി ബാധിക്കാൻ കാരണമാകും.

എന്താണ് ശരിയായ രീതി?

ശരിക്കും പറഞ്ഞാൽ ഈ ചാരം ഒഴുകുന്ന നദിയിലോ മറ്റോ ഒഴുക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ വീടിന്റെ പുറത്ത് ഏതെങ്കിലും ഭാഗത്ത് കുഴിയെടുത്ത് അവിടെ ഇടാം. ഇതിനൊപ്പം ശ്രദ്ധിക്കേണ്ട കാര്യം കണ്ണേറ് എപ്പോഴും ഉഴിയേണ്ടത് സൂര്യൻ അസ്തമിച്ചതിന് ശേഷമാണ്.

(ഈ ലേഖനത്തിലെ വിവരങ്ങൾ പൂർണ്ണമായും സത്യമോ കൃത്യമോ ആണെന്ന് സീ മലയാളം ന്യൂസ് അവകാശപ്പെടുന്നില്ല)

TAGS:

About the Author