SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Gajakesari Yog 2026: ഗജകേസരിയോഗത്താൽ ഈ നാല് രാശിക്കാർക്ക് ഇനി നേട്ടങ്ങളുടെ കാലം!

Religion

അറിവ്, സമ്പത്ത്, സമൃദ്ധി, വിജയം എന്നിവ പ്രധാനം ചെയ്യുന്ന രാജയോഗമാണ് ഗജകേസരി രാജയോഗം.

Written By Roniya Baby Updated by Roniya Baby
Published: Nov 01, 2026, 09:32 PM | Updated: Nov 01, 2026, 09:32 PM

ജ്യോതിഷ വിശ്വാസ പ്രകാരം, വ്യാഴവും ചന്ദ്രനും തമ്മിലുള്ള സംയോഗം വളരെ ശുഭകരമായാണ് കണക്കാക്കപ്പെടുന്നത്. വ്യാഴവും ചന്ദ്രനും ഏതെങ്കിലും രാശിയിൽ സംഗമിക്കുമ്പോഴാണ് ഗജകേസരി യോഗം രൂപപ്പെടുന്നത്.

നവംബർ രണ്ടിന് ചന്ദ്രൻ കർക്കടക രാശിയിൽ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ഇതിനകം തന്നെ വ്യാഴം ചിങ്ങം രാശിയിൽ സ്ഥിതി ചെയ്യുന്നുണ്ട്. ഇതോടെ ചിങ്ങം രാശിയിൽ ഗജകേസരി യോഗം രൂപം കൊള്ളും.

അറിവ്, സമ്പത്ത്, സമൃദ്ധി, വിജയം എന്നിവ പ്രധാനം ചെയ്യുന്ന രാജയോഗമാണ് ഗജകേസരി രാജയോഗം എന്നാണ് കണക്കാക്കുന്നത്. ഈ യോഗം നാല് രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും.

മേടം

ഗുരു-ചന്ദ്ര സംയോഗം വഴി ചിങ്ങം രാശിയിൽ രൂപപ്പെടുന്ന ഗജകേസരി യോഗം മേടം രാശിക്കാർക്ക് ഗുണങ്ങൾ നൽകും. വിദ്യാർഥികൾക്ക് അനുകൂല സമയം. പുതിയ നേട്ടങ്ങൾ കൈവരിക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും.

കർക്കടകം

കർക്കടകം രാശിക്കാർക്ക് സമ്പത്ത് വർധിക്കും. സമൂഹത്തിൽ ബഹുമാനം വർധിക്കും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സ്നേഹവും ഉണ്ടാകും. കുടുംബ ബിസിനസ് വിപുലീകരിക്കാനാകും.

ചിങ്ങം

ചിങ്ങം രാശിയിൽ ഗജകേസരിയോഗം രൂപപ്പെടുന്നതിനാൽ ചിങ്ങം രാശിക്കാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. പുതിയ വരുമാനമാർഗം ഉണ്ടാകും. സാമ്പത്തിക സ്ഥിരത കൈവരും. ആത്മവിശ്വാസം വർധിക്കും. ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാകും.

വൃശ്ചികം

വൃശ്ചികം രാശിക്കാർക്ക് ഗജകേസരിയോഗത്തിലൂടെ വലിയ നേട്ടങ്ങളുണ്ടാകും. ശമ്പള വർധനവുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത.

Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author