SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Ganesh Chaturthi 2026: നാളെ ഗണേശ ചതുർത്ഥി; പ്രതിഷ്ഠാ മുഹൂർത്തവും പൂജാ സമയവും അറിയാം

ഗണേശ ചതുർത്ഥിയുടെ ആഘോഷങ്ങൾ നാളെ തുടങ്ങുകയാണ്. ഗണപതി പ്രതിഷ്ഠാ മുഹൂർത്തെ കുറിച്ചും പൂജ സമയത്തെ കുറിച്ചും അറിയാം.

Edited by Karthika V Updated by Karthika V
Published: Sep 13, 2026, 12:39 PM | Updated: Sep 13, 2026, 12:39 PM

ഈ വർഷത്തെ ഗണേശ ചതുർത്ഥി സെപ്റ്റംബർ 14, നാളെ ആണ് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെ വീടുകളിൽ ​ഗണപതി വി​ഗ്രഹ പ്രതിഷ്ഠയും നടത്തും. ഇതിനായുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്.

അതേസമയം ഗണേശ ചതുർത്ഥി തിയതിയെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ പഞ്ചാംഗം അനുസരിച്ച് ചതുർത്ഥി തിയതി സെപ്റ്റംബർ 14 രാവിലെ 7:06-ന് ആരംഭിച്ച് സെപ്റ്റംബർ 15 രാവിലെ 7:44-ന് അവസാനിക്കുന്നു. ഉദയതിഥി കണക്കാക്കിയാണ് സെപ്റ്റംബർ 14ന് ഗണേശ ചതുർത്ഥി ആയി ആഘോഷിക്കുന്നത്.

ഗണേശോത്സവത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത് ഉച്ചസമയമാണ്. ഡൽഹി പഞ്ചാംഗപ്രകാരം സെപ്റ്റംബർ 14-ന് ഗണപതി പൂജയ്ക്കുള്ള ശുഭമുഹൂർത്തം രാവിലെ 11:02 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ്. ഈ സമയപരിധിക്കുള്ളിൽ ഭക്തർ വീടുകളിലും മറ്റും ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ആരംഭിക്കണം.

പൂജാ സാമ​ഗ്രികൾ

ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്കും പൂജയ്ക്കുമായി ആവശ്യമായ പൂജാ സാമഗ്രികൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണം. പ്രതിഷ്ഠയ്ക്കുള്ള പീഠം, വൃത്തിയുള്ള തുണി, കലശം, തേങ്ങ, കുങ്കുമം, അക്ഷതം, ചന്ദനം, പൂക്കൾ, കറുകപ്പുല്ല്, ധൂപം, ദീപം, കർപ്പൂരം എന്നിവയാണ് പൂജയ്ക്കും മറ്റുമായി പ്രധാനമായും വേണ്ടത്. നൈവേദ്യത്തിനായി മോദകമോ മറ്റ് മധുരപലഹാരങ്ങളോ പഴങ്ങളോ ഉപയോഗിക്കാവുന്നതാണ്.

പീഠത്തിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം കുങ്കുമം, ചന്ദനം, അക്ഷതം, പൂക്കൾ, കറുകപ്പുല്ല് എന്നിവ ഭഗവാന് സമർപ്പിച്ച് പൂജ നടത്തണം. തുടർന്ന് നൈവേദ്യം അർപ്പിച്ച് ആരതി ഉഴിയുന്നതോടെയാണ് പൂജ പൂർത്തിയാകുന്നത്.

ഗണപതി വിഗ്രഹം എത്ര ദിവസം വീട്ടിൽ വയ്ക്കാം?

ഗണപതിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ പലയിടങ്ങളിലും പത്ത് ദിവസം നീളുന്ന ആഘോഷങ്ങളോടെയാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ചിലർ ഒന്നര ദിവസം കഴിഞ്ഞ് വിഗ്രഹം വിസർജ്ജനം ചെയ്യാറുണ്ട്. മറ്റ് ചിലർ മൂന്ന്, അഞ്ച് അല്ലെങ്കിൽ ഏഴ് ദിവസങ്ങൾ ഭഗവാനെ പൂജിച്ച് വിസർജ്ജനം ചെയ്യാറുണ്ട്.

ഈ വർഷത്തെ അനന്ത ചതുർദ്ദശി സെപ്റ്റംബർ 25-നാണ്. അന്നേ ദിവസമാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് സമാപനമാകുന്നത്. തുടര്‍ന്ന് ഭക്തർ വിഗ്രഹ വിസർജ്ജനം നടത്തും. ഗണപതി പൂജയിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നും സർവ്വ വിഘ്നങ്ങളും അകലുമെന്നുമാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author