&imwidth=640&imheight=360)
ഗണേശ ചതുർത്ഥി ദിനത്തിൽ ഗണപതിയുടെ വിഗ്രഹം വീട്ടിൽ പ്രതിഷ്ഠിച്ച് പൂജകളും ചടങ്ങുകളും നടത്തുന്നത് പ്രധാനമാണ്. ഗണേശ ചതുർത്ഥി ദിനം പ്രാർഥനകളുടെയും ആരതികളുടെയും ഭക്തിസാന്ദ്രമായ അന്തരീക്ഷമായിരിക്കും. പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം ഗണേശോത്സവം അവസാനിക്കുന്നത് വരെ പൂജാസ്ഥലവും വീടും വളരെ ശുദ്ധമായി പരിപാലിക്കണം. ഗണേശ ചതുർത്ഥി ആഘോഷിക്കുന്ന വേളയിൽ ഭക്തിയോടെ പാലിക്കേണ്ട കാര്യങ്ങളും അതേ സമയം ഒഴിവാക്കേണ്ട കാര്യങ്ങളും എന്തെല്ലാമാണെന്ന് അറിയാം. ഈ വർഷം സെപ്തംബർ 14 തിങ്കളാഴ്ചയാണ് ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസമാണ് ഭക്തജനങ്ങൾ ഗണപതി വിഗ്രഹങ്ങൾ വീടുകളിലും പന്തലുകളിലും ആനയിച്ച് സ്ഥാപന പൂജ നടത്തുന്നത്. മധ്യാഹ്ന പൂജയ്ക്കുള്ള മുഹൂർത്തം രാവിലെ 11.02 മുതൽ ഉച്ചയ്ക്ക് 01.31 വരെയാണ്. പ്രാദേശിക പഞ്ചാംഗങ്ങൾക്ക് അനുസരിച്ച് ഈ സമയത്തിൽ ചില മാറ്റങ്ങളുണ്ടാകാം. പൂജാ സമയം പഞ്ചാംഗം പരിശോധിച്ച് ഉറപ്പുവരുത്തണം. സെപ്തംബർ 25 വെള്ളിയാഴ്ചയാണ് വിഗ്രഹനിമജ്ജനം നടക്കുക. സ്ഥാപന പൂജയ്ക്ക് ശേഷം ചെയ്യേണ്ട കാര്യങ്ങൾ പൂജാസ്ഥാനം ശുചിയായി സൂക്ഷിക്കുക: വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. പൂക്കൾ, കറുകപ്പുല്ല്, പഴങ്ങൾ എന്നിവ അർപ്പിക്കുകയും ദീപം തെളിയിക്കുകയും ചെയ്യുക. നിത്യപൂജയും ആരതിയും: ഗണേശോത്സവ ദിവസങ്ങളിൽ രാവിലെയും വൈകുന്നേരവും കൃത്യമായി പൂജയും ആരതിയും നടത്തുക. ഗണപതി മന്ത്രങ്ങൾ ജപിക്കുന്നത് വിഘ്ന നിവാരണത്തിന് ഉത്തമമാണ്. നൈവേദ്യം അർപ്പിക്കൽ: ഭഗവാന് പ്രിയപ്പെട്ട മോദകം, ലഡ്ഡു, പഴങ്ങൾ എന്നിവ വീട്ടിൽ തയ്യാറാക്കി ഭഗവാന് നിവേദിക്കുക. പൂജയ്ക്ക് ശേഷം ഇത് കുടുബാംഗങ്ങൾക്കും ബന്ധുജനങ്ങൾക്കും ഭക്തർക്കും പ്രസാദമായി നൽകാം. ഭക്തിനിർഭരമായ അന്തരീക്ഷം: വീട്ടിൽ ഭജന, ധ്യാനം, പുരാണ കഥകൾ എന്നിവയ്ക്കായി സമയം കണ്ടെത്തുക. ഇത്തരം ആത്മീയ കാര്യങ്ങളിൽ കുട്ടികളെയും പങ്കെടുപ്പിക്കാൻ ശ്രദ്ധിക്കുക. സ്ഥാപന പൂജയ്ക്ക് ശേഷം ഒഴിവാക്കേണ്ട കാര്യങ്ങൾ വിഗ്രഹം തനിച്ചാക്കരുത്: പൂജ നടത്തുന്ന ദിവസങ്ങളിൽ വിഗ്രഹം സ്ഥിതി ചെയ്യുന്ന വീട് ദീർഘനേരം അടച്ചിടാനോ ആരുമില്ലാതിരിക്കാനോ പാടില്ല. അത്യാവശ്യഘട്ടങ്ങളിൽ വീട്ടിലെ ഒരാളെങ്കിലും ഉണ്ടെന്ന് ഉറപ്പുവരുത്തുക. അഴുക്കും മാലിന്യങ്ങളും പാടില്ല: വാടിയ പൂക്കൾ, പഴയ അർച്ചന ദ്രവ്യങ്ങൾ, പഴകിയ ഭക്ഷണസാധനങ്ങൾ എന്നിവ പൂജാമുറിയിൽ വയ്ക്കരുത്. ഇവ കൃത്യസമയത്ത് മാറ്റി ശുദ്ധിയാക്കുക. മദ്യം, മത്സ്യം, മാംസം എന്നിവ ഉപേക്ഷിക്കുക: ഈ ദിവസങ്ങളിൽ പൂർണമായും സാത്വിക ഭക്ഷണം മാത്രം കഴിക്കുക. മദ്യം, മാംസം, മുട്ട തുടങ്ങിയ ഭക്ഷണങ്ങൾ കഴിക്കരുത്. പ്രസാദത്തോടും വിഗ്രഹത്തോടും അനാദരവ് പാടില്ല: വിഗ്രഹത്തിൽ അനാവശ്യമായി സ്പർശിക്കുകയോ അനാദരവോടെ പെരുമാറുകയോ ചെയ്യരുത്. അർപ്പിച്ച പ്രസാദം പാഴാക്കി കളയാതെ ഭക്തിയോടെ സ്വീകരിക്കണം. കലഹങ്ങളും വിദ്വേഷങ്ങളും ഒഴിവാക്കുക: സന്തോഷത്തിൻറെയും സമാധാനത്തിൻറെയും ഉത്സവമായതിനാൽ ഈ ദിവസങ്ങളിൽ വീട്ടിൽ തർക്കങ്ങൾ, കലഹം, മറ്റ് നിഷേധാത്മക പെരുമാറ്റങ്ങൾ എന്നിവ ഉണ്ടാകരുത്. പൂർണമായി ഐക്യത്തോടെ കഴിയുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഈ വർഷത്തെ ഗണേശ ചതുർത്ഥി സെപ്റ്റംബർ 14, നാളെ ആണ് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെ വീടുകളിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയും നടത്തും. ഇതിനായുള്ള ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. അതേസമയം ഗണേശ ചതുർത്ഥി തിയതിയെക്കുറിച്ച് ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ പഞ്ചാംഗം അനുസരിച്ച് ചതുർത്ഥി തിയതി സെപ്റ്റംബർ 14 രാവിലെ 7:06-ന് ആരംഭിച്ച് സെപ്റ്റംബർ 15 രാവിലെ 7:44-ന് അവസാനിക്കുന്നു. ഉദയതിഥി കണക്കാക്കിയാണ് സെപ്റ്റംബർ 14ന് ഗണേശ ചതുർത്ഥി ആയി ആഘോഷിക്കുന്നത്. ഗണേശോത്സവത്തിൽ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്ക് ഏറ്റവും ശുഭകരമായി കണക്കാക്കുന്നത് ഉച്ചസമയമാണ്. ഡൽഹി പഞ്ചാംഗപ്രകാരം സെപ്റ്റംബർ 14-ന് ഗണപതി പൂജയ്ക്കുള്ള ശുഭമുഹൂർത്തം രാവിലെ 11:02 മുതൽ ഉച്ചയ്ക്ക് ഒന്നര വരെയാണ്. ഈ സമയപരിധിക്കുള്ളിൽ ഭക്തർ വീടുകളിലും മറ്റും ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ആരംഭിക്കണം. പൂജാ സാമഗ്രികൾ ഗണപതി വിഗ്രഹ പ്രതിഷ്ഠയ്ക്കും പൂജയ്ക്കുമായി ആവശ്യമായ പൂജാ സാമഗ്രികൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കണം. പ്രതിഷ്ഠയ്ക്കുള്ള പീഠം, വൃത്തിയുള്ള തുണി, കലശം, തേങ്ങ, കുങ്കുമം, അക്ഷതം, ചന്ദനം, പൂക്കൾ, കറുകപ്പുല്ല്, ധൂപം, ദീപം, കർപ്പൂരം എന്നിവയാണ് പൂജയ്ക്കും മറ്റുമായി പ്രധാനമായും വേണ്ടത്. നൈവേദ്യത്തിനായി മോദകമോ മറ്റ് മധുരപലഹാരങ്ങളോ പഴങ്ങളോ ഉപയോഗിക്കാവുന്നതാണ്. പീഠത്തിൽ ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ച ശേഷം കുങ്കുമം, ചന്ദനം, അക്ഷതം, പൂക്കൾ, കറുകപ്പുല്ല് എന്നിവ ഭഗവാന് സമർപ്പിച്ച് പൂജ നടത്തണം. തുടർന്ന് നൈവേദ്യം അർപ്പിച്ച് ആരതി ഉഴിയുന്നതോടെയാണ് പൂജ പൂർത്തിയാകുന്നത്. ഗണപതി വിഗ്രഹം എത്ര ദിവസം വീട്ടിൽ വയ്ക്കാം? ഗണപതിയെ പ്രതിഷ്ഠിച്ചുകഴിഞ്ഞാൽ പലയിടങ്ങളിലും പത്ത് ദിവസം നീളുന്ന ആഘോഷങ്ങളോടെയാണ് ഗണേശോത്സവം കൊണ്ടാടുന്നത്. ചിലർ ഒന്നര ദിവസം കഴിഞ്ഞ് വിഗ്രഹം വിസർജ്ജനം ചെയ്യാറുണ്ട്. മറ്റ് ചിലർ മൂന്ന്, അഞ്ച് അല്ലെങ്കിൽ ഏഴ് ദിവസങ്ങൾ ഭഗവാനെ പൂജിച്ച് വിസർജ്ജനം ചെയ്യാറുണ്ട്. ഈ വർഷത്തെ അനന്ത ചതുർദ്ദശി സെപ്റ്റംബർ 25-നാണ്. അന്നേ ദിവസമാണ് പത്ത് ദിവസം നീണ്ടുനിൽക്കുന്ന ഗണേശോത്സവത്തിന് സമാപനമാകുന്നത്. തുടര്‍ന്ന് ഭക്തർ വിഗ്രഹ വിസർജ്ജനം നടത്തും. ഗണപതി പൂജയിലൂടെ കുടുംബത്തിൽ ഐശ്വര്യവും സമൃദ്ധിയും കൈവരുമെന്നും സർവ്വ വിഘ്നങ്ങളും അകലുമെന്നുമാണ് വിശ്വാസം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഹൈന്ദവ വിശ്വാസ പ്രകാരം, വളരെ പ്രാധാന്യമർഹിക്കുന്ന വിശേഷ ദിവസമാണ് ഗണേശ ചതുർഥി. പഞ്ചാംഗ പ്രകാരം, ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. ഈ വർഷം ഗണേശോത്സവം സെപ്തംബർ 14ന് ആണ് ആഘോഷിക്കുന്നത്. ഭഗവാൻ ഈ ദിവസമാണ് ജനിച്ചതെന്നാണ് വിശ്വാസം. വിനായക ചതുർഥി ദിനത്തിൽ വീടുകളിൽ ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്യും. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം വിഗ്രഹം പ്രതിഷ്ഠിക്കുമ്പോഴും പൂജകൾ ചെയ്യുമ്പോഴും ചില പ്രധാന നിയമങ്ങൾ പാലിക്കണം. പൂജയിൽ തുളസി ഉപയോഗിക്കരുത് ഗണപതി പൂജകളിൽ തുളസി ഉപയോഗിക്കുന്നത് ദോഷമായി കണക്കാക്കുന്നു. അതിനാൽ, വിനായക ചതുർഥി ദിനത്തിൽ വിഗ്രഹത്തിനടുത്തോ ഭഗവാന് സമർപ്പിക്കുന്ന നിവേദ്യങ്ങളിലോ തുളസിയില വയ്ക്കാൻ പാടില്ല. അറിയാതെ പോലും വിഗ്രഹത്തിന് സമീപം തുളസിയില വച്ചാൽ പൂജയ്ക്ക് ഫലം ലഭിക്കില്ലെന്നാണ് വിശ്വാസം. അതിനാൽ ഗണേശ ഭഗവാന് ഏറ്റവും പ്രിയപ്പെട്ട കറുകപ്പുല്ല് മാത്രമാണ് അർച്ചയ്ക്കായി ഉപയോഗിക്കേണ്ടത്. തുകൽ ഉത്പന്നങ്ങൾ പൂജ നടക്കുന്ന സ്ഥലത്ത് നിന്ന് മാറ്റുക പൂജാമുറിയും പരിസരവും ശുദ്ധിയായിരിക്കേണ്ടത് പ്രധാനമാണ്. ഗണപതി വിഗ്രഹത്തിന് സമീപം ചെരുപ്പ്, ബെൽറ്റ്, പേഴ്സ് തുടങ്ങിയ തുകൽ ഉത്പന്നങ്ങൾ യാതൊരു കാരണവശാലും വയ്ക്കാൻ പാടുള്ളതല്ല. ഇത്തരം വസ്തുക്കളെ വിഗ്രഹത്തിന് സമീപം വയ്ക്കുന്നത് ഭഗവാൻറെ കോപത്തിന് കാരണമാകും. ഇത് കുടുംബത്തിൽ പലതരത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കും. മാലിന്യങ്ങളും ഉപയോഗ ശൂന്യമായ വസ്തുക്കളും ഒഴിവാക്കുക ഗണപതി ഭഗവാൻറെ വിഗ്രഹം സൂക്ഷിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന സ്ഥലം എപ്പോഴും വൃത്തിയായിരിക്കണം. വിഗ്രഹത്തിന് സമീപം ഡസ്റ്റ്ബിൻ, ചൂൽ, ഉപയോഗശൂന്യമായ വസ്തുക്കൾ എന്നിവ വയ്ക്കരുത്. പൂജ ചെയ്യുന്ന സ്ഥലത്തിന് സമീപം അഴുക്കുകളോ മാലിന്യങ്ങളോ ഉണ്ടായാൽ അവിടെ പോസിറ്റീവ് എനർജിയുണ്ടാകില്ല. ഇത് കുടുംബത്തിൽ പല അനർഥങ്ങൾക്കും കാരണമാകും. അക്രമ സ്വഭാവമുള്ള ചിത്രങ്ങൾ ഒഴിവാക്കുക ഗണപതി വിഗ്രഹത്തിന് സമീപത്തോ പിന്നിലോ അക്രമസ്വഭാവം ഉള്ളതോ സങ്കടം പ്രതിഫലിക്കുന്നതോ ആയ ചിത്രങ്ങൾ വയ്ക്കരുത്. ഇത്തരം ചിത്രങ്ങളിൽ നിന്നുള്ള നെഗറ്റീവ് എനർജി ഗൃഹാന്തരീക്ഷത്തെ ദോഷകരമായി ബാധിക്കും. ഇത് കുടുംബാംഗങ്ങൾക്കിടയിൽ തർക്കങ്ങളും കുടുംബത്തിൽ അശാന്തിയും ഉണ്ടാകുന്നതിന് കാരണമാകും. ഭഗവാനെ പൂജിക്കുന്ന സ്ഥലത്ത് എപ്പോഴും ശാന്തതയും മനോഹരമായ അന്തരീക്ഷവും നിലനിർത്താൻ ശ്രദ്ധിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഭദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുർഥി തിഥിയിലാണ് ഗണേശോത്സവത്തിന് തുടക്കമാകുന്നത്. രാജ്യമെങ്ങും ഗണേശോത്സവത്തിൻറെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗണേശ പൂജയിൽ കറുകപ്പുല്ല്, മോദകം, ചുവന്ന പുഷ്പങ്ങൾ എന്നിവ അർപ്പിക്കുന്നത് സവിശേഷമാണെന്ന് കരുതപ്പെടുമ്പോഴും തുളസി ഉപയോഗിക്കുന്നത് ശാസ്ത്രവിധിയനുസരിച്ച് നിഷിധമാണ്. ഇതിന് പിന്നിലെ വിശ്വാസം എന്താണെന്ന് അറിയാം. ഈ വർഷം ഭദ്രപദ ശുക്ല ചതുർഥി തിഥി സെപ്തംബർ 14 തിങ്കളാഴ്ച രാവിലെ 7.6ന് ആരംഭിച്ച് സെപ്തംബർ 15ന് ചൊവ്വാഴ്ച രാവിലെ 7.44ന് ആണ് അവസാനിക്കുന്നത്. ഉച്ച സമയത്താണ് ഭഗവാൻ ഗണേശൻ ജനിച്ചതെന്നാണ് വിശ്വാസം. അതിനാൽ സെപ്തംബർ 14ന് ആണ് ഈ വർഷം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതി ഭഗവാൻറെ വിഗ്രഹം പ്രതിഷ്ഠിച്ച് പൂജകൾ ചെയ്യുന്നത് അതിവിശേഷമാണെന്ന് വിശ്വസിക്കുന്നു. ഒരിക്കൽ ഗണപതി ഭഗവാൻ നദീതീരത്ത് ധ്യാനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. ആ സമയം അവിടെ എത്തിയ തുളസീ ദേവി ഭഗവാൻറെ ചൈതന്യത്തിൽ ആകൃഷ്ടയാകുകയും ഭഗവാനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വിവാഹാഭ്യർഥന നടത്തുന്നതിനായി ദേവി ഭഗവാൻറെ ധ്യാനം തടസപ്പെടുത്തി. ധ്യാനത്തിൽ നിന്നുണർന്ന ഗണപതി ഭഗവാൻറെ മുന്നിൽ തുളസീദേവി തൻറെ ആഗ്രഹം അറിയിച്ചു. എന്നാൽ, താൻ ബ്രഹ്മചാരിയാണെന്ന് ചൂണ്ടിക്കാട്ടി ഭഗവാൻ ഈ വിവാഹ വാഗ്ദാനം വിനയപൂർവ്വം നിരസിച്ചു. രോഷാകുലയായ ദേവി ഭഗവാന് ഇഷ്ടത്തിന് വിപരീതമായി രണ്ട് വിവാഹങ്ങൾ നടക്കുമെന്ന് ശപിച്ചു. ശാപത്തിൽ ക്രുദ്ധനായ ഭഗവാൻ തുളസീദേവിയെ ഒരു അസുരൻറെ ഭാര്യയായി മാറുമെന്ന് തിരികെ ശപിച്ചു. ഒരു അസുരൻറെ ഭാര്യയാകേണ്ടി വരുമെന്ന ശാപം കേട്ടതോടെ തുളസീദേവിയുടെ കോപം ശമിക്കുകയും തൻറെ തെറ്റ് മനസ്സിലാക്കി ഭഗവാനോട് ക്ഷമാപണം നടത്തുകയും ചെയ്തു. ദേവിയുടെ ക്ഷമാപണത്തിൽ മനസ്സലിഞ്ഞ ഭഗവാൻ കലിയുഗത്തിൽ മോക്ഷദായിനിയായും വിഷ്ണുഭഗവാനും കൃഷ്ണഭഗവാനും ഏറ്റവും പ്രിയപ്പെട്ടവളായി മാറുമെന്നും അനുഗ്രഹിച്ചു. എന്നാൽ, അതോടൊപ്പം തൻറെ പൂജകളിൽ തുളസിയിലകൾ ഒരിക്കലും ഉപയോഗിക്കരുതെന്ന നിബന്ധനയും ഭഗവാൻ വച്ചു. ഈ പുരാണ പശ്ചാത്തലം ഉള്ളതുകൊണ്ടാണ് ഗണേശ ചതുർഥിയിലോ മറ്റ് ഗണേശ പൂജകളിലോ തുളസി അർപ്പിക്കാത്തത്. ഗണപതി ഭഗവാൻറെ കൃപ ലഭിക്കുന്നതിനായി പൂജകളിൽ എപ്പോഴും പച്ചക്കറുക മാത്രമാണ് സമർപ്പിക്കേണ്ടത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
Ganesh Chaturthi 2026: എല്ലാ വർഷവും ഭാദ്രപാദ മാസത്തിലെ ശുക്ലപക്ഷ ചതുർത്ഥി തിഥിയിലാണ് ഗണേശ ചതുർത്ഥി ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ പത്ത് ദിവസത്തെ ഗണേശ ഉത്സവത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ ഈ ഗണേശ ചതുർത്ഥി പ്രത്യേകിച്ചും സവിശേഷമാണ്. ഈ സമയത്ത് ശരിയായ ആചാരങ്ങളോടും അനുഷ്ടാനങ്ങളോടും കൂടി വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നു. ഭക്തിയുടെയും സന്തോഷത്തിന്റെയും വിശ്വാസത്തിന്റെയും ഈ ഉത്സവം മിക്ക വീടുകളിലും ആഘോഷിക്കാറുണ്ട്. മതവിശ്വാസങ്ങൾ അനുസരിച്ച് ഗണേശ ചതുർത്ഥിയിൽ ഗണപതിയെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ഐശ്വര്യവും തടസ്സങ്ങളിൽ നിന്നുള്ള മോചനവും ലഭിക്കും. ഇത് ജീവിതത്തിൽ സന്തോഷം നൽകും. അതിനാൽ ഈ വർഷം ഗണേശ ചതുർത്ഥിയിൽ ഗണപതിയുടെ വിയോഗ്രഹം വീട്ടിലേക്ക് കൊണ്ടുവരാൻ നിങ്ങൾ തയ്യാറെടുക്കുകയാണെങ്കിൽ ചില വാസ്തു തത്വങ്ങൾ മനസ്സിലാക്കുന്നത് നല്ലതാണ്. വാസ്തു തത്വമനുസരിച്ച് ഗണപതിയുടെ വിഗ്രഹത്തെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് അതിന്റെ സൗന്ദര്യം മാത്രമല്ല അതിന്റെ നിറം, ഉയരം, തുമ്പിക്കൈ ഏത് ദിശയിലാണെന്നതും നിർണായകമാണ്. ഗണേശ വിഗ്രഹം വാങ്ങുമ്പോൾ പരിഗണിക്കേണ്ട ചില കാര്യങ്ങൾ നമുക്ക് അറിയാം... വിഗ്രഹത്തിന്റെ വലിപ്പം ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ ഉയരം ഉറപ്പാക്കണം. വാസ്തു ശാസ്ത്രം അനുസരിച്ച് നിങ്ങളുടെ വീട്ടിൽ ഒരു വിഗ്രഹം സ്ഥാപിക്കുമ്പോൾ അത് 9 മുതൽ 11 ഇഞ്ച് വരെ ഉയരമുള്ളതായിരിക്കണം എന്നാണ്. അതിലും വലിയ വിഗ്രഹം ആണെങ്കിൽ അത് പൂജ നടത്തുന്നതിനും നിമജ്ജനത്തിലും വലിയ അസൗകര്യമുണ്ടാക്കും. വിഗ്രഹത്തിന്റെ ഭാവം ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ ഭാവത്തിനും ഇരിപ്പിനും വലിയ പ്രാധാന്യമുണ്ട്. അതിനാൽ ഇരിക്കുന്ന ഭാവത്തിലുള്ള വിഗ്രഹം തന്നെ വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് ഉത്തമം. ഇത് സ്ഥിരത, സമാധാനം, സന്തോഷം എന്നിവയുടെ പ്രതീകമായി കണക്കാക്കപ്പെടുന്നു. കൂടാതെ ഗണപതിക്ക് നാല് കൈകളും ഉണ്ടായിരിക്കണം. മുകളിലെ ഇടതുകൈയിൽ പക്ഷവും, മുകളിലെ വലതുകൈയിൽ അങ്കുശവും, താഴെ ഇടതുകൈയിൽ ഒരു മോദകവും, വലതുകൈയിൽ അഭയ മുദ്രയുമുണ്ടായിരിക്കണം. ഗണപതിയുടെ തുമ്പിക്കൈയുടെ ദിശ ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ തുമ്പിക്കൈയുടെ ദിശ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വാസ്തു ശാസ്ത്രം അനുസരിച്ച് ഇടതുവശത്തേക്ക് തുമ്പിക്കൈ വളച്ചുള്ള ഒരു വിഗ്രഹം ഏറ്റവും ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് സമാധാനം, സന്തോഷം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ്. ഈ വിഗ്രഹത്തെ വാമമുഖി എന്നാണ് വിളിക്കുന്നത്. ഇനി വലതുവശത്തേക്ക് തുമ്പിക്കൈ വളച്ച ഗണപതിയെ സിദ്ധിവിനായകൻ എന്നാണ് വിളിക്കുന്നത്. ഗണപതിയുടെ ഈ രൂപം വളരെ ശക്തമാണെന്ന് കണക്കാക്കപ്പെടുന്നു. അതുകൊണ്ടുതന്നെ ഇത്തരം വിഗ്രഹങ്ങളുടെ ആരാധനായ്ക്ക് നിയമങ്ങൾ വളരെ കർശനമാണ്. അതുകൊണ്ടാണ് സാധാരണയായി സിദ്ധിവിനായക പ്രതികകൾ ക്ഷേത്രങ്ങളിൽ സ്ഥാപിക്കുന്നത്. ഗണപതിയുടെ വാഹനം ഗണപതിയുടെ വിഗ്രഹം വാങ്ങുമ്പോൾ വിഗ്രഹത്തിന്റെ കാൽക്കൽ ഒരു എലിയും ഉണ്ടെന്നത് ഉറപ്പാക്കുക. എലിയെ ഗണപതിയുടെ വാഹനമായി കണക്കാക്കുന്നു. അതിനാൽ മൂഷികനോടൊപ്പം കൈകളിൽ ഒരു മോദകം പിടിച്ചിരിക്കുന്ന ഗണപതിയുടെ പ്രതിക തിരഞ്ഞെടുക്കുന്നത് ഉത്തമം. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ, സഹകരണം, വിജയം എന്നിവ നൽകും. ഗണപതി വിഗ്രഹ നിറം ഗണപതിയുടെ വിഗ്രഹങ്ങൾ ഇന്ന് വിപണിയിൽ വിവിധ നിറങ്ങളിൽ ലഭ്യമാണ്. എന്നാൽ ഇളം നിറമുള്ള വിഗ്രഹം തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. വെള്ള, മഞ്ഞ, ക്രീം, പച്ച തുടങ്ങിയ നിറങ്ങൾ പോസിറ്റീവ് എനർജി പകരും. കൂടാതെ കളിമണ്ണിൽ നിർമ്മിച്ച ഒരു വിഗ്രഹം തിരഞ്ഞെടുക്കുക. ഇവ വെള്ളത്തിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ പരിസ്ഥിതിയ്ക്ക് ദോഷമുണ്ടാക്കില്ല. ഗണപതിയുടെ മുഖം ഏത് ദിശയിലേക്ക് അഭിമുഖീകരിക്കണം? വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ മുഖം കിഴക്കോ വടക്കോ അഭിമുഖമായിരിക്കണമെന്നത് ഉറപ്പാക്കുക. പൂജ സമയവും ഈ മുഖം ഇതേ ദിശകളിലേക്കായിരിക്കണം. വിഗ്രഹത്തിന് കേടുപാടുകൾ അരുത് ഗണേശ വിഗ്രഹം വാങ്ങുമ്പോൾ അത് ഒരു തരത്തിലും പൊട്ടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുക. വിഗ്രഹം നന്നായി പരിശോധിച്ച ശേഷം മാത്രം വാങ്ങുക. വിഗ്രഹത്തിന്റെ പിൻഭാഗവും ശ്രദ്ധിക്കുക ഒരു വിഗ്രഹം വാങ്ങുമ്പോൾ അതിന്റെ രൂപവും മുൻഭാഗവും മാത്രം നോക്കരുത് മറിച്ച് അത് പിന്നിൽ നിന്നും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.