Kanni Aayilayam: ഇന്ന് കന്നി മാസത്തിലെ ആയില്യം... അറിയാം പ്രത്യേകതകൾ
Kanni Aayilayam: എല്ലാ ആയില്യങ്ങളെക്കാളും പ്രാധാന്യമുള്ളത് കന്നി മാസത്തിലെ ആയില്യത്തിനാണ്.
കന്നിമാസത്തിലെ ആയില്യം. വിശ്വാസപ്രകാരം പാതാളത്തിൽ വസിക്കുന്ന നാഗദൈവങ്ങളുടെ രാജാക്കളിൽ ഒന്നാണ് വാസുകി എന്നാണ്.
കശ്യപമുനിയുടെയും കദ്രുവിന്റെയും പുത്രനാണ് വാസുകി.
കന്നി മാസത്തിലെ ആയില്യനാളിൽ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും തൊഴുതു പ്രാർത്ഥിക്കാൻ കഴിഞ്ഞാൽ ഒരു വർഷത്തെ ആയില്യ പൂജയുടെ ഫലം ലഭിക്കുമെന്നാണ്. സർപ്പദോഷ പരിഹാരമായും അതുപോലെ രാഹു, കേതു ദുരിതങ്ങളിൽ നിന്നും മോചനം ലഭിക്കാനും ഈ ദിവസം വഴിപാടുകൾ കഴിപ്പിക്കേണ്ടതാണ്.
സർപ്പ പ്രതീക്ഷയുള്ള ക്ഷേത്രങ്ങളിൽ ഇന്ന് ഉത്സവമാണ് കൊണ്ടാടുന്നുണ്ട്. ഒരു മാസത്തിൽ രണ്ടു തവണ ആയില്യം നക്ഷത്രം വന്നാൽ ചില ക്ഷേത്രങ്ങളിൽ ആദ്യത്തേതും എണ്ണം ചിലയിടത്ത് അണ്ടാമത്തേതും നോൽക്കുന്നു. പൊതുവെ ഇങ്ങനെ വരുമ്പോൾ രണ്ടാമത്തേത് നോക്കുന്നത്.
അനന്തൻകാട്, ആമേട, പാമ്പുമേക്കാട്, വെട്ടിക്കോട് നാഗരാജ ക്ഷേത്രം എന്നിവിടങ്ങളിൽ ഈ മാസത്തിലും എന്നാൽ മണ്ണാറശ്ശാലയിൽ തുലാമാസത്തിലെ ആയില്യവുമാണ് വിശേഷം.
ഈ ദിവസത്തെ പ്രധാന വഴിപാടുകൾ എന്ന് പറയുന്നത് നൂറും പും, പാൽപ്പായസം, കദളിപ്പഴം, മഞ്ഞൾപ്പൊടി, കരിക്ക് എന്നിവയാണ്. മക്കളുടെ പുരോഗതിക്ക് വേണ്ടി അമ്മമാർക്ക് ഇന്നുമുതൽ ജപിക്കാൻ കഴിയുന്നഅഷ്ട നാഗ മന്ത്രമുണ്ട്. അവ ഇപ്രകാരമാണ്...
- അനന്തായ നമഃ
- വാസുകിയേ നമഃ
- തക്ഷകായ നമഃ
- കർക്കോടകായ നമഃ
- പത്മായ നമഃ
- മഹാപത്മായ നമഃ
- ശംഖപാലായ നമഃ
- ഗുളികായ നമഃ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.