Mars Transit 2026: ചൊവ്വയുടെ രാശിമാറ്റം നാല് രാശിക്കാർക്ക് നൽകും ഭാഗ്യനേട്ടങ്ങൾ; നിങ്ങളും ഉണ്ടോ?
ചൊവ്വയുടെ രാശിമാറ്റത്തിലൂടെ നാല് രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും.
ജ്യോതിഷ വിശ്വാസ പ്രകാരം ധൈര്യം, ഊർജ്ജം, ശക്തി, നിശ്ചയദാർഢ്യം എന്നിവയുടെ കാരകനാണ് ചൊവ്വ. കർക്കിടക രാശിയിലെ സഞ്ചാരം പൂർത്തിയാക്കി ചൊവ്വ ചിങ്ങം രാശിയിലേക്ക് നവംബർ 12ന് പ്രവേശിച്ചു. ജ്യോതിഷ കണക്കുകൾ പ്രകാരം, 2027 മാർച്ച് ഒമ്പത് വരെ ചൊവ്വ ഈ രാശിയിൽ തുടരും. ചൊവ്വയുടെ രാശിമാറ്റം പ്രാധാന്യമർഹിക്കുന്ന ഒന്നായാണ് ജ്യോതിഷികൾ വിലയിരുത്തുന്നത്.
സാമ്പത്തിക രംഗം, തൊഴിൽ അവസരങ്ങൾ, നിക്ഷേപങ്ങൾ, സ്വത്തുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾ എന്നിവയിലെല്ലാം ഈ കാലയളവ് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. ചിങ്ങം രാശിയിലെ ചൊവ്വയുടെ ഈ ശക്തമായ സ്ഥാനം നാല് രാശിക്കാർക്ക് ഗുണകരമാകും. ഈ സംക്രമണ വേളയിൽ ചൊവ്വയും കേതുവും തമ്മിലുള്ള ബന്ധവും ഒപ്പം ശനിയുടെ ദൃഷ്ടിയും കൂടുതൽ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
മിഥുനം
മിഥുനം രാശിക്കാർക്ക് ചൊവ്വയുടെ ഈ രാശിമാറ്റം സാമ്പത്തികമായും തൊഴിൽപരമായും പുരോഗതിയുണ്ടാക്കും. നാളുകളായി മുടങ്ങിക്കിടന്ന പല ജോലികളും വിജയകരമായി പൂർത്തിയാക്കാനാകും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉണ്ടാകും. മികച്ച തൊഴിലവസരങ്ങൾ തേടിയെത്തും. സാമ്പത്തിക സ്ഥിരതയും കരിയറിൽ വളർച്ചയും ഉണ്ടാകും.
തുലാം
തുലാം രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും അനുകൂല മാറ്റങ്ങളുണ്ടാകും. കലാപരമായ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മികച്ച അവസരങ്ങൾ ഉണ്ടാകും. കരിയറിൽ പുരോഗതിയുണ്ടാകും. സാമ്പത്തികമായും ഈ കാലയളവിൽ വലിയ പുരോഗതിയുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് കരിയറിലും ബിസിനസിലും നേട്ടങ്ങളുണ്ടാകും. മുടങ്ങിക്കിടന്ന പദ്ധതികൾ പൂർത്തിയാക്കാനാകും. സാമ്പത്തി ഭദ്രത കൈവരിക്കുന്നതോടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടും. സ്വന്തമായി ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയം. വലിയ സാമ്പത്തിക അഭിവൃദ്ധി ഈ രാശിക്കാർക്കുണ്ടാകും.
മീനം
മീനം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും പ്രൊഫഷണൽ രംഗത്തും വലിയ നേട്ടമുണ്ടാകും. പ്രതിസന്ധികൾ നീങ്ങി പുരോഗതിയുണ്ടാകും. തീർപ്പാകാതെ കിടന്നിരുന്ന പല പദ്ധതികളും പൂർത്തിയാക്കാനാകും. ലോട്ടറി പോലുള്ള അപ്രതീക്ഷിത ധനലാഭങ്ങൾക്കും സാധ്യത.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.