Navratri 2026: നവരാത്രി 2026: നവരാത്രി രണ്ടാം ദിനം ദേവിയുടെ ബ്രഹ്മചാരിണി ഭാവം
Shardiya Navratri 2026: നവരാത്രി രണ്ടാം ദിനമായ ഇന്ന് ആരാധിക്കേണ്ട രീതിയും ചൊല്ലേണ്ട മന്ത്രങ്ങളും അറിയാം...
Navratri 2026: നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് ദേവിയുടെ ബ്രഹ്മചാരിണി ഭാവത്തെയാണ് ആരാധിക്കുന്നത്. ദേവീ ഭാഗവതപ്രകാരം ത്രിമൂർത്തിയെയും ആരാധിക്കുന്നു.
പാർവ്വതീദേവിയുടെ ബ്രഹ്മചാരിണി ഭാവം നാരദ മഹർഷിയുടെ നിർദ്ദേശപ്രകാരം ശിവപത്‌നിയാകാൻ വേണ്ടി കഠിന തപസ്സ് അനുഷ്ഠിച്ചതാണ്. പഞ്ചാഗ്നി മധ്യത്തിൽ നിന്നാണ് മഹാദേവനെ ഭർത്താവായി ലഭിക്കാൻ പാർവ്വതി ദേവി തപസു ചെയ്തത്. ഋഷിമാർക്ക് പോലും അസാധ്യമായ തപസായിരുന്നു ദേവി അനുഷ്ഠിച്ചത്. തപസ്സനുഷ്ഠിക്കുന്ന ഈ ഭാവമാണ് ബ്രഹ്മചാരിണി.
വെളുത്ത വസ്ത്രം ധരിച്ചു ഇടതു കൈയിൽ കമണ്ഡലുവും വലതു കൈയിൽ ജപമാലയുമുള്ള രൂപമാണ് ദേവിയുടേത്. പാർവതിയുടെ ഭക്തിയിലും പ്രണയത്തിലും സംതൃപ്തനായ മഹാദേവനാണ് ദേവിക്ക് ബ്രഹ്മചാരിണി എന്ന പേര് നൽകിയത്.
ദേവിയുടേത് ബ്രഹ്മചാരിണി ഭാവമായതിനാൽ വാഹനം ഇല്ല. ഇന്നേ ദിവസം ദേവിയെ മുല്ലപ്പൂ കൊണ്ട് പൂജിക്കുന്നത് ഉത്തമം. ദേവിയുടെ ഈ ഭാവത്തെ ആരാധിക്കുന്നതിലൂടെ മനഃശുദ്ധിയും വിദ്യാലാഭവുമാണ് ഫലം.
ധ്യാനം
വന്ദേ വാഞ്ഛിതലാഭായ
ചന്ദ്രാര്‍ദ്ധകൃതശേഖരാം
ജപമാലാ കമണ്ഡലുധരാം
ബ്രഹ്മചാരിണീം ശുഭാം
ഗൌരവര്‍ണാം സ്വാധിഷ്ഠാനസ്ഥിതാം
ദ്വിതീയദുര്‍ഗാം ത്രിനേത്രാം
ധവളവര്‍ണാം ബ്രഹ്മരൂപാം
പുഷ്പാലങ്കാരഭൂഷിതാം
പദ്മവദനാം പല്ലവാധരാം
കാന്തങ്കപോലാം പീനപയോധരാം
കമനീയാം ലാവണ്യാം
സ്മേരമുഖീം നിംനനാഭിം നിതംബനീം
സ്ത്രോത്രം
തപശ്ചാരിണീ ത്വംഹി താപത്രയ നിവാരിണീബ്രഹ്മരൂപധരാം ബ്രഹ്മചാരിണീംപ്രണമാമ്യഹം
നവചക്രഭേദിനീ ത്വംഹി നവ ഐശ്വര്യപ്രദായിനീ
ധനദാം സുഖദാം ബ്രഹ്മചാരിണീംപ്രണമാമ്യഹം
ശങ്കര പ്രിയാ ത്വംഹി ഭുക്തി – മുക്തിദായിനീശാന്തിദാം ജ്ഞാനദാം ബ്രഹ്മചാരിണീം പ്രണമാമ്യഹം
മൂലമന്ത്രം
ഓം ബ്രഹ്മചാരിണ്യൈ നമഃ ഈ മന്ത്രം 108 തവണയോ 1008 തവണയോ ചൊല്ലുന്നത് ഉത്തമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.