SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Navratri Vastu Tips: നവരാത്രി ആരംഭിക്കാൻ ഇനി അഞ്ച് ദിവസം മാത്രം! ഈ അഞ്ച് കാര്യങ്ങൾ ഉടൻ തന്നെ ചെയ്യൂ

Religion

വ്രതാനുഷ്ഠാനങ്ങളും പൂജകളും യാതൊരു തടസങ്ങളുമില്ലാതെ പൂർത്തിയാക്കുന്നതിനായി നവരാത്രിക്ക് മുൻപ് തന്നെ ഈ കാര്യങ്ങൾ പ്രധാനമായും ചെയ്ത് തീർക്കണം.

Written By Roniya Baby Updated by Roniya Baby
Published: Oct 07, 2026, 05:30 PM | Updated: Oct 07, 2026, 05:30 PM

നവരാത്രിയുടെ ആദ്യ ദിവസം ഘടസ്ഥാപനം നടത്തി ഒമ്പത് ദിവസം ദുർഗാദേവിയെ ഭക്തിപൂർവ്വം പൂജിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ദേവിയുടെ ആഗമനത്തിന് മുന്നോടിയായി ഭവനത്തിൽ നിരവധി ഒരുക്കങ്ങൾ നടത്തേണ്ടതുണ്ട്. എങ്കിൽ മാത്രമേ ദേവീപൂജ വിധിപ്രകാരം ചെയ്യാനും യഥാസമയം നിവേദ്യം അർപ്പിക്കാനും സാധിക്കൂ.

അതേസമയം, നവരാത്രിയുടെ പവിത്രമായ ഈ ഒമ്പത് ദിവസങ്ങളിൽ നിരോധിച്ചിട്ടുള്ള ചില കാര്യങ്ങളുമുണ്ട്. അത്തരം കാര്യങ്ങൾ നവരാത്രി ദിനങ്ങൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ ചെയ്തുതീർക്കണം. വ്രതാനുഷ്ഠാനങ്ങളും പൂജകളും യാതൊരു തടസവുമില്ലാതെ പൂർത്തിയാക്കുന്നതിനായി നവരാത്രിക്ക് മുൻപ് തന്നെ ചെയ്തിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമാണെന്ന് അറിയാം.

വീടും പരിസരവും വൃത്തിയാക്കുക: നവരാത്രി ആരംഭിക്കുന്നതിന് മുൻപ് വീടിൻറെ ഓരോ ഭാഗവും വൃത്തിയാക്കുക. ശുചിത്വമുള്ള ഇടങ്ങളിലാണ് ദുർഗാദേവി വസിക്കുന്നത്. ഇതിനൊപ്പം വീട്ടിലുള്ള പൊട്ടിയതും ഉപയോഗശൂന്യമായതുമായ പഴയ സാധനങ്ങളും ആക്രി വസ്തുക്കളും മാറ്റുകയും വേണം.

പൂജാമുറിയുടെ ശുചീകരണം: പൂജാസ്ഥാനം നന്നായി വൃത്തിയാക്കുക. വിഗ്രഹങ്ങളും പൂജാപാത്രങ്ങളും വസ്ത്രങ്ങളും കഴുകി വൃത്തിയാക്കുക. പൂജാസാധനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം. തീർന്നുപോയ പൂജാസാധനങ്ങൾ വാങ്ങുക. അഖണ്ഡജ്യോതി തെളിയിക്കുന്നതിനും ഘടസ്ഥാപനം നടത്തുന്നതിനും വേണ്ട സാധനങ്ങളും പൂജ പീഠവും തലേദിവസം തന്നെ സജ്ജീകരിക്കുക.

ഭക്ഷണം: വീട്ടിൽ നിന്ന് തമസിക് ഭക്ഷണങ്ങൾ ഒഴിവാക്കി സാത്വിക് ഭക്ഷണങ്ങൾ മാത്രം കരുതുക. ഉള്ളി, വെളുത്തുള്ളി, മാംസാഹാരം, മദ്യം തുടങ്ങിയവ ഒഴിവാക്കണം. ഉള്ളിയും വെളുത്തുള്ളിയും പൂർണമായി മാറ്റാൻ സാധിക്കാത്തവർ അവ പൂജാമുറിക്ക് സമീപത്ത് നിന്നോ നിവേദ്യം തയ്യാറാക്കുന്ന സ്ഥലത്ത് നിന്നോ മാറ്റി പ്രത്യേകമായി സൂക്ഷിക്കുക.

പാത്രങ്ങൾ പ്രത്യേകം മാറ്റിവയ്ക്കുക: മാംസാഹാരം പാകം ചെയ്യാറുള്ള വീടുകളിൽ പ്രസാദവും നിവേദ്യവും വ്രതഭക്ഷണവും തയ്യാറാക്കുന്നതിനായി പ്രത്യേക പാത്രങ്ങൾ മാറ്റിവയ്ക്കുക. മാംസാഹാരം ഉണ്ടാക്കുന്ന പാത്രങ്ങളിൽ ദേവിക്ക് നിവേദ്യമോ വ്രതഭക്ഷണമോ തയ്യാറാക്കരുത്.

മുടി, നഖം എന്നിവ വെട്ടരുത്: നവരാത്രിയുടെ ഒമ്പത് ദിവസങ്ങളിൽ മുടിയും നഖവും വെട്ടരുത്. വ്രതമെടുക്കുന്നവർ പ്രത്യേകിച്ച് ഇത്തരം പ്രവൃത്തികൾ ചെയ്യരുത്. നവരാത്രി ആരംഭിക്കുന്നതിന് മുൻപ് തന്നെ ഈ കാര്യങ്ങൾ ചെയ്തുതീർക്കണം.

നവരാത്രി ഘടസ്ഥാപന മുഹൂർത്തം: 2026 ഒക്ടോബർ 11ന് രാവിലെ 6.19 മുതൽ രാവിലെ 10.12 വരെയും രാവിലെ 11.44 മുതൽ ഉച്ചയ്ക്ക് 12.31 വരെയും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author