iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Vastu Tips: വീട്ടിൽ ബാൽക്കണിക്ക് എന്താണ് പ്രാധാന്യം? വാസ്തു ശാസ്ത്രത്തിൽ പറയുന്നത് എന്ത്?

Vastu Tips: വീട്ടിൽ ബാൽക്കണിക്ക് എന്താണ് പ്രാധാന്യം? വാസ്തു ശാസ്ത്രത്തിൽ പറയുന്നത് എന്ത്?

വീട്ടിലെ ബാൽക്കണി നമ്മൾ പലവിധത്തിലും പ്രയോജനപ്പെടുത്തുന്ന സ്ഥലമാണ്. ചെടികൾ വളർത്താനും വിശ്രമിക്കാനും തുണികൾ ഉണക്കാനും എന്നിങ്ങനെ പലവിധത്തിലും ബാൽക്കണിയെ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ വാസ്തുശാസ്ത്ര വിധി പ്രകാരം വീടിൻറെ ഊർജ്ജസ്വലതയും സന്തുലിതാവസ്ഥയും നിലനിർത്തുന്നതിൽ ബാൽക്കണിയുടെ സ്ഥാനം വലിയ പങ്കുവഹിക്കുന്നു. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് എന്നിവയാണ് ബാൽക്കണി നിർമിക്കുന്നതിന് അനുയോജ്യമായ ദിശകൾ. പ്രഭാതസൂര്യൻറെ ഊഷ്മളമായ രശ്മികൾ തടസമില്ലാതെ വീട്ടിലേക്ക് പതിക്കാനും ഇതുവഴി വീടിനുള്ളിലെ അന്തരീക്ഷം ശുദ്ധമാകാനും ഈ ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് സഹായിക്കും. തെക്ക്-കിഴക്ക്, വടക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കുന്നത് മിതമായ ഫലങ്ങളാണ് നൽകുന്നത്. എന്നാൽ തെക്ക്, പടിഞ്ഞാറ്, തെക്ക്-പടിഞ്ഞാറ് ദിശകളിൽ ബാൽക്കണി നിർമിക്കരുത്. ഇത്തരം ഭാഗങ്ങൾ പരമാവധി അടച്ചുപൂട്ടിയ രീതിയിൽ നിലനിർത്താനാണ് വാസ്തുശാസ്ത്രത്തിൽ നിർദേശിക്കുന്നത്. വീട് രൂപകൽപന ചെയ്യുമ്പോൾ ബാൽക്കണിയുടെ കൈവരി ഭിത്തിയും തൊട്ടടുത്ത മുറിയുടെ പുറം ചുവരും ഒരേ നേർരേഖയിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ചതുരാകൃതിയിലാണ് ബാൽക്കണികൾ നിർമിക്കേണ്ടത്. വൃത്താകൃതിയിലുള്ള ഡിസൈനുകൾ പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ഭാഗങ്ങളിലുള്ള ബാൽക്കണികളിൽ ഭാരം കുറഞ്ഞ ചെടികളും ലളിതമായ ഫർണിച്ചറുകളും മാത്രം വയ്ക്കുന്നതാണ് ഉചിതം. ചുവരുകൾക്ക് ഇരുണ്ട നിറത്തിന് പകരം ഇളം പേസ്റ്റൽ ഷേഡുകൾ നൽകുന്നത് പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ സഹായിക്കും. ബാൽക്കണി അലങ്കോലമായി കിടക്കുന്നത് വീട്ടിൽ നിന്ന് പോസിറ്റീവ് എനർജിയെ ഇല്ലാതാക്കും. അതിനാൽ ബാൽക്കണി എപ്പോഴും വൃത്തിയായും ഭംഗിയായും സൂക്ഷിക്കണം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Tulsi Plant: വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരം; എന്നാൽ ഈ തെറ്റുകൾ വരുത്തിയാൽ വിപരീത ഫലം

Vastu Tips For Tulsi Plant: വീട്ടിൽ തുളസി ചെടി നടുന്നത് ശുഭകരം; എന്നാൽ ഈ തെറ്റുകൾ വരുത്തിയാൽ വിപരീത ഫലം

വീട്ടിൽ ചെടികൾ നടുന്നത് ഭംഗി വർധിപ്പിക്കാൻ മാത്രമല്ല, കുടുംബത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കാനും സഹായിക്കുന്നു. വാസ്തുശാസ്ത്ര വിധിപ്രകാരം, ചില സസ്യങ്ങളെ പവിത്രമായാണ് കണക്കാക്കുന്നത്. ആളുകൾ സാധാരാണയായി വീട്ടിൽ തുളസി ചെടി നടാറുണ്ട്. ശിവനെയും ശനി ദേവനെയും പ്രീതിപ്പെടുത്തുന്നതിനായി ആളുകൾ വീടുകളിൽ മറമ്പ് അല്ലെങ്കിൽ വന്നി എന്നറിയപ്പെടുന്ന മരവും നടാറുണ്ട്. എന്നാൽ, പലപ്പോഴും കൃത്യമായ വിവരങ്ങളുടെ അഭാവം മൂലം ആളുകൾ ഈ രണ്ടു ചെടികളും അടുത്തടുത്തായി നടാറുണ്ട്. തുളസിയും വന്നിമരവും അടുത്തടുത്തായി നടുന്നത് ശുഭകരമാണോ അശുഭകരമാണോ എന്നും ഇതിനെ സംബന്ധിച്ച വാസ്തു നിയമങ്ങൾ എന്തെല്ലാമാണെന്നും അറിയാം. ഹിന്ദുമത വിശ്വാസ പ്രകാരം, തുളസി ചെടിയെ പവിത്രമായി കണക്കാക്കുന്നു. തുളസി ചെടി വീട്ടിൽ നടുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. വാസ്തു ശാസ്ത്രം അനുസരിച്ച് തുളസി ചെടി വീടിൻറെ വടക്കുകിഴക്ക് മൂലയിലാണ് സ്ഥാപിക്കേണ്ടത്. തുളസി ചെടി ശരിയായ ദിശയിൽ വളർത്തിയാൽ ലക്ഷ്മീ ദേവി കടാക്ഷിക്കുമെന്നാണ് വിശ്വാസം. ഇത് വീടിനുള്ളിലാണ് നടുന്നതെങ്കിൽ പൂജാമുറിക്ക് സമീപം വയ്ക്കുന്നതാണ് ഉചിതം. വടക്കുകിഴക്ക് ദിശയിൽ തുളസി നടുന്നത് വീട്ടിൽ നിന്ന് നെഗറ്റീവ് എനർജിയെ പുറംതള്ളുന്നു. മറമ്പ് അഥവാ വന്നി മരം ശനിദേവനും യമദേവനുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് വിശ്വാസം. അതിനാൽ ഈ മരം നടുമ്പോൾ കൃത്യമായ വാസ്തുശാസ്ത്ര പ്രതിവിധികൾ പാലിക്കണമെന്നുള്ളത് പ്രധാനമാണ്. വാസ്തു പ്രകാരം, മറമ്പ് തെക്ക് ദിശയിലാണ് നടേണ്ടത്. ഇത് യമദേവൻറെ ദിശയായാണ് കണക്കാക്കുന്നത്. ഒരിക്കലും മുറികളിലോ പ്രധാന ഹാളിലോ ഇത് നടരുത്. ബാൽക്കണിയിലോ ടെറസിലോ പ്രധാന കവാടത്തിന് പുറത്തോ നടുന്നത് ശുഭകരമാണ്. എല്ലാ ശനിയാഴ്ചയും മറമ്പ് മരത്തിൻറെ ചുവട്ടിൽ കടുക് എണ്ണ വിളക്ക് കത്തിക്കുന്നത് ശനിദോഷം അകറ്റാൻ സഹായിക്കുമെന്നാണ് വിശ്വാസം. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം തുളസി, മറമ്പ് എന്നിവ വളരെ അടുത്തായോ ഒരേ സ്ഥലത്തോ നടരുത്. ഇതിന് പ്രധാന കാരണം രണ്ട് സസ്യങ്ങളുടെയും ഊർജ്ജവും ശുഭകാര്യങ്ങളും തകിച്ചും വ്യത്യസ്തമാണെന്നതാണ്. തുളസിക്ക് വിഷ്ണുവിൻറെയും ലക്ഷ്മിയുടെയും ദിശയായ വടക്കുകിഴക്ക് ദിശയും മറമ്പിന് തെക്ക് ദിശയും ആണ് ഉത്തമം. അതിനാൽ തന്നെ ഇവ അടുത്തടുത്തായി നടുന്നതോ ഒരേ ദിശയിൽ നടുന്നതോ ശുഭകരമല്ല. ഇത് വീട്ടിലെ സന്തോഷത്തെയും സമാധാനത്തെയും ഇല്ലാതാക്കും. ഇരുചെടികളും ശരിയായ വിധത്തിൽ വാസ്തു നിയമം പാലിച്ച് നടുകയും സംരക്ഷിക്കുകയും ചെയ്താൽ വീട്ടിൽ പോസിറ്റീവ് ഊർജ്ജം നിറയുകയും സന്തോഷവും സമാധാനവും ഉണ്ടാകുകയും ചെയ്യും. ശനിയാഴ്ചകളിൽ തുളസിയെ ആരാധിക്കുന്നതും വന്നി മരത്തിന് ചുവട്ടിൽ കടുകെണ്ണ വിളക്ക് കത്തിക്കുന്നതും ഗുണം ചെയ്യും. രണ്ട് ചെടികളും അവയുടെ ശരിയായ ദിശയിൽ നടുന്നത് കുടുംബത്തിൽ സമാധാനവും സന്തോഷവും നിറയാൻ സഹായിക്കും. Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE MALAYALAM NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Home: വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം; വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

Vastu Tips For Home: വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം; വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!

ഓരോ നിർമിതികളിലും പിന്തുടരുന്ന ഒരു പുരാതന ഇന്ത്യൻ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വീടിനുള്ളിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളി പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ എന്തെല്ലാം വാസ്തുശാസ്ത്ര പ്രതിവിധികളാണ് ഉള്ളതെന്ന് അറിയാം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ പഞ്ചഭൂതങ്ങളും ദിശകളുമാണ് വാസ്തുവിൻറെ അടിസ്ഥാന ഘടകങ്ങൾ. പ്രധാന വാസ്തു നിയമങ്ങൾ ഈശാന കോൺ (വടക്ക്-കിഴക്ക്): കെട്ടിടത്തിൻറെ പ്രധാന കവാടം വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കണം. ഇത് സൂര്യൻറെ ആദ്യ കിരണങ്ങൾ വീടിനുള്ളിലേക്ക് നേരിട്ട് പതിക്കാൻ സഹായിക്കുന്നു. വീടിനുള്ളിൽ പ്രകാശം നിറയുന്നത് പോസിറ്റീവ് എനർജിയെ ആകർഷിക്കും. ബ്രഹ്മസ്ഥാനം: വീടിൻറെ മധ്യഭാഗത്തെയാണ് ബ്രഹ്മസ്ഥാനം എന്ന് വിളിക്കുന്നത്. ശരീരത്തിൽ നാഭി എത്രയും പ്രധാനമാണോ അത്രയും പ്രാധാന്യം വാസ്തുശാസ്ത്രത്തിൽ ഈ ഭാഗത്തിനും കൽപ്പിക്കുന്നു. ബ്രഹ്മസ്ഥാനം എപ്പോഴും തുറസായി നിലനിർത്താൻ ശ്രദ്ധിക്കണം. കിടപ്പുമുറി: വീടിൻറെ പ്രധാന കിടപ്പുമുറി തെക്ക് ദിശയിൽ ആയിരിക്കുന്നതാണ് ഉത്തമം. കുട്ടികളുടെയും നവദമ്പതികളുടെയും മുറികൾ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിർമിക്കാം. പൂജാമുറി: ഈശ്വര പ്രാർഥനയ്ക്കുള്ള മുറി വടക്ക്-കിഴക്ക് ദിശയിൽ (ഈശാന കോൺ) സ്ഥാപിക്കുന്നതാണ് അനുയോജ്യം. ഇത് വീടിനുള്ളിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരുന്നു. അടുക്കള: പാചകത്തിന് അഗ്നി അത്യാവശ്യമായതിനാൽ അഗ്നിയുടെ ദിശയായ തെക്ക്-കിഴക്ക് (ആഗ്നേയ കോൺ) ഭാഗമാണ് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. അടുക്കളെ എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് പ്രധാനമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For Home: വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നോ? തിരിച്ച് താമസിക്കാനെത്തുമ്പോൾ വാസ്തു ദോഷം മാറാൻ ഇക്കാര്യങ്ങൾ ചെയ്യണം!

Vastu Tips For Home: വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നോ? തിരിച്ച് താമസിക്കാനെത്തുമ്പോൾ വാസ്തു ദോഷം മാറാൻ ഇക്കാര്യങ്ങൾ ചെയ്യണം!

വീട് നിർമ്മാണത്തെക്കുറിച്ചും വീടിനുള്ളിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. വീട്ടിൽ പോസിറ്റീവ് എനർജി നിറയുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന വീടുകളിൽ തിരിച്ചെത്തുമ്പോഴും വീണ്ടും പൂട്ടിയിട്ട് പോകുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സമാധാനവും കൊണ്ടുവരാൻ സഹായിക്കും. വായുസഞ്ചാരം: വീട് തുറന്ന് മുഴുവൻ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. പൊടിയും അഴുക്കുകളും വൃത്തിയാക്കിയ ശേഷം കല്ലുപ്പ്, മഞ്ഞൾ, പുൽതൈലം എന്നിവ കലർത്തിയ വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കുക. ഇത് മികച്ചൊരു അണുനാശിനിയായി പ്രവർത്തിക്കുകയും നെഗറ്റീവ് എനർജിയെ അകറ്റുകയും ചെയ്യുന്നു. ശുചിത്വം: മഞ്ഞളും കല്ലുപ്പും ചേർത്ത വെള്ളമോ ചാണകമോ കലക്കിയ വെള്ളം പ്രധാന വാതിലിന് മുന്നിൽ നിന്ന് തുടങ്ങി വലതുവശത്തേക്ക് വീടിന് ചുറ്റുമായി തളിക്കുന്നത് നല്ലതാണ്. പ്രധാന വാതിൽ: വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിന് പ്രധാനവാതിൽ എപ്പോഴും ശുദ്ധമായിരിക്കണം. പനിനീര്, മഞ്ഞൾ അല്ലെങ്കിൽ പച്ചക്കർപ്പൂരം കലർത്തിയ വെള്ളം എന്നിവ ഉപയോഗിച്ച് പ്രധാനവാതിൽ തുടച്ചുവൃത്തിയാക്കുന്നത് വഴി നെഗറ്റീവ് എനർജിയെ തടയാൻ സാധിക്കും. വിളക്ക് തെളിയിക്കൽ: എള്ളെണ്ണ ഒഴിച്ച് അഞ്ച് തിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നത്, കർപ്പൂരം കത്തിക്കുന്നത് എന്നിവ വീട്ടിനുള്ളിൽ ശാന്തതയും പ്രസന്നതയും നൽകും. ഇതോടൊപ്പം കുറഞ്ഞ ശബ്ദത്തിൽ പുല്ലാങ്കുഴൽ നാദമോ ഭക്തിഗാനങ്ങളോ വയ്ക്കുന്നത് വീട്ടിലെ അന്തരീക്ഷം കൂടുതൽ ശാന്തവും മനോഹരവുമാക്കി മാറ്റും. വീട് പൂട്ടിയിടുമ്പോൾ: വീട് അടച്ചുപോകുന്നതിന് മുൻപ് ബാത്റൂം ഉൾപ്പെടെയുള്ള എല്ലാ മുറികളിലും ചെറിയ പാത്രങ്ങളിൽ കല്ലുപ്പ് നിറച്ചുവയ്ക്കുക. കിടപ്പുമുറികളിലും മറ്റും വയ്ക്കുന്ന ഉപ്പ് പാത്രത്തിൽ ഗ്രാമ്പൂ, സുഗന്ധ തൈലങ്ങൾ എന്നിവ ചേർക്കാം. ബാത്റൂമിൽ വയ്ക്കുന്ന കല്ലുപ്പിൽ ഇവ ചേർക്കേണ്ടതില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips: സമയം നിലച്ച ക്ലോക്ക് അപശകുനമോ? വാസ്തുശാസ്ത്രം പറയുന്നതിങ്ങനെ

Vastu Tips: സമയം നിലച്ച ക്ലോക്ക് അപശകുനമോ? വാസ്തുശാസ്ത്രം പറയുന്നതിങ്ങനെ

വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്ലോക്ക്. ഇപ്പോൾ പല വീടുകളിലും ഒന്നിൽ കൂടുതൽ ക്ലോക്കുകൾ ഉണ്ടായിരിക്കും. പല മുറികളുടെയും ഭിത്തികളിൽ ചുമരിനും ഇൻറീരിയറിനും ചേരുന്ന വിധത്തിൽ ആയിരിക്കും ക്ലോക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന ആൻറിക് ക്ലോക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം ക്ലോക്കുകൾ സ്ഥാപിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ചെയ്യുന്നത് പ്രധാന വാതിലിന് മുകളിലായി ഹാളിലേക്ക് കയറിയാലുടൻ ക്ലോക്ക് കാണുന്ന വിധത്തിൽ ആയിരിക്കും. എന്നാൽ, വാതിലിന് മുകളിൽ ക്ലോക്ക് വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്. പ്രധാന വാതിലിന് നേരെ എതിർവശത്തായി വീടിന് പുറത്തേക്ക് അഭിമുഖമായി വരുന്ന വിധത്തിൽ ക്ലോക്ക് വയ്ക്കരുത്. ഇത് കുടുംബത്തിലുള്ളവരുടെ അനാരോഗ്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം. ക്ലോക്ക് വീടിൻറെ കിഴക്കേ ചുമരിൽ സ്ഥാപിക്കുന്നതാണ് ഉചിതം. വടക്കുവശത്ത് ക്ലോക്ക് സ്ഥാപിക്കുന്നതും നല്ലതാണ്. ഫെങ് ഷൂയി വിശ്വാസ പ്രകാരം തെക്ക് വശത്ത് ഒരു കാരണവശാലും ക്ലോക്ക് സ്ഥാപിക്കരുതെന്നാണ് പറയുന്നത്. തെക്ക് വശത്ത് ക്ലോക്ക് സ്ഥാപിക്കുന്നത് നിർഭാഗ്യത്തിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറ്റവും ഉത്തമമായ ദിക്കുകൾ വടക്കും വടക്കുകിഴക്കും ആണ്. പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയിലും ക്ലോക്ക് സ്ഥാപിക്കുന്നത് പ്രശ്നമില്ലാത്തതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips: ​ഗണേശ വി​ഗ്രഹം വീട്ടിൽ വച്ചാൽ ഐശ്വര്യം വന്നുചേരും; എന്നാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ!

Vastu Tips: ​ഗണേശ വി​ഗ്രഹം വീട്ടിൽ വച്ചാൽ ഐശ്വര്യം വന്നുചേരും; എന്നാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ!

Tap to read more
Vastu Tips: കർപ്പൂരം വീടിനുള്ളിൽ കത്തിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

Vastu Tips: കർപ്പൂരം വീടിനുള്ളിൽ കത്തിക്കാറുണ്ടോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം

വീടുകളിലും ഓഫീസുകളിലും സുഗന്ധം ഉണ്ടാകുന്നതിനായി പലരും കർപ്പൂരം, അഗർബത്തി, എസൻഷ്യൽ ഓയിലുകൾ, ഡിഫ്യൂസറുകൾ എന്നിവ ഉപയോഗിക്കുന്നത് പതിവാണ്. കർപ്പൂരം കത്തിക്കുന്നതിന് നിരവധി ഗുണങ്ങളുണ്ട്. മഴക്കാലത്ത് വീട്ടിൽ ഈർപ്പം നിറയാൻ സാധ്യതയുള്ളതിനാൽ ദുർഗന്ധമുണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. കർപ്പൂരം കത്തിക്കുന്നത് വഴി ദുർഗന്ധം നീക്കി മുറിയിൽ സുഗന്ധം നിറയ്ക്കാനാകും. കർപ്പൂരത്തിന്റെ ഗന്ധം പലർക്കും റിലാക്സേഷൻ നൽകും. അതിനാലാണ് കർപ്പൂരം ക്ഷേത്രങ്ങളിലും പൂജകൾക്കും ഉപയോഗിക്കുന്നത്. കൂടാതെ കർപ്പൂരത്തിന്റെ മണം കീടങ്ങളെ അകറ്റും. കൊതുക്, ചെറിയ പ്രാണികൾ എന്നിവയുടെ ശല്യം ഇല്ലാതാക്കാൻ സഹായിക്കും. കർപ്പൂരം മാത്രമല്ല സുഗന്ധം പരത്തുന്നതിന് നിരവധി വസ്തുക്കൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. വെള്ളത്തിൽ സുഗന്ധതൈലങ്ങൾ ചേർത്ത് ഉപയോഗിക്കുന്ന മെഷീൻ ആണ് ഇലക്ട്രിക് ഡിഫ്യൂസർ. അതുപോലെ, കീടങ്ങളുടെ ശല്യം കുറയ്ക്കാൻ കർപ്പൂരവും ഗ്രാമ്പൂവും ചേർത്ത് ഒ‌രു പാത്രത്തിൽ വച്ചാൽ മതിയാകും. ലാവെൻഡർ ഓയിൽ നല്ല സുഗന്ധമുള്ളതാണ്. ഇത് ശ്വസിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും ഉത്കണ്ഠ, ദേഷ്യം, മാനസിക പിരിമുറുക്കം എന്നിവ കുറയ്ക്കാനും സഹായിക്കും. മനസിന് ശാന്തത നൽകാനും ഇത് മികച്ചതാണ്. സുഖകരമായ ഉറക്കം ലഭിക്കാനും ഇത് സഹായിക്കുന്നു. ലെമൺഗ്രാസ് ഓയിൽ മുറികളിൽ കൊതുക് ശല്യം കുറയ്ക്കാൻ സഹായിക്കും. ഗ്രാമ്പൂവും കർപ്പൂരവും ചേർത്ത് പുകയ്ക്കുന്നത് മഴക്കാലത്ത് ഈർപ്പത്തെ തുടർന്ന് വീടുകളിൽ ഉണ്ടാകുന്ന ദുർഗന്ധം അകറ്റാൻ സഹായിക്കും. ഓറഞ്ചിന്റെ തൊലി ഉണക്കിയതും കറുവപ്പട്ടയും ചേർത്ത് പുകയ്ക്കുന്നത് വീട്ടിൽ സുഗന്ധം നിറയ്ക്കാൻ സഹായിക്കും. എന്നാൽ കർപ്പൂരം കത്തിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കുട്ടികളുടെയും വളർത്തുമൃഗങ്ങളുടെയും അടുത്ത് കർപ്പൂരം സൂക്ഷിക്കരുത്. ആസ്ത്മയോ മറ്റ് ശ്വാസകോശ പ്രശ്നങ്ങളോ ഉള്ളവർ കർപ്പൂരത്തിന്റെ പുക ശ്വസിക്കരുത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Vastu Tips For plants: ഈ ചെടികൾ ഭാ​ഗ്യം വർധിപ്പിക്കും; വാസ്തുശാസ്ത്ര പ്രകാരം ഏത് ദിശയിൽ വയ്ക്കണമെന്ന് അറിയാം

Vastu Tips For plants: ഈ ചെടികൾ ഭാ​ഗ്യം വർധിപ്പിക്കും; വാസ്തുശാസ്ത്ര പ്രകാരം ഏത് ദിശയിൽ വയ്ക്കണമെന്ന് അറിയാം

വീടിനുള്ളിൽ അലങ്കാരത്തിനായും വായു ശുദ്ധീകരിക്കുന്നതിനായും ചെടികൾ വയ്ക്കുന്നത് സാധാരണയാണ്. വാസ്തു പ്രകാരം, മുറികളിൽ ചെടികൾ വയ്ക്കുന്നത് വീടിന് അഭിവൃദ്ധിയും പോസിറ്റീവ് എനർജിയും വർധിപ്പിക്കും. ചില ചെടികൾ വീടിനുള്ളിൽ വളർത്തുന്നത് ഭാഗ്യം വർധിപ്പിക്കുമെന്നാണ് വിശ്വാസം. അവ ഏതെല്ലാമാണെന്ന് അറിയാം. ലക്കി ബാംബൂ: പേര് സൂചിപ്പിക്കുന്നത് പോലെ തെന്ന ജീവിതത്തിൽ വലിയ ഭാഗ്യവും ഐശ്വര്യവും കൊണ്ടുവരുന്നതാണ് ലക്കി ബാംബൂ. സാധാരണയായി ഒന്ന് മുതൽ 10വരെ ബാംബൂ തണ്ടുകളാണ് നടുന്നത്. എത്ര തണ്ടുകൾ നടുന്നുവെന്നത് അനുസരിച്ച് ഫലവും വ്യത്യാസപ്പെടും. അഞ്ച്, ഒൻപത് എന്നിങ്ങനെയുള്ള എണ്ണങ്ങളിൽ ബാംബൂ തണ്ട് സാധാരണയായി നടാറില്ല. ഇത് വെറുതേ എവിടെയെങ്കിലും വച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കില്ല. വീടിന്റെ കിഴക്ക് ദിശയിലായി സ്ഥാപിക്കുന്നത് ഐശ്വര്യവും തെക്ക് ഭാഗത്തായി സ്ഥാപിക്കുന്നത് സമൃദ്ധിയും കൊണ്ടുവരുമെന്നാണ് വിശ്വാസം. മണി പ്ലാന്റ്: ഭാഗ്യവും സമ്പത്തും കൊണ്ടുവരുന്ന ചെടിയാണ് മണിപ്ലാന്റ് എന്നാണ് വിശ്വാസം. മണിപ്ലാന്റ് വീടിന്റെ തെക്കുകിഴക്ക് ഭാഗത്തായി സ്ഥാപിക്കുന്നത് ഏറ്റവും ഉത്തമമാണെന്ന് വിശ്വസിക്കപ്പെടുന്നു. വടക്ക് കിഴക്ക് ഭാഗത്ത് മണിപ്ലാന്റ് നടുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുമെന്നാണ് വിശ്വസിക്കുന്നത്. അതിനാൽ ഈ ദിശയിൽ മണിപ്ലാന്റ് നടുന്നത് ഒഴിവാക്കുക. കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ നടുന്നത് ദമ്പതികൾ തമ്മിൽ കലഹമുണ്ടാകാൻ കാരണമാകുമെന്നാണ് കരുതപ്പെടുന്നത്. കറ്റാർവാഴ: ഇൻഡോർ ആയും ഔട്ട്ഡോർ ആയും വളർത്താവുന്ന ചെടിയാണ് കറ്റാർവാഴ. ഇത് അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാൻ മികച്ചതാതണ്. കറ്റാർവാഴ വീടിനുള്ളിൽ വളർത്തുന്നത് പങ്കാളികൾ തമ്മിലുള്ള സ്നേഹം വർധിപ്പിക്കുമെന്നാണ് വിശ്വാസം. വീടിന്റെ വടക്കോ കിഴക്കോ ഭാഗത്തായി ഈ ചെടി വയ്ക്കുന്നതാണ് ഉത്തമമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. സ്നേക്ക് പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരുകയും കുറഞ്ഞ പരിപാലനം മാത്രം വേണ്ടിവരികയും ചെയ്യുന്ന സസ്യമാണ് സ്നേക്ക് പ്ലാന്റ്. ഇത് ജനലിന് അരികിലായി വളർത്തുന്നതാണ് നല്ലത്. ഇത് വളരെ കൂടുതൽ ഓക്സിജൻ പുറപ്പെടുവിക്കുന്ന ഒരു സസ്യം കൂടിയാണ്. വീടിനുള്ളിൽ ഒരു സ്നേക്ക് പ്ലാന്റ് എങ്കിലും വളർത്തുന്നത് നെഗറ്റീവ് എനർജി കുറച്ച് പോസിറ്റീവ് എനർജി വർധിപ്പിക്കും. സ്പൈഡർ പ്ലാന്റ്: ഏത് കാലാവസ്ഥയിലും വളരെ കുറഞ്ഞ പരിപാലനത്തിൽ വളരുന്ന ചെടിയാണ് സ്പൈഡർ പ്ലാന്റ്. ഇവയുടെ ഇലകൾ വിഷാംശം ആഗിരണം ചെയ്യും. കൂടാതെ, കൂടുതൽ ഓക്സിജൻ പുറത്തുവിടാനും ഇവയ്ക്ക് കഴിവുണ്ട്. ഏത് സാഹചര്യത്തിലും ഇവ വളരുമെന്നതാണ് മറ്റൊരു പ്രത്യേകത. ചട്ടിയിൽ വളർത്താനാണെങ്കിലും മണ്ണിൽ നേരിട്ട് വളർത്താനാണെങ്കിലും ഇവ അനുയോജ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more