Rahu Ketu Gochar: രാഹു-കേതു സംക്രമണത്താൽ നവംബർ 25 മുതൽ ഇവരുടെ ഭാഗ്യം തെളിയും ഒപ്പം സാമ്പത്തിക നേട്ടവും!
Rahu Ketu Gochar: നവംബറിൽ രാഹു-കേതു സംക്രമണം നടക്കും. അതിലൂടെ 18 മാസത്തിനുള്ളിൽ 6 രാശിക്കാർക്ക് രാജകീയുടെ സുഖങ്ങൾ ലഭിക്കും. ഈ രണ്ടു ഗ്രഹ സംക്രമണം ചില രാശിക്കാർക്ക് പല നേട്ടങ്ങളും നൽകും.
ജ്യോതിഷത്തിൽ നിഴൽ ഗ്രഹങ്ങൾ എന്നറിയപ്പെടുന്ന രാഹു-കേതു രാശിമാറ്റം വളരെയധികം പ്രാധാന്യമർഹിക്കുന്നതാണ്. ഈ മാസം 25 ന് ഈ രണ്ടു ഗ്രഹങ്ങളും രാശി മാറും. രാഹു കുംഭം രാശിയിൽ നിന്നും മകരം രാശിയിലേക്ക് പ്രവേശിക്കും.
അതുപോലെ കേതു ചിങ്ങ രാശിയിൽ നിന്നും കർക്കടക രാശിയിലേക്ക് പ്രവേശിക്കും. ഈ രണ്ടു ഗ്രഹങ്ങളും പരസ്പരം ഏഴാം ഭാവത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാഹു രാശി മാറ്റിയാൽ കേതുവും അതിനൊപ്പം സംക്രമിക്കും. ഈ രണ്ട് ഗ്രഹങ്ങളുടെയും രാശിമാറ്റങ്ങൾ കഴിഞ്ഞ ഒന്നര വർഷമായി നിലനിന്നിരുന്ന ഗ്രഹസ്ഥാനങ്ങളെ ഗണ്യമായി മാറ്റും എന്നത് ശ്രദ്ധേയം. ഈ സംക്രമണം മേടം, ഇടവം, മിഥുനം, കർക്കടകം, ചിങ്ങം, കന്നി എന്നീ രാശിക്കാരുടെ ജീവിതത്തിൽ ഗംഭീര മാറ്റങ്ങൾ വരുത്തും.
രാഹു-കേതു സംക്രമണം വരുന്ന 18 മാസത്തേക്ക് അതായത് 2028 ജൂൺ വരെ നീണ്ടുനിൽക്കും. മകരം രാശി തൊഴിൽ, സാമൂഹിക പദവി, അഭിലാഷം എന്നിവയുമായി ബന്ധപ്പെട്ടതാണ് എന്നാൽ കർക്കടകരാശി വികാരങ്ങൾ, കുടുംബം, മാനസിക സമാധാനം എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഈ രാഹു-കേതു സംക്രമണം നിങ്ങളുടെ രാശിയെ എങ്ങനെ ബാധിക്കുമെന്നും അതിന്റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ നിങ്ങൾ എന്തുചെയ്യണമെന്നും അറിയാം...
മേടം (Aries): രാഹു ഈ രാശിയുടെ പത്താം ഭാവമായ കർമ്മ ഭാവത്തിലേക്ക് പ്രവേശിക്കും. തൽഫലമായി വർഷങ്ങളായി മുടങ്ങിക്കിടന്ന നിങ്ങളുടെ ജോലികൾ ഒന്നിനുപുറകെ ഒന്നായി വേഗത്തിലാകാൻ തുടങ്ങും. നിങ്ങളുടെ ചില ആഗ്രഹങ്ങൾ സഫലമാകും. ജോലിയിലുള്ളവർക്ക് ജോലിയിൽ ഉയർന്ന സ്ഥാനം ലഭിച്ചേക്കാം.
അതുപോലെ കേതു നിങ്ങളുടെ ജാതകത്തിലെ നാലാം ഭാവത്തിൽ രാഹുവിനൊപ്പം നിൽക്കുന്നതിനാൽ നിങ്ങളുടെ കുടുംബ ജീവിതത്തിലും അമ്മയുടെ ആരോഗ്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്.
ഇടവം (Taurus): ഈ രാശിയുടെ ഒൻപതാം ഭാവത്തിൽ അതായത് ഭാഗ്യ ഭാവത്തിൽ രാഹുവിന്റെ സ്വാധീനം ഉള്ളതിനാൽ നിങ്ങളുടെ മുടങ്ങിയ ജോലികൾ വേഗത്തിലാകുകയും ഒന്നിനുപുറകെ ഒന്നായി പൂർത്തീകരിക്കപ്പെടുകയും ചെയ്യും. വിദേശ ജോലിയിൽ പുരോഗതി ഉണ്ടാകും. ദീർഘ യാത്രകൾ എന്നിവയ്ക്ക് സാധ്യതയുമുണ്ട്.
മിഥുനം (Gemini): ഈ രാശിയുടെ എട്ടാം ഭാവത്തിൽ രാഹുവും രണ്ടാം ഭാവത്തിൽ കേതുവും ഉള്ളതിനാൽ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങൾ അനുഭവപ്പെടാം. തൽഫലമായി നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ ശക്തമാകും. എന്നിരുന്നാലും നിങ്ങളുടെ സംസാരവും ഭക്ഷണശീലങ്ങളും നിയന്ത്രിക്കേണ്ടത് പ്രധാനമാണ്.
കർക്കടകം (Cancer): ഈ രാശിയുടെ ഒന്നാം ഭാവമായ വിവാഹ ഗൃഹത്തിൽ കേതുവിന്റെ സാന്നിധ്യം നിങ്ങളെ ആത്മീയതയിലേക്ക് നയിച്ചേക്കാം. ഒപ്പം ഏഴാം ഭാവത്തിൽ രാഹുവിന്റെ സാന്നിധ്യം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ ബാധിച്ചേക്കാം. അതിനാൽ നിങ്ങളുടെ ബിസിനസ്സ് പങ്കാളിയുമായും ഭാര്യയുമായും തെറ്റിദ്ധാരണകൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
ചിങ്ങം (Leo): ഈ രാശിയുടെ ആറാം ഭാവമായ ശത്രു ഗൃഹത്തിൽ രാഹുവിന്റെ സാന്നിധ്യം നിങ്ങളുടെ ശത്രുക്കളെ മറികടക്കാൻ സഹായിക്കും. ഇതിലൂടെ കോടതി, ഓഫീസ് കാര്യങ്ങളിലും വിജയം ഉറപ്പാണ്. ബിസിനസുകാർക്ക് അവരുടെ എതിരാളികളേക്കാൾ മികച്ച ഡീലുകൾ ലഭിക്കും, കൂടാതെ അവരുടെ മുടങ്ങിയ ശേഖരങ്ങൾ വീണ്ടെടുക്കാനുള്ള അവസരവുമുണ്ട്.
കന്നി (Virgo): ഈ രാശിയുടെ അഞ്ചാം ഭാവത്തിൽ രാഹു പ്രഹു നിങ്ങളുടെ ജാതകത്തിന്റെ അഞ്ചാം ഭാവത്തിൽ പ്രവേശിക്കുന്നതോടെ നിങ്ങളുടെ ചിന്താശേഷി മെച്ചപ്പെടും, സർഗ്ഗാത്മകത വർദ്ധിക്കും. ഈ സമയം വിദ്യാർത്ഥികൾക്ക് വളരെ ഗുണകരമാകും. എങ്കിലും പ്രണയ ബന്ധങ്ങളിൽ എന്തെങ്കിലും സംഘർഷങ്ങൾ ഒഴിവാക്കേണ്ടത് പ്രധാനമാണ്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.