SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Today's Horoscope: 12 രാശികൾക്കും ഇന്ന് എങ്ങനെ? ഇന്നത്തെ രാശിഫലം അറിയാം...

Religion

ജ്യോതിഷപ്രകാരം ഓരോ ദിവസവും ഓരോ വ്യക്തികൾക്കും പലവിധ അനുഭവങ്ങളായിരിക്കും ജീവിതത്തിലുണ്ടാകുക. ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Edited by Karthika V Updated by Karthika V
Published: Nov 01, 2026, 08:30 AM | Updated: Nov 01, 2026, 08:30 AM

മേടം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരങ്ങളിൽ വിജയം എന്നിവയുണ്ടാകും. അനുകൂലമായ വാർത്തകൾ കേൾക്കാനിട വരും. ധനലാഭത്തിന് സാധ്യതയുണ്ട്. ജോലിയിൽ അംഗീകാരം നേടാനാകും.

ഇടവം രാശിക്കാർ സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കണം. കുടുംബത്തിൽ സമാധാനവും സന്തോഷവും വന്നുചേരും. ആരോ​ഗ്യം ശ്രദ്ധിക്കുക.

മിഥുനം രാശിക്കാർക്ക് തൊഴിൽരം​ഗത്ത് പുരോ​ഗതിയുണ്ടാകും. ആ​ഗ്രഹങ്ങളൊക്കെ സഫലമാകും. മനസമാധാനമുണ്ടാകും. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും പൂർണ പിന്തുണയുണ്ടാകും.

കർക്കിടകം രാശിക്കാർക്ക് അനാവശ്യ ചെലവുകൾ കൂടും. അതിനാൽ സാമ്പത്തിക കാര്യങ്ങളിൽ നിയന്ത്രണം വേണം.
‍
ചിങ്ങം രാശിക്കാർക്ക് തൊഴിൽപരമായി പുരോ​ഗതി കൈവരിക്കാനാകും. അപ്രതീക്ഷിത ധനലാഭമുണ്ടാകും. സഹപ്രവർത്തകരുടെ പിന്തുണ ​ഗുണം ചെയ്യും.

കന്നി രാശിക്കാർക്ക് മേലുദ്യോ​ഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. ആരോ​ഗ്യം മെച്ചപ്പെടും. യാത്രകൾ വിജയം കാണും. ആസൂത്രണം ചെയ്ത കാര്യങ്ങൾ കൃത്യമായി പൂർത്തിയാക്കാൻ സാധിക്കും.

തുലാം രാശിക്കാർക്ക് ഭാ​ഗ്യദിനമാണ്. വിദ്യാർത്ഥികൾക്ക് അൻുകൂലമായ സമയമാണിത്.

വൃശ്ചികം രാശിക്കാർക്ക് സാമ്പത്തിക കാര്യങ്ങളിൽ ജാ​ഗ്രത പുലർത്തണം. വാഗ്ദാനങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കുക.

ധനു രാശിക്കാർക്ക് ബിസിനസ്സിലും തൊഴിലിലും മികച്ച നേട്ടങ്ങളുണ്ടാകും. പങ്കാളിയുമായി സന്തോഷത്തോടെ കഴിയും. മനസ്സിൽ വിചാരിച്ച കാര്യങ്ങൾ നടത്തിയെടുക്കാൻ സാധിക്കും.

മകരം രാശിക്കാർക്ക് മത്സരങ്ങളിൽ വിജയിക്കാനാകും. ജോലി സംബന്ധമായ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്താനാകും. ആരോഗ്യനില മെച്ചപ്പെടും.

കുംഭം രാശിക്കാർക്ക് പുതിയ കാര്യങ്ങൾ പഠിക്കാൻ അവസരമുണ്ടാകും. അനാവശ്യ ചിന്തകളാൽ മനസ്സ് അസ്വസ്ഥമാകാതെ ശ്രദ്ധിക്കുക.

മീനം രാശിക്കാർ വസ്തു തർക്കം, കുടുംബ പ്രശ്നങ്ങൾ എന്നിവ പരിഹരിക്കും. വീട് നവീകരണത്തിനോ സൗകര്യങ്ങൾ കൂട്ടുന്നതിനോ സാധ്യതയുണ്ട്. മാതാപിതാക്കളുടെ ആരോഗ്യം ശ്രദ്ധിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

TAGS:

About the Author