Today's Horoscope: 12 രാശികൾക്കും ഇന്നത്തെ ദിവസം എങ്ങനെ? അറിയാം സമ്പൂർണ രാശിഫലം
ഓരോ ദിവസവും ഓരോ രാശികൾക്കും വ്യത്യസ്ത അനുഭവങ്ങളായിരിക്കും സമ്മാനിക്കുക. ജ്യോതിഷപ്രകാരം ഇന്ന് നിങ്ങൾക്ക് എങ്ങനെ?
മേടം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. പുതിയ സംരംഭങ്ങൾക്ക് നല്ല സമയമാണ്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ കൂടും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ അന്തരീക്ഷം നിലനിൽക്കും.
ഇടവം രാശിക്കാർക്ക് ഇന്ന് സമ്മിശ്ര ഫലങ്ങൾ നിറഞ്ഞ ദിവസമായിരിക്കും. മാനസിക വിഷമങ്ങൾക്ക് സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുക. ജോലിസ്ഥലത്ത് തർക്കങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. വാഹനം ഉപയോഗിക്കുമ്പോഴും യാത്രകളിലും ജാഗ്രത വേണം.
മിഥുനം രാശിക്കാർക്ക് ഇന്ന് അവർ ആഗ്രഹിച്ച കാര്യങ്ങൾ നടപ്പിലാക്കാനാകും. ബിസിനസ്സിലും തൊഴിൽ മേഖലയിലും പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും പിന്തുണ ലഭിക്കും.
കർക്കിടകം രാശിക്കാർക്ക് ഇന്ന് തൊഴിൽ രംഗത്ത് പ്രശംസ പിടിച്ചുപറ്റാൻ സാധിക്കും. സന്തോഷവും സമാധാനവുമുണ്ടാകും. മുടങ്ങിക്കിടന്ന കാര്യങ്ങൾ പുനരാരംഭിക്കും. ആരോഗ്യനില തൃപ്തികരമായിരിക്കും.
ചിങ്ങം രാശിക്കാർ ഇന്ന് കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ നൽകണം. സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നത് മാറ്റിവെക്കുന്നതായിരിക്കും നല്ലത്. അനാവശ്യ ചിന്തകൾ ഒഴിവാക്കാൻ ശ്രമിക്കുക.
കന്നി രാശിക്കാർക്ക് ഇന്ന് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ കൃത്യത പുലർത്താൻ സാധിക്കും. ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക.
തുലാം രാശിക്കാർക്ക് ഇന്ന് പുതിയ അവസരങ്ങൾ തേടിയെത്തും. ബിസിനസിൽ ലാഭമുണ്ടാകും. ആരോഗ്യം തൃപ്തികരമായിരിക്കും. നല്ല വാർത്തകൾ കേൾക്കാനിടയാകും.
വൃശ്ചികം രാശിക്കാർക്ക് ഇന്ന് ജോലിയിലെ പ്രതിസന്ധികൾ നീങ്ങും. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നേറാൻ സാധിക്കും. സഹപ്രവർത്തകരുടെ പിന്തുണയുണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം. ദൂരയാത്രകൾ ഒഴിവാക്കുക.
ധനു രാശിക്കാർക്ക് ഇന്ന് ഭാഗ്യമുള്ള ദിവസമാണ്. ധനലാഭത്തിന് സാധ്യതയുണ്ട്. നിക്ഷേപങ്ങൾക്ക് അനുയോജ്യമായ സമയമാണ്.
മകരം രാശിക്കാർക്ക് ജോലിഭാരം വർധിക്കും. കഠിനാധ്വാനത്തിന് ഫലമുണ്ടാകും. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും.
കുംഭം രാശിക്കാർ ഇന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യും. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തതയുണ്ടാകും. സുഹൃത്തുക്കളുമായി ഒത്തുചേരലുകൾക്ക് സാധ്യത കാണുന്നുണ്ട്.
മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. ഉദ്ദേശിച്ച കാര്യങ്ങൾ എളുപ്പത്തിൽ സാധ്യമാകും ഇന്നത്തെ ദിവസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.