SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vastu Tips: സമയം നിലച്ച ക്ലോക്ക് അപശകുനമോ? വാസ്തുശാസ്ത്രം പറയുന്നതിങ്ങനെ

വീട്ടിൽ ക്ലോക്ക് സ്ഥാപിക്കുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. വാസ്തുശാസ്ത്രത്തിൽ ഇത് സംബന്ധിച്ച് വ്യക്തമാക്കുന്നുണ്ട്.

Written By Roniya Baby Updated by Roniya Baby
Published: Aug 29, 2026, 04:45 PM | Updated: Aug 29, 2026, 04:45 PM

വീട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ക്ലോക്ക്. ഇപ്പോൾ പല വീടുകളിലും ഒന്നിൽ കൂടുതൽ ക്ലോക്കുകൾ ഉണ്ടായിരിക്കും. പല മുറികളുടെയും ഭിത്തികളിൽ ചുമരിനും ഇൻറീരിയറിനും ചേരുന്ന വിധത്തിൽ ആയിരിക്കും ക്ലോക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. ലക്ഷങ്ങൾ വിലവരുന്ന ആൻറിക് ക്ലോക്കുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ, വാസ്തുശാസ്ത്ര പ്രകാരം ക്ലോക്കുകൾ സ്ഥാപിക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പലരും ചെയ്യുന്നത് പ്രധാന വാതിലിന് മുകളിലായി ഹാളിലേക്ക് കയറിയാലുടൻ ക്ലോക്ക് കാണുന്ന വിധത്തിൽ ആയിരിക്കും. എന്നാൽ, വാതിലിന് മുകളിൽ ക്ലോക്ക് വയ്ക്കരുതെന്നാണ് വാസ്തുശാസ്ത്രത്തിൽ വ്യക്തമാക്കുന്നത്.

പ്രധാന വാതിലിന് നേരെ എതിർവശത്തായി വീടിന് പുറത്തേക്ക് അഭിമുഖമായി വരുന്ന വിധത്തിൽ ക്ലോക്ക് വയ്ക്കരുത്. ഇത് കുടുംബത്തിലുള്ളവരുടെ അനാരോഗ്യത്തിന് കാരണമാകുമെന്നാണ് വിശ്വാസം.

ക്ലോക്ക് വീടിൻറെ കിഴക്കേ ചുമരിൽ സ്ഥാപിക്കുന്നതാണ് ഉചിതം. വടക്കുവശത്ത് ക്ലോക്ക് സ്ഥാപിക്കുന്നതും നല്ലതാണ്. ഫെങ് ഷൂയി വിശ്വാസ പ്രകാരം തെക്ക് വശത്ത് ഒരു കാരണവശാലും ക്ലോക്ക് സ്ഥാപിക്കരുതെന്നാണ് പറയുന്നത്.

തെക്ക് വശത്ത് ക്ലോക്ക് സ്ഥാപിക്കുന്നത് നിർഭാഗ്യത്തിലേക്ക് നയിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏറ്റവും ഉത്തമമായ ദിക്കുകൾ വടക്കും വടക്കുകിഴക്കും ആണ്. പടിഞ്ഞാറ് ഭാഗത്തെ ഭിത്തിയിലും ക്ലോക്ക് സ്ഥാപിക്കുന്നത് പ്രശ്നമില്ലാത്തതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author