Vastu Tips: വീട്ടിലെ ഈ ഘടകങ്ങൾ വിജയത്തിന് തടസമാകും വാസ്തുശാസ്ത്രത്തിൽ ശ്രദ്ധിക്കേണ്ടതെന്ത്?
വീട്ടിൽ സമാധാനവും സന്തോഷവും കുടുംബാംഗങ്ങൾ തമ്മിൽ ഐക്യവും ഉണ്ടാകുന്നതിന് വാസ്തുശാസ്ത്രത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
വീട്ടിൽ പുതിയ എന്തെങ്കിലും വസ്തുക്കൾ വാങ്ങുകയോ അല്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ വാസ്തുശാസ്ത്രപ്രകാരം ശ്രദ്ധിച്ചുവേണം കാര്യങ്ങൾ ചെയ്യേണ്ടത്. കാരണം വാസ്തുശാസ്ത്ര പ്രകാരം കൃത്യമായി അല്ല കാര്യങ്ങൾ ചെയ്യുന്നതെങ്കിൽ ഇത് കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കും. ഫർണിച്ചറുകൾ വീടിൻറെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ ഇവ ശരിയായ ദിശയിൽ വയ്ക്കേണ്ടത് പ്രധാനമാണ്.
സ്വീകരണ മുറി
സാധാരണയായി വീടിൻറെ പ്രവേശന കവാടം സ്വീകരണമുറിയാണ്. അതിനാൽ ഇവിടേക്കുള്ള പ്രവേശന കവാടം മരംകൊണ്ടുള്ളത് ആയിരിക്കണം. ഇവിടെ ഫർണിച്ചറുകൾ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ദിശയിൽ സ്ഥാപിക്കണം. ചുമരിൽ നിന്ന് അൽപം അകലെയായി ഫർണിച്ചറുകൾ ക്രമീകരിക്കാനും ശ്രദ്ധിക്കണം.
ഡൈനിങ് റൂം
മുറിയുടെ തെക്ക്-കിഴക്ക്, വടക്ക് അല്ലെങ്കിൽ കിഴക്ക് ഭാഗത്തായി വേണം ടിവി വയ്ക്കാൻ. സ്വീകരണമുറിയുടെയോ അടുക്കളയുടെയോ വടക്കുപടിഞ്ഞാറായി വേണം ഡൈനിങ് ടേബിൾ സ്ഥാപിക്കാൻ. ഇത് മരം കൊണ്ട് നിർമിച്ചതാകണം, ചുമരിൽ നിന്ന് അകറ്റി വേണം ഇടാൻ. ഡൈനിങ് ടേബിൾ വൃത്താകൃതിയിലോ ഓവൽ ഷെയ്പ്പിലോ ആയിരിക്കണം. ഇത് കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം മികച്ചതാക്കുന്നതിന് സഹായിക്കും. ഡൈനിങ് ഏരിയയിലും ഡൈനിങ് ടേബിളിലും ഇരുണ്ട നിറങ്ങൾ ഒഴിവാക്കുക. ഇത് നെഗറ്റീവ് എനർജി വർധിപ്പിക്കും.
അടുക്കള
തീയും വെള്ളവും ഒന്നിച്ച് നിലനിൽക്കുന്ന ഇടമാണ് അടുക്കള. അടുക്കളയിലെ വാസ്തു ഈ രണ്ട് ശക്തികളെയും സന്തുലിതമാക്കുന്നതിനാണ്. അതിനാൽ തന്നെ സ്റ്റൌ ടോപ്പും സിങ്കും ഒരേ പ്ലാറ്റ്ഫോമിൽ നിർമിക്കരുത്. കുടിവെള്ളം വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥാപിക്കണം. തെക്ക്-പടിഞ്ഞാറ് കോണിലോ വടക്ക്-പടിഞ്ഞാറ് കോണിലോ ആയിരിക്കണം അടുക്കളയുടെ സ്ഥാനം. കഴിയുന്നത്ര കിടപ്പുമുറിയിൽ നിന്ന് അകലം പാലിച്ചുവേണം അടുക്കള നിർമിക്കാൻ.
ബെഡ്റൂം
പോസിറ്റീവ് എനർജി നിറഞ്ഞ ഇടമായിരിക്കണം കിടപ്പുമുറി. കിടപ്പുമുറിയുടെ തെക്ക്-പടിഞ്ഞാറ് ദിശയിൽ വേണം കിടക്ക സ്ഥാപിക്കാൻ. തെക്ക്-കിഴക്ക് ഭാഗം ശൂന്യമായിരിക്കണം. വാതിലിൽ നിന്നും ജനാലയിൽ നിന്നും അകറ്റി വേണം കിടക്കയിടാൻ. തെക്ക്-പടിഞ്ഞാറ് ദിശയിൽ വാർഡ്രോബ് സൂക്ഷിക്കുക. കണ്ണാടി ഒരിക്കലും കിടക്കയുടെ പ്രതിഫലനം വരുന്ന വിധത്തിൽ സ്ഥാപിക്കരുത്. ഉറങ്ങുമ്പോൾ തല തെക്കോട്ട് അഭിമുഖമായി വയ്ക്കുക. കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
ബാത്ത്റൂം
ബാത്ത്റൂം എപ്പോഴും ഈർപ്പമുള്ള സ്ഥലമാണ്. അതിനാൽ വായുസഞ്ചാരമുള്ളതായിരിക്കേണ്ടത് പ്രധാനമാണ്. ഇത് ഈർപ്പം ഒഴിവാക്കാൻ സഹായിക്കുന്നു. ബാത്ത്റൂമിനുള്ളിൽ ചെറിയ പ്ലാൻറുകൾ വയ്ക്കുന്നത് പോസിറ്റീവ് ഊർജ്ജം കൊണ്ടുവരും. ബാത്ത്റൂം എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
പൂജാമുറി
വീട്ടിലെ പ്രധാനപ്പെട്ട ഭാഗമാണ് പൂജാമുറി അഥവാ പ്രാർഥനാ മുറി. വീട്ടിൽ ഏറ്റവും കൂടുതൽ ഊർജ്ജമുള്ള ഇടമാണിത്. പൂജാമുറിയുടെ സ്ഥാനം വാസ്തു പ്രകാരം, വീടിൻറെ വടക്കുകിഴക്കൻ മൂലയിലായിരിക്കണം. വീടിൻറെ കിഴക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ പൂജാമുറി നിർമിക്കാവുന്നതാണ്. പൂജാമുറി വൃത്തിയായി സൂക്ഷിക്കണം. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.