SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Vastu Tips For Home: വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നോ? തിരിച്ച് താമസിക്കാനെത്തുമ്പോൾ വാസ്തു ദോഷം മാറാൻ ഇക്കാര്യങ്ങൾ ചെയ്യണം!

Vastu Tips: വാസ്തുശാസ്ത്രത്തിൽ വീട് നിർമ്മിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വീട്ടിൽ താമസിക്കുമ്പോൾ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്.

Written By Roniya Baby Updated by Roniya Baby
Published: Sep 12, 2026, 04:39 PM | Updated: Sep 12, 2026, 04:39 PM

വീട് നിർമ്മാണത്തെക്കുറിച്ചും വീടിനുള്ളിൽ പാലിക്കേണ്ട ചിട്ടകളെക്കുറിച്ചും വാസ്തുശാസ്ത്രത്തിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. വീട്ടിൽ പോസിറ്റീവ് എനർജി നിറയുന്നതിനും ഐശ്വര്യം ഉണ്ടാകുന്നതിനും എന്തെല്ലാം കാര്യങ്ങൾ ചെയ്യണമെന്ന് അറിയാം. ഏറെക്കാലമായി അടഞ്ഞുകിടക്കുന്ന വീടുകളിൽ തിരിച്ചെത്തുമ്പോഴും വീണ്ടും പൂട്ടിയിട്ട് പോകുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഇത് വീടിനുള്ളിൽ പോസിറ്റീവ് എനർജിയും സമാധാനവും കൊണ്ടുവരാൻ സഹായിക്കും.

വായുസഞ്ചാരം: വീട് തുറന്ന് മുഴുവൻ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. പൊടിയും അഴുക്കുകളും വൃത്തിയാക്കിയ ശേഷം കല്ലുപ്പ്, മഞ്ഞൾ, പുൽതൈലം എന്നിവ കലർത്തിയ വെള്ളം ഉപയോഗിച്ച് നിലം തുടയ്ക്കുക. ഇത് മികച്ചൊരു അണുനാശിനിയായി പ്രവർത്തിക്കുകയും നെഗറ്റീവ് എനർജിയെ അകറ്റുകയും ചെയ്യുന്നു.

ശുചിത്വം: മഞ്ഞളും കല്ലുപ്പും ചേർത്ത വെള്ളമോ ചാണകമോ കലക്കിയ വെള്ളം പ്രധാന വാതിലിന് മുന്നിൽ നിന്ന് തുടങ്ങി വലതുവശത്തേക്ക് വീടിന് ചുറ്റുമായി തളിക്കുന്നത് നല്ലതാണ്.

പ്രധാന വാതിൽ: വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിന് പ്രധാനവാതിൽ എപ്പോഴും ശുദ്ധമായിരിക്കണം. പനിനീര്, മഞ്ഞൾ അല്ലെങ്കിൽ പച്ചക്കർപ്പൂരം കലർത്തിയ വെള്ളം എന്നിവ ഉപയോഗിച്ച് പ്രധാനവാതിൽ തുടച്ചുവൃത്തിയാക്കുന്നത് വഴി നെഗറ്റീവ് എനർജിയെ തടയാൻ സാധിക്കും.

വിളക്ക് തെളിയിക്കൽ: എള്ളെണ്ണ ഒഴിച്ച് അഞ്ച് തിരിയിട്ട് നിലവിളക്ക് തെളിയിക്കുന്നത്, കർപ്പൂരം കത്തിക്കുന്നത് എന്നിവ വീട്ടിനുള്ളിൽ ശാന്തതയും പ്രസന്നതയും നൽകും. ഇതോടൊപ്പം കുറഞ്ഞ ശബ്ദത്തിൽ പുല്ലാങ്കുഴൽ നാദമോ ഭക്തിഗാനങ്ങളോ വയ്ക്കുന്നത് വീട്ടിലെ അന്തരീക്ഷം കൂടുതൽ ശാന്തവും മനോഹരവുമാക്കി മാറ്റും.

വീട് പൂട്ടിയിടുമ്പോൾ: വീട് അടച്ചുപോകുന്നതിന് മുൻപ് ബാത്റൂം ഉൾപ്പെടെയുള്ള എല്ലാ മുറികളിലും ചെറിയ പാത്രങ്ങളിൽ കല്ലുപ്പ് നിറച്ചുവയ്ക്കുക. കിടപ്പുമുറികളിലും മറ്റും വയ്ക്കുന്ന ഉപ്പ് പാത്രത്തിൽ ഗ്രാമ്പൂ, സുഗന്ധ തൈലങ്ങൾ എന്നിവ ചേർക്കാം. ബാത്റൂമിൽ വയ്ക്കുന്ന കല്ലുപ്പിൽ ഇവ ചേർക്കേണ്ടതില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author