Vastu Tips: വിജയദശമിക്ക് മുന്നോടിയായി വീട് വൃത്തിയാക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം? വാസ്തുശാസ്ത്രത്തിൽ പറയുന്നത് ഇങ്ങനെ
ഷൂ റാക്ക് ഒരിക്കലും കിടപ്പുമുറിക്ക് സമീപമോ അടുക്കളയ്ക്ക് സമീപമോ വയ്ക്കരുത്.
പലരും വിജയദശമിയ്ക്ക് മുൻപായി വീട് വൃത്തിയാക്കുന്ന തിരക്കിലാകും. വീട് വൃത്തിയാക്കുമ്പോൾ വാസ്തുപ്രകാരം എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം, ഷൂ റാക്ക്, ചൂല് എന്നിവ എവിടെ വയ്ക്കണം എന്നീ കാര്യങ്ങളെക്കുറിച്ച് വിശദമായി അറിയാം. ചൂല് വീടിൻറെ തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് വശത്തായി സൂക്ഷിക്കാവുന്നതാണ്. പൂജാമുറിക്ക് സമീപത്തോ വടക്കുകിഴക്ക് ദിശയിലോ ചൂല് ഒരു കാരണവശാലും വയ്ക്കരുത്.
ഷൂ റാക്ക് വീടിനോട് ചേർന്ന് വരാന്തയിലോ പടിഞ്ഞാറ് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് ഭിത്തിയിലോ ഇടനാഴികളിലോ സൂക്ഷിക്കാം. കിടപ്പുമുറി, അടുക്കള എന്നിവയ്ക്കടുത്ത് ഒരിക്കലും ഷൂ റാക്ക് സ്ഥാപിക്കരുത്. ചെരുപ്പ് നനഞ്ഞിരിക്കുന്നവയാണെങ്കിൽ പുറത്ത് വച്ച് ഉണക്കിയ ശേഷം മാത്രം ഷൂ റാക്കിൽ വയ്ക്കുക.
ചൂല് വാസ്തുശാസ്ത്രപ്രകാരം, തെക്ക് അല്ലെങ്കിൽ തെക്കുപടിഞ്ഞാറ് വശത്തുള്ള യൂട്ടിലിറ്റി ഏരിയയിലോ സ്റ്റോർ റൂമിലോ വയ്ക്കണം. അടുക്കള, വടക്കുകിഴക്ക് ഭാഗം, കിടപ്പുമുറി, തുറസായ ബാൽക്കണികൾ, പൂജാമുറി എന്നിവയോട് ചേർന്ന് ചൂല് വയ്ക്കുന്നത് ശുഭകരമല്ല. ചൂലിൻറെ അടിഭാഗം നിലത്ത് തട്ടുന്ന രീതിയിൽ വേണം സൂക്ഷിക്കാൻ.
വാസ്തുശാസ്ത്രം അനുസരിച്ച് വരാന്തകളുടെയോ നടപ്പുവഴികളുടെയോ പടിഞ്ഞാറ് അല്ലെങ്കിൽ തെക്ക് ഭിത്തികളിലാണ് ഷൂ റാക്ക് സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം. ഇത് എപ്പോഴും പൂജാമുറിയിൽ നിന്നും വടക്കുകിഴക്ക് മൂലയിൽ നിന്നും അകന്നിരിക്കാൻ ശ്രദ്ധിക്കണം.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.