Vastu Tips For Home: വീടിനുള്ളിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം; വാസ്തുശാസ്ത്രത്തിലെ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ!
Vastu Tips For Welcoming Positive Energy: വീടിനുള്ളിലെ നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളി പോസിറ്റീവ് ഊർജ്ജം നിറയ്ക്കാൻ വാസ്തുശാസ്ത്രത്തിൽ എന്തെല്ലാം കാര്യങ്ങളാണ് പറയുന്നതെന്ന് അറിയാം.
ഓരോ നിർമിതികളിലും പിന്തുടരുന്ന ഒരു പുരാതന ഇന്ത്യൻ ശാസ്ത്രമാണ് വാസ്തുശാസ്ത്രം. വീടിനുള്ളിൽ നിന്ന് നെഗറ്റീവ് ഊർജ്ജത്തെ പുറന്തള്ളി പോസിറ്റീവ് ഊർജ്ജം നിലനിർത്താൻ എന്തെല്ലാം വാസ്തുശാസ്ത്ര പ്രതിവിധികളാണ് ഉള്ളതെന്ന് അറിയാം. ഭൂമി, ജലം, വായു, ആകാശം, അഗ്നി എന്നീ പഞ്ചഭൂതങ്ങളും ദിശകളുമാണ് വാസ്തുവിൻറെ അടിസ്ഥാന ഘടകങ്ങൾ.
പ്രധാന വാസ്തു നിയമങ്ങൾ
ഈശാന കോൺ (വടക്ക്-കിഴക്ക്): കെട്ടിടത്തിൻറെ പ്രധാന കവാടം വടക്ക്-കിഴക്ക് ദിശയിൽ ആയിരിക്കണം. ഇത് സൂര്യൻറെ ആദ്യ കിരണങ്ങൾ വീടിനുള്ളിലേക്ക് നേരിട്ട് പതിക്കാൻ സഹായിക്കുന്നു. വീടിനുള്ളിൽ പ്രകാശം നിറയുന്നത് പോസിറ്റീവ് എനർജിയെ ആകർഷിക്കും.
ബ്രഹ്മസ്ഥാനം: വീടിൻറെ മധ്യഭാഗത്തെയാണ് ബ്രഹ്മസ്ഥാനം എന്ന് വിളിക്കുന്നത്. ശരീരത്തിൽ നാഭി എത്രയും പ്രധാനമാണോ അത്രയും പ്രാധാന്യം വാസ്തുശാസ്ത്രത്തിൽ ഈ ഭാഗത്തിനും കൽപ്പിക്കുന്നു. ബ്രഹ്മസ്ഥാനം എപ്പോഴും തുറസായി നിലനിർത്താൻ ശ്രദ്ധിക്കണം.
കിടപ്പുമുറി: വീടിൻറെ പ്രധാന കിടപ്പുമുറി തെക്ക് ദിശയിൽ ആയിരിക്കുന്നതാണ് ഉത്തമം. കുട്ടികളുടെയും നവദമ്പതികളുടെയും മുറികൾ വടക്ക്-പടിഞ്ഞാറ് ദിശയിൽ നിർമിക്കാം.
പൂജാമുറി: ഈശ്വര പ്രാർഥനയ്ക്കുള്ള മുറി വടക്ക്-കിഴക്ക് ദിശയിൽ (ഈശാന കോൺ) സ്ഥാപിക്കുന്നതാണ് അനുയോജ്യം. ഇത് വീടിനുള്ളിൽ ഐശ്വര്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരുന്നു.
അടുക്കള: പാചകത്തിന് അഗ്നി അത്യാവശ്യമായതിനാൽ അഗ്നിയുടെ ദിശയായ തെക്ക്-കിഴക്ക് (ആഗ്നേയ കോൺ) ഭാഗമാണ് അടുക്കളയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥാനം. അടുക്കളെ എപ്പോഴും വൃത്തിയോടെയും ശുചിത്വത്തോടെയും പരിപാലിക്കേണ്ടത് പ്രധാനമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.