Vastu Tips For Gift: സമ്പത്തും സമൃദ്ധിയും നിറയട്ടെ! നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഈ സമ്മാനങ്ങൾ നൽകൂ
ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവരുന്ന ഏഴ് സമ്മാനങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
സമ്മാനങ്ങൾ സ്നേഹപ്രകടനത്തിൻറെ ഒരു വശമാണ്. അവ വൈകാരികവും അന്തർലീനവുമായ മൂല്യങ്ങൾ ഉൾക്കൊള്ളുന്നു. എന്നാൽ, വാസ്തുശാസ്ത്രം അനുസരിച്ച് സമ്മാനങ്ങൾ തിരഞ്ഞെടുക്കുന്നത് ജീവിതത്തിൽ സമൃദ്ധിയും സമ്പത്തും സന്തോഷവും കൊണ്ടുവരും. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാവുന്ന ജീവിതത്തിലേക്ക് ഭാഗ്യവും പോസിറ്റീവ് എനർജിയും കൊണ്ടുവരുന്ന ഏഴ് സമ്മാനങ്ങൾ ഏതെല്ലാമാണെന്ന് അറിയാം.
ലാഫിങ് ബുദ്ധ
ലാഫിങ് ബുദ്ധ ഓഫീസുകളിലും വീടുകളിലും പലരും വയ്ക്കുന്ന അലങ്കാര വസ്തുവാണ്. ഈ പ്രസന്നമായ രൂപം ഏത് സ്ഥലത്തും സന്തോഷം കൊണ്ടുവരുന്നു. ഫെങ്ഷൂയി തത്വങ്ങൾക്ക് അനുസൃതമായി ഊർജ്ജസ്വലവും ശുഭകരവുമായ ഊർജ്ജം സൃഷ്ടിക്കപ്പെടുന്നു.
ഗണേശ വിഗ്രഹം
പുതിയ തുടക്കങ്ങൾക്കും വിജയങ്ങൾക്കും ഗണേശ ഭഗവാൻറെ അനുഗ്രഹം പ്രധാനമാണ്. ഗണേശ വിഗ്രഹം സൂക്ഷിക്കുന്നത് ഭഗവാൻറെ അനുഗ്രഹം ലഭിക്കാനിടയാക്കും. ശക്തി, ജ്ഞാനം, ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കഴിവ് എന്നിവയെല്ലാം ലഭിക്കും.
ശ്രീ മേരു യന്ത്രം
സമർപ്പണത്തോടെയും വിശ്വാസത്തോടെയും ആരാധിച്ചാൽ ശ്രീ മേരു യന്ത്രം സമ്പത്ത്, സമൃദ്ധി, വിജയം, സന്തോഷം, സമാധാനം എന്നിവ പ്രദാനം ചെയ്യും. ശ്രീ മേരു യന്ത്രം സമ്മാനമായി നൽകുന്നത് സ്വീകർത്താവിന് ഭാഗ്യം, സമ്പത്ത്, ഐശ്വര്യം എന്നിവ നൽകും.
രാധാകൃഷ്ണ വിഗ്രഹം
രാധാകൃഷ്ണ വിഗ്രഹം സമാധാനം, സ്നേഹം എന്നിവ നിലനിർത്തുന്നു. പങ്കാളിക്കോ സുഹൃത്തുക്കൾക്കോ രാധാകൃഷ്ണ വിഗ്രഹം സമ്മാനമായി നൽകുന്നത് ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കും.
ആമയുടെ രൂപം
ആമ ദീർഘായുസിനെ പ്രതിനിധീകരിക്കുന്നു. ആമയുടെ രൂപം സമ്മാനമായി നൽകുന്നത് ഭാഗ്യവും വിജയവും കൊണ്ടുവരും. ഗ്ലാസ്, ക്രിസ്റ്റൽ രൂപങ്ങളിൽ ആമയുടെ രൂപം സമ്മാനമായി നൽകാനാകും.
വിൻഡ് ചെയിനുകൾ
വിൻഡ് ചെയിനുകൾ അലങ്കാരത്തിനപ്പുറം ഭാഗ്യം, സമൃദ്ധി എന്നിവയുടെ പ്രതീകമാണ്. ഇവ ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാനും പോസിറ്റീവ് എനർജി കൊണ്ടുവരാനും സഹായിക്കുന്നു.
ഗോമതി ചക്രം
ഗോമതി ചക്രം സമ്മാനിക്കുന്നത് ആത്മീയ പ്രാധാന്യം നിറഞ്ഞ ഒരു പ്രവർത്തിയാണ്. ഗോമതി നദിയിൽ കാണപ്പെടുന്ന ഈ കല്ലുകൾ അവയുടെ പോസിറ്റീവ് എനർജിയുടെ പേരിൽ പ്രസിദ്ധമാണ്. ഗോമതി ചക്രം നൽകുന്നത് സ്വീകർത്താവിന് സമൃദ്ധിയും ഭാഗ്യവും നൽകുമെന്നാണ് വിശ്വാസം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ വാസ്തുശാസ്ത്രത്തിൻറെ സ്വാധീനം വളരെ വലുതാണ്. വീട്ടിലോ, ജോലി സ്ഥളത്തോ വാസ്തുനിയമങ്ങൾ പാലിക്കുന്നത് ഊർജ്ജ പ്രവാഹത്തെ സന്തുലിതമാക്കും. വാസ്തുശാസ്ത്രം കൃത്യമായി പാലിക്കുന്നത് ഒരു വ്യക്തിയുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യം, സാമ്പത്തികം, സന്തോഷം, ജോലിയിലെ പുരോഗതി എന്നിവയിലെല്ലാം സ്വാധീനം ചെലുത്തും.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.