SOCIAL MEDIA

Newsletter

PARTNER SITES
icons Religion icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility 🖼️ Photo Gallery icons Videos

Solar Eclipse 2027: 2027ലെ ആദ്യ സൂര്യഗ്രഹണം എപ്പോൾ? ഇന്ത്യയിൽ കാണാൻ കഴിയുമോ? തീയതിയും മറ്റ് വിവരങ്ങളും അറിയാം...

Religion

അടുത്ത വർഷത്തെ ആദ്യ സൂര്യഗ്രഹണം ഫെബ്രുവരി 6ന് സംഭവിക്കും. സമയവും മറ്റ് വിവരങ്ങളും അറിയാം…

Edited by Karthika V Updated by Karthika V
Published: Oct 28, 2026, 07:25 PM | Updated: Oct 28, 2026, 07:25 PM

2027ൽ സൂര്യ​ഗ്രഹണം ഉൾപ്പെടെയുള്ള ആകാശ വിസ്മയങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവരും. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരികയും സൂര്യപ്രകാശത്തെ ഭാഗികമായോ പൂർണ്ണമായോ ചെറിയൊരു സമയത്തേക്ക് തടയുകയും ചെയ്യുന്നതിനെയാണ് സൂര്യഗ്രഹണം എന്ന് പറയുന്നത്. 2027ൽ എപ്പോഴാണ് സൂര്യ​ഗ്രഹണം സംഭവിക്കുക? ഇത് എത്ര നേരം നീണ്ടുനിൽക്കും? ഇന്ത്യയിൽ ദൃശ്യമാകുമോ എന്ന കാര്യങ്ങളെ കുറിച്ചറിയാം.

അടുത്ത വർഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഫെബ്രുവരി 6 ശനിയാഴ്ചയായിരിക്കും സംഭവിക്കുക. എന്നാൽ ഇത് ഇന്ത്യയിൽ ദൃശ്യമാകില്ല.

2027 ലെ സൂര്യഗ്രഹണം തീയതിയും സമയവും

2027 ഫെബ്രുവരി 6 ന് സംഭവിക്കുന്ന വളയ സൂര്യഗ്രഹണം (Annular Solar Eclipse) ഇന്ത്യൻ സമയം വൈകുന്നേരം 6:28ന് തുടങ്ങി ഫെബ്രുവരി 7ന് രാത്രി 12ന് അവസാനിക്കും. അർദ്ധരാത്രി വരെ നീണ്ടുനിൽക്കുന്ന ​ഗ്രഹണമായതിനാൽ അതിന്റെ തുടക്കവും അവസാനവും വ്യത്യസ്ത തീയതികളിലായിരിക്കും സംഭവിക്കുക.

ആദ്യത്തെ സൂര്യഗ്രഹണം ഏതൊക്കെ രാജ്യങ്ങളിൽ ദൃശ്യമാകും?

ഫെബ്രുവരി 6ന് സംഭവിക്കാൻ പോകുന്ന സൂര്യഗ്രഹണം ലോകത്തിന്റെ ചില ഭാഗങ്ങളിൽ മാത്രമാകും ദൃശ്യമാകുക. തെക്കേ അമേരിക്ക, അന്റാർട്ടിക്ക, ആഫ്രിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മാത്രമായിരിക്കും ​ഗ്രഹണം ദൃശ്യമാകുക.

സൂര്യഗ്രഹണത്തിന് തൊട്ടുമുമ്പാണ് സൂതക കാലം (Sutak Kaal) തുടങ്ങുന്നത്. പരമ്പരാഗതമായി ഗ്രഹണം തുടങ്ങുന്നതിന് ഏകദേശം 12 മണിക്കൂർ മുമ്പാണ് ഇത് കണക്കാക്കപ്പെടുന്നത്. ഈ സമയത്ത് പൂജാകർമ്മങ്ങൾ, ഭക്ഷണം പാകം ചെയ്യൽ, കഴിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് ആളുകൾ ചില നിയമങ്ങൾ പാലിക്കാറുണ്ട്. എന്നാൽ 2027ലെ ആദ്യ സൂര്യ​ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകാത്തതിനാൽ സൂതക കാലം ഇവിടെ സാധുവായിരിക്കില്ല.

രണ്ടാമത്തെ സൂര്യ​ഗ്രഹണം എപ്പോൾ?

2027 ഓഗസ്റ്റ് 2ന് രണ്ടാമത്തെ സൂര്യഗ്രഹണം സംഭവിക്കും. ആ​ഗോളതലത്തിൽ ഇത് ഒരു പൂർണ്ണ സൂര്യഗ്രഹണമായിരിക്കും. എന്നാൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഭാഗിക സൂര്യഗ്രഹണം മാത്രമെ ദൃശ്യമാകുകയുള്ളൂ. തെക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലുള്ള പ്രദേശങ്ങളിലായിരിക്കും ഇത് കൂടുതൽ വ്യക്തമായി കാണാൻ സാധിക്കുക.

സൂര്യഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author