SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ബാലൺ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച താരങ്ങളായി ഹാരി കെയ്നും അലക്സിയ പ്യുട്ടയാസും

Sports

ഈ ബാലൺ ഡി ഓർ നേട്ടത്തോടെ 25 വർഷങ്ങൾക്ക് ബാലൺ ഡി ഓർ നേടുന്ന ഇംഗ്ലീഷ് താരം എന്ന നേട്ടവും ഹാരി കെയ്ൻ സ്വന്തമാക്കി.

Written By Roniya Baby Updated by Roniya Baby
Published: Oct 27, 2026, 07:23 AM | Updated: Oct 27, 2026, 07:23 AM

ലണ്ടൻ: എഴുപതാമത് ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കി ഹാരി കെയ്നും അലക്സിയ പുട്ടെയാസും. ലണ്ടനിലെ ചരിത്രപ്രസിദ്ധമായ പല്ലാഡിയം തിയേറ്ററിലാണ് എഴുപതാമത് ബാലൺ ഡി ഓർ പുസ്കാര വിതരണ ചടങ്ങുകൾ നടന്നത്. 1956ലെ പ്രഥമ പുരസ്കാര ജേതാവായ ഇതിഹാസ താരം സർ സ്റ്റാൻലി മാത്യൂസിനോടുള്ള ആദരസൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.

ക്ലബ്ബിനും രാജ്യത്തിനുമായി നടത്തിയ മിന്നുന്ന പ്രകടനങ്ങളുടെ കരുത്തിലാണ് ഹാരി കെയ്ൻറെ ബാലൺ ഡി ഓർ പുരസ്കാര നേട്ടം. റയൽ മാഡ്രിഡിൻറെ കിലിയൻ എംബാപ്പെയെയും ബാഴ്സലോണയുടെ യുവതാരം ലാമിൻ യമാലിനെയും പിന്നിലാക്കിയാണ് ഹാരി കെയ്ൻ തൻറെ ആദ്യ ബാലൺ ഡി ഓർ പുരസ്കാരം നേടിയത്.

ഇതോടെ 25 വർഷങ്ങൾക്ക് ശേഷം ബാലൺ ഡി ഓർ നേടുന്ന ഇംഗ്ലീഷ് താരമായി ഹാരി കെയ്ൻ. 2001ൽ മൈക്കൽ ഒവനായിരുന്നു ഇതിന് മുൻപ് ബാലൺ ഡി ഓർ നേടിയ ഇംഗ്ലണ്ട് താരം. ഈ വിജയത്തോടെ സർ സ്റ്റാൻലി മാത്യൂസ്, സർ ബോബി ചാൾട്ടൺ, കെവിൻ കീഗൻ എന്നിവരടങ്ങുന്ന ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസങ്ങളുടെ നിരയിലേക്ക് കെയ്നും എത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author