&imwidth=640&imheight=360)
വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ 41 കാരനായ സൂപ്പർ താരം പോർച്ചുഗൽ സ്ക്വാഡിൽ ഇടംനേടി. റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ജോർജ് ജെസ്യൂസ് അധികാരമേറ്റതിന് പിന്നാലെയാണ് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലേക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ റൊണാൾഡോ തന്റെ അന്താരാഷ്ട്ര കരിയർ ഉടൻ ഉപേക്ഷിക്കില്ലെന്ന സൂചനയാണ് നൽകുന്നത്. ജൂലൈയിൽ നടന്ന ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ മത്സരത്തിൽ ചാമ്പ്യന്മാരായ സ്പെയിനോട് പരാജയപ്പെട്ടതിന് ശേഷം ഈ ടൂർണമെന്റ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾഡോ സൂചിപ്പിച്ചിരുന്നു. എങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല. ലോകകപ്പിലെ പോർച്ചുഗലിന്റെ തോൽവിക്ക് പിന്നാലെ റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ജോർജ് ജെസ്യൂസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായത്. സൗദി അറേബ്യയിൽ ക്ലബ്ബ് തലത്തിൽ റൊണാൾഡോയ്ക്കെപ്പം ജോർജ് ജെസ്യൂസ് പ്രവർത്തിച്ചിരുന്നു. എന്നാൽ റൊണാൾഡോയ്ക്ക് ടീമിൽ പ്രത്യേക ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്നും പരിശീലകൻ വ്യക്തമാക്കി. പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ തന്റെ കരിയറിലെ 1,000 ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 979 ഗോളുകളാണ് അദ്ദേഹം നേടിയത്. സെപ്റ്റംബർ 24-ന് വെയിൽസിനെതിരെയാണ് സ്വന്തം തട്ടകത്തിലാണ് പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മത്സരം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 27-ന് നോർവേയുമായും, ഒക്ടോബർ 1-ന് ഡെൻമാർക്കുമായി എവേ മത്സരങ്ങളുണ്ട്. ഒക്ടോബർ 4-ന് പോർച്ചുഗൽ നോർവേയെ നേരിടും. ടീം അംഗങ്ങള്‍ ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, സാമുവൽ സോറസ് ഡിഫൻഡർമാർ: ഗോർകാലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ്, ടോമസ് അറൗജോ, ജോവോ കാൻസലോ, ഡിയോഗോ ദലോട്ട്, നുനോ തവാരസ്, നുനോ മെൻഡസ് മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ പാൽഹിൻഹ, റൂബൻ നെവെസ്, ജോവോ നെവ്സ്, വിറ്റിൻഹ, ബെർണാഡോ സിൽവ ഫോർവേഡ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫാബിയോ സിൽവ, ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസെക്കാവോ, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ
&imwidth=640&imheight=360)
യുവേഫ (UEFA) ചാമ്പ്യൻസ് ലീഗ് 2026-27 സീസണിന് ഇന്നാണ് കിക്ക് ഓഫ്. സീസണിലെ എല്ലാ മത്സരങ്ങൾക്ക് മുൻപും എലൈറ്റ് യൂറോപ്യൻ ക്ലബ്ബുകൾ നേപ്പാൾ ദുരന്തത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരവ് സമർപ്പിക്കും. മാത്രമല്ല യൂറോപ്പിലെ സ്റ്റേഡിയത്തിന് ചുറ്റും 'നേപ്പാൾ ഒറ്റയ്ക്കല്ല' എന്ന ബാനറും പ്രദർശിപ്പിക്കും. ഓഗസ്റ്റ് 26-ന് നേപ്പാളിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആയിരക്കണക്കിന് ആളുകൾ മരിക്കുകയും നിരവധി ആളുകളെ കാണാതാവുകയും ചെയ്തു. മാത്രമല്ല നിരവധി നാശനഷ്ടങ്ങളും വെള്ളപ്പൊക്കത്തെ തുടർന്നുണ്ടായി. പ്രളയത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന മുഴുവൻ ജനങ്ങൾക്കും പിന്തുണ നൽകാനാണ് യുവേഫയുടെ നടപടി. യൂറോപ്യൻ ഫുട്ബോൾ കുടുംബം മുഴുവൻ മത്സരങ്ങൾക്ക് മുന്നേ ഒത്തുകൂടി അനുശോചനം രേഖപ്പെടുത്തുമെന്ന് സംഘടനയുടെ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു. ഈ ദുരന്തത്തിൽ നിന്ന് കരകയറാൻ നേപ്പാൾ ജനതയ്ക്ക് കരുത്തും ശക്തിയും ഉണ്ടാകട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന 18 മത്സരങ്ങൾക്ക് മുന്നോടിയായി നേപ്പാളിന് ആദരവ് അർപ്പിക്കും. ഇതിലൂടെ ഫുട്ബോളിന്റെ സ്വാധീനം കളിക്കളത്തിനപ്പുറം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് ഓർമിപ്പിക്കുകയാണ് യുവേഫ. യുവേഫ ചാമ്പ്യൻസ് ലീഗ് 2026-27 ആദ്യ ഫെഡ്യൂൾ ചാമ്പ്യൻസ് ലീഗിന്റെ പുതിയ സീസൺ 2026 സെപ്റ്റംബർ 8 മുതൽ 2027 ജനുവരി വരെ നീണ്ടുനിൽക്കുന്നതാണ്. 36 ടീമുകൾ വിവിധ ടീമുമായി 8 മത്സരങ്ങൾ കളിക്കും. 2027 ജൂൺ 5ന് മാഡ്രിഡിലാണ് ഫൈനൽ മത്സരം നടക്കുക. മത്സരങ്ങൾ സെപ്റ്റംബർ 8 (ചൊവ്വ) . AEK Athens VS LASK . Club Brugge VS Aston Villa . Borussia Dortmund VS Villarreal . Porto VS Manchester City . Lille VS Real Betis . Real Madrid VS Inter സെപ്റ്റംബർ 9 (ബുധൻ) . Barcelona VS Feyenoord . Stuttgart VS Viking . Liverpool VS Atletico Madrid . Paris Saint-Germain VS Slovan Bratislava . Sporting CP VS Galatasaray . Napoli VS Arsenal സെപ്റ്റംബർ 10 (വ്യാഴം) . Fenerbahce VS Roma . PSV Elindhoven VS Shakhtar Donetsk . Como VS Leipzig . Bayern Munich VS Bodo/Glimt . Manchester United VS Sabah . Slavia Prague VS Lens ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
മൂന്ന് വർഷം മുമ്പ് ഹാങ്ചൗവിൽ നേടിയ സ്വർണം നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യൻ പുരുഷ-വനിതാ കബഡി ടീമുകൾ ഈ മാസം ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ അഞ്ച് പതിപ്പുകളിലും കുറഞ്ഞത് ഒരു വെങ്കല മെഡലെങ്കിലും ഇന്ത്യ നേടിയിട്ടുണ്ട്. പുരുഷ ടീം ഇതുവരെ എട്ട് സ്വർണവും, വനിതാ ടീം കഴിഞ്ഞ നാല് പതിപ്പുകളിൽ മൂന്ന് സ്വർണവും നേടി. ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി പരിശീലന ക്യാമ്പുകൾ ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ജപ്പാനിൽ ഏഷ്യൻ ഗെയിംസിന്റെ ഭാഗമായുള്ള കബഡി മത്സരങ്ങൾ സെപ്റ്റംബർ 21 മുതൽ 26 വരെ ഐച്ചിയിലെ തൊകായ് സിറ്റിസൺസ് ജിംനേഷ്യത്തിലാണ് നടക്കുന്നത്. സെപ്റ്റംബർ 21 ന് രാവിലെ 6:00 മണിക്ക് ജപ്പാനെതിരെയാണ് പുരുഷ ടീമിന്റെ ആദ്യ മത്സരം. തുടർന്ന് ഉച്ചയ്ക്ക് 12:30 മണിക്ക് വനിതാ ടീം ബംഗ്ലാദേശിനെ നേരിടും. ബംഗ്ലാദേശ്, ദക്ഷിണ കൊറിയ, ചൈനീസ് തായ്പേയ്, ജപ്പാൻ എന്നിവർക്കൊപ്പമാണ് പുരുഷ ടീം ഗ്രൂപ്പ് എയിൽ ഇടംനേടിയിരിക്കുന്നത്. വനിതാ ടീം കരുത്തരായ ഇറാൻ, ജപ്പാൻ, ബംഗ്ലാദേശ് എന്നിവരെ നേരിടും. ഹാങ്ചൗവിൽ സ്വർണം നേടിയ ടീമിൽ നിന്ന് നാല് പേർ മാത്രമാണ് നിലവിലെ പുരുഷ ടീമിൽ ഇടംനേടിയിട്ടുള്ളത്. 12 അംഗ സംഘത്തിലെ എട്ടുപേരും ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ കളിക്കുന്നത്. പ്രോ കബഡി ലീഗ് സീസൺ 12-ലെ മികച്ച റെയ്ഡർമാരായ അയാൻ ലോചബ് (316 റെയ്ഡ് പോയിന്റുകൾ), ദേവാങ്ക് ദലാൽ (271 റെയ്ഡ് പോയിന്റുകൾ) എന്നിവർക്കൊപ്പം അർജുൻ ദേശ്വാൾ, അശു മാലിക് തുടങ്ങിയ താരങ്ങളും ടീമിലുണ്ട്. പവൻ സെഹ്റാവത്തും അസ്ലാം ഇനാംദാർ എന്നിവരാണ് ടീമിലെ പരിചയസമ്പന്നരായ താരങ്ങൾ. റിതു നേഗി നയിക്കുന്ന വനിതാ ടീമിന്റെ ഡെപ്യൂട്ടി പുഷ്പ റാണയാണ്. 2022-ലെ സ്വർണം നേടിയപ്പോൾ ടീമിലുണ്ടായിരുന്ന മൂന്ന് പേരിൽ ഒരാൾ മാത്രമാണ് സോണാലി ഷിംഗതെ. ടീം അംഗങ്ങൾ പുരുഷ ടീം: അഷു മാലിക്, അയാൻ ലോഹ്ചബ്, ദേവങ്ക് ദലാൽ, അർജുൻ ദേശ്വാൾ, സുനിൽ കുമാർ, ജയ്ദീപ് ദാഹിയ, രാഹുൽ സേത്പാൽ, ഗൗരവ് ഖത്രി, സുമിത് സാംഗ്വാൻ, അങ്കിത് ജഗ്ലാൻ, പവൻ സെഹ്‌രാവത്, അസ്ലം ഇനാംദാർ. വനിതാ ടീം: റിതു നേഗി, പുഷ്പ റാണ, സോണാലി ഷിംഗേറ്റ്, സഞ്ജു ദേവി, പൂജ കജ്‌ല, റിതു ഷിയോറൻ, ജ്യോതി താക്കൂർ, പിങ്കി റോയ്, മനീഷ കുമാരി, ഭാവന താക്കൂർ, രാജ്‌റാണി, നികിത കുമാരി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.
&imwidth=640&imheight=360)
നൊവാക് ജോക്കോവിച്ചിന്റെ യു.എസ് ഓപ്പൺ കിരീട മോഹങ്ങൾക്ക് തിരിച്ചടി. റെക്കോർഡായ 25-ാം ഗ്രാൻഡ് സ്ലാം കിരീടം നേടണമെന്ന ജോക്കോവിച്ചിന്റെ മോഹങ്ങളാണ് ആദ്യ റൗണ്ടിൽ തകർന്നത്. അർജന്റീനയുടെ മരിയാനോ നവോണിയോടാണ് പരാജയപ്പെട്ട ജോക്കോവിച്ച് കോർട്ടിൽ പൊട്ടിക്കരഞ്ഞു. ആദ്യ സെറ്റ് കൈവിട്ടതിന് ശേഷം ജോക്കോവിച്ച് ശക്തമായി തിരിച്ചുവന്നിരുന്നു. എന്നാൽ മത്സരത്തിനിടെ അനുഭവപ്പെട്ട കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ കാരണം അദ്ദേഹത്തിന് പിടിച്ചുനിൽക്കാനായില്ല. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ 6-7, 7-5, 6-4, 2-6, 1-6 എന്ന സ്കോറിനാണ് ജോക്കോവിച്ച് അടിയറവ് പറഞ്ഞത്. ആർതർ ആഷ് സ്റ്റേഡിയത്തിലെ മത്സരത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ ജോക്കോവിച്ചിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ വ്യക്തമായിരുന്നു. ഈർപ്പമുള്ള ന്യൂയോർക്കിലെ കാലാവസ്ഥയായിരുന്നു വില്ലനായത്. മൂന്നാം സെറ്റിൽ ആറാമത്തെ ഗെയിമിൽ ജോക്കോവിച്ച് പലതവണ ഛർദ്ദിച്ചതോടെ അദ്ദേഹത്തിന്റെ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായി. മത്സരം നാലാം മണിക്കൂറിലേക്ക് നീങ്ങിയപ്പോൾ ടൂർണമെന്റ് ഫിസിയോ അദ്ദേഹത്തിന് ഗുളികകൾ നൽകി. കോർട്ടിന്റെ സൈഡിൽ നിന്ന് ടീം അംഗങ്ങൾ അദ്ദേഹത്തിന് വെള്ളം നൽകുകയും ചെയ്തു. തുടർന്ന് കോർട്ടിന്റെ പിന്നിൽ കുനിഞ്ഞുനിന്ന് അല്പനേരം വിശ്രമിച്ച ശേഷമാണ് ജോക്കോവിച്ച് മത്സരം തുടർന്നത്. തളർന്നെങ്കിലും ജോക്കോവിച്ച് മത്സരം തിരിച്ചുപിടിച്ചു. രണ്ടാം സെറ്റ് 7-5നും മൂന്നാം സെറ്റ് 6-4നും സ്വന്തമാക്കി അദ്ദേഹം വിജയത്തിലേക്ക് ഒരു സെറ്റ് മാത്രം അകലെ എത്തി. അഞ്ചാം സെറ്റിൽ ജോക്കോവിച്ചിന്റെ ബുദ്ധിമുട്ടുകൾ പെട്ടെന്ന് വഷളായി. മരിയാനോ നവോണിയോട് മുന്നേറി 4-1ന്റെ ലീഡ് നേടിയതോടെ സെർബിയൻ താരം പൂർണ്ണമായും തളർന്നു. അർജന്റീന താരത്തിന്റെ വേഗതയോടൊപ്പം പിടിച്ചുനിൽക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. നിർണായക സെറ്റിൽ മത്സരം കൈവിട്ടുപോകുന്നത് കണ്ട് ജോക്കോവിച്ച് കോർട്ടിൽ വെച്ച് കരയാൻ തുടങ്ങി. ചൂട്, നിർജ്ജലീകരണം, അസുഖം, ഒപ്പം വിട്ടുകൊടുക്കാത്ത എതിരാളി എന്നിവയോട് മണിക്കൂറുകളോളം പൊരുതിയ ശേഷമാണ് അദ്ദേഹം പൊട്ടിക്കരഞ്ഞത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
രാജ്യത്തെ പ്രമുഖ ടി20 ടൂർണമെന്റായ ബംഗ്ലാദേശ് പ്രീമിയർ ലീഗ് (BPL) ഈ വർഷം നടക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) പ്രസിഡന്റ് തമീം ഇക്ബാൽ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി ബിപിഎൽ നടത്തിയതിലൂടെ ബോർഡിന് ഏകദേശം 3.3 മില്യൺ ഡോളറിന്റെ (31.6 കോടി) നഷ്ടമുണ്ടായതായി തമീം ഇക്ബാൽ വെളിപ്പെടുത്തി. പല ഫ്രാഞ്ചൈസികളും കൃത്യമായി പണം നൽകുകയോ ബാങ്ക് ഗ്യാരണ്ടി നൽകുകയോ ചെയ്യാതെ ടൂർണമെന്റ് നിയമങ്ങൾ ലംഘിച്ചുവെന്നും അദ്ദേഹം പറയുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം പരിഹരിച്ചതിന് ശേഷം മാത്രമേ ബിപിഎൽ ഇനി വീണ്ടും ആരംഭിക്കുകയുള്ളൂ എന്നും തമീം ഇക്ബാൽ വ്യക്തമാക്കി. 'ഈ രീതിയിൽ ബിപിഎൽ നടത്താൻ താല്പര്യമില്ലെന്ന് ഞാൻ പലതവണ പറഞ്ഞിട്ടുള്ളതാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ ടൂർണമെന്റിൽ നിന്ന് മാത്രം ബിസിബിക്ക് കോടികളാണ് നഷ്ടമായത്.' ഫ്രാഞ്ചൈസി ലീഗിലൂടെ ക്രിക്കറ്റ് ബോർഡിന് വരുമാനമാണ് ലഭിക്കേണ്ടത് അല്ലാതെ സാമ്പത്തിക നഷ്ടമല്ലെന്ന് തമീം ഇക്ബാൽ പറയുന്നു. ഫ്രാഞ്ചൈസികളുമായി ഞങ്ങൾ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയവരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കേണ്ടതുണ്ട്. കുടിശ്ശിക വരുത്തിയ തുകകളും ബാങ്ക് ഗ്യാരണ്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഘട്ടം ഘട്ടമായി പരിശോധിച്ച് വരികയാണ്. ബിസിബിയെ ലാഭകരമായ അവസ്ഥയിലെത്തിച്ച ശേഷം മാത്രമേ ഇനി ബിപിഎൽ സംഘടിപ്പിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ബിപിഎൽ നടക്കാത്തത് കളിക്കാർക്ക് തിരിച്ചടിയാകുമെന്ന് തനിക്ക് നന്നായി അറിയാം. അതിനാൽ താൻ കളിക്കാരുമായി സംസാരിച്ചു'. രാജ്യത്തിന് മുഴുവൻ അഭിമാനിക്കാൻ കഴിയുന്ന ഒന്നായി ബിപിഎല്ലിനെ മാറ്റാനാണ് ആഗ്രഹിക്കുന്നതെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും തമീം ഇക്ബാൽ കൂട്ടിച്ചേർത്തു. 'ഞാൻ കളിച്ചിരുന്ന സമയത്തായിരുന്നെങ്കിൽ ഇത്തരം ഒരു സാഹചര്യത്തിൽ ഞാനും നിരാശനായേനെ. കളിക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നത് സത്യമാണ്. എങ്കിലും ബിസിബിക്കും ബംഗ്ലാദേശിനും ഒരുപോലെ അഭിമാനിക്കാൻ സാധിക്കുന്ന ഒന്നായി ബിപിഎൽ മാറണമെന്ന് അവരും ആഗ്രഹിക്കുന്നുണ്ട്.' കഴിഞ്ഞ കുറച്ചു വർഷങ്ങളായി ബെറ്റിംഗ് ലംഘനങ്ങളുടെ പേരിൽ കളിക്കാരെയും ടീം ഭാരവാഹികളെയും വിലക്കിയതടക്കം നിരവധി വിവാദങ്ങൾ ബിപിഎല്ലിൽ ഉണ്ടായിട്ടുണ്ട്. അതേസമയം, ബിപിഎല്ലിലേക്ക് വിദേശ ഫ്രാഞ്ചൈസികളെ കൊണ്ടുവരുന്ന കാര്യത്തിൽ ബിസിബിക്ക് എതിർപ്പില്ലെന്നും തമീം വ്യക്തമാക്കി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കൊക്കെയ്ൻ പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഓസ്ട്രേലിയൻ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് നിക്ക് കിർഗിയോസിനെ താൽക്കാലികമായി സസ്പെൻഡ് ചെയ്തു. ജൂൺ 22-നാണ് മാല്ലോർക്ക ഓപ്പണിനിടെ നടത്തിയ പരിശോധനയിൽ ഓസ്ട്രേലിയൻ താരത്തിന്റെ ശരീരത്തിൽ കൊക്കെയ്ന്റെ അംശം കണ്ടെത്തിയത്. തുടർന്ന് ഓഗസ്റ്റ് 4 ന് ഇന്റർനാഷണൽ ടെന്നീസ് ഇന്റഗ്രിറ്റി ഏജൻസി (ITIA) താരത്തിന് താൽക്കാലിക നിലക്ക് ഏർപ്പെടുത്തി. തന്റെ പരിശോധനാ ഫലം പോസിറ്റീവാണെന്ന് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ നിക്കും സ്ഥിരീകരിച്ചു. തനിക്ക് വലിയൊരു തെറ്റുപറ്റിയെന്നും തന്റെ പ്രവർത്തികളുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വിലക്ക് തനിക്ക് അത്യാവശ്യമായ ഒരു തിരിച്ചറിവാണെന്നും തന്റെ ജീവിതം ശരിയാക്കുന്നതിനായി സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും തൽക്കാലം മാറിനിൽക്കുകയാണെന്നും നിക്ക് പറഞ്ഞു. തനിക്ക് സംഭവിച്ച വലിയ തെറ്റിന് നിക്ക് കിയർഗിസ് മാപ്പ് ചോദിച്ചു. 'ഞാൻ ഒഴിവുകഴിവുകൾ പറയുന്നില്ല, എങ്കിലും ഞാൻ കടന്നുപോയ സാഹചര്യങ്ങളെക്കുറിച്ച് വ്യക്തത നൽകാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പരിക്കുകൾ എന്നെ മാനസികമായും ശാരീരികമായും തളർത്തി. എന്റെ മനസ് ആഗ്രഹിക്കുന്നത് പോലെ ശരീരം പ്രവർത്തിക്കാൻ കഴിയാത്തതും, കരിയറിന്റെ അവസാനഘട്ടത്തോട് അടുക്കുകയാണെന്ന സത്യം അംഗീകരിക്കേണ്ടി വന്നതും ഞാൻ കരുതിയതിനേക്കാൾ ഏറെ പ്രയാസകരമായിരുന്നു' താൻ ചെയ്ത തെറ്റിന് ന്യായീകരണമില്ലെന്നും ജീവിതം തിരികെ പിടിക്കാൻ അടുത്ത 28 ദിവസം സമൂഹമാധ്യമങ്ങളിൽ നിന്നും പൊതുജീവിതത്തിൽ നിന്നും മാറിനിൽക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സമയത്ത് തന്റെ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കടുത്ത പരിശ്രമത്തിലൂടെ മികച്ച രീതിയിൽ തിരിച്ചുവരുമെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിച്ചത്. ഈ വിലക്ക് കാരണം മുൻ ലോക 13-ാം നമ്പർ താരമായ നിക്കിന് ഗ്രാൻസ്ലാം ടൂർണമെന്റുകളിലും പുരുഷ-വനിതാ പ്രൊഫഷണൽ ടൂറുകളുടെ മറ്റ് മത്സരങ്ങളിലും പങ്കെടുക്കാനോ, പരിശീലിക്കാനോ, കാണിയായി പങ്കെടുക്കാനോ അനുവാദമില്ല. തുടർച്ചയായ കാൽമുട്ട്, കൈത്തണ്ട പരിക്കുകളിൽ നിന്ന് മോചിതനായി വരികയായിരുന്നു 31 കാരനായ നിക്ക് കിർഗിസ്. ഈ സീസണിലെ നാല് സിംഗിൾസ് മത്സരങ്ങളിൽ മാത്രമാണ് പങ്കെടുത്തത്. വിംബിൾഡണിലാണ് അദ്ദേഹം അവസാനമായി മത്സരത്തിനിറങ്ങിയത്. അലക്സാണ്ടർ ബുബ്ലിക്കിനൊപ്പം പുരുഷ ഡബിൾസിൽ പങ്കെടുത്തുവെങ്കിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശകരമായ മത്സരം കൂടി വരുന്നു. ബ്രസീലിന് ഒപ്പം ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെയാണ് കേപ്പ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം നടത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്. സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലാകും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദമത്സരത്തിന് ശേഷമോ മുമ്പോ കേപ്പ് വെർദെയുമായി ഇന്ത്യ മത്സരിക്കാൻ സാധ്യതയുണ്ട്. പക്ഷെ വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല. കഴിഞ്ഞ ലോകകപ്പോടെ സെൻസേഷനായി മാറിയ ടീമാണ് കേപ് വെർദെ. നിലവിൽ 64-ാം സ്ഥാനത്തുള്ള കേപ്പ് വെർദെ 2026 ഫിഫ ലോകകപ്പിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ടീമാണ്. തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറുകയും അവസാന 32 ടീമുകളുടെ പട്ടികയിൽ ഇടംപിടിച്ച് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു. ആഫ്രിക്കൻ കൊച്ചു രാജ്യം ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിലാണ് തളച്ചത്. യുറഗ്വായ്ക്കെതിരെ 2-2 എന്ന സമനിലയും, സൗദി അറേബ്യയ്ക്കെതിരെ 0-0 എന്ന സമനിലയും നേടി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. അർജന്റീനയോട് പൊരുതി തോറ്റാണ് ടീം പടിയിറങ്ങിയത്. ഇന്ത്യയുമായുള്ള കേപ്പ് വെർദെയുടെ മത്സരത്തിന്റെ അന്തിമ ഷെഡ്യൂൾ ഇതുവരെയും തീരുമാനമായില്ല. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായും, ജനസംഖ്യയുടെ കാര്യത്തിൽ ഐസ്‍ലൻഡിന് ശേഷം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായും കേപ് വെർദെ മാറി. പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തിന് സമീപം അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് കേപ് വെർദെ. പോർച്ചുഗീസ് കൂടാതെ ക്രിയോൾ അല്ലെങ്കിൽ കബൊവർദിയാനു എന്ന ഭാഷയും വ്യാപകമായി ഇവിടെ സംസാരിക്കുന്നുണ്ട്. കേപ് വെർദെ ദേശീയ ഫുട്ബോൾ ടീമിന്റെ വിളിപ്പേര് ബ്ലൂ ഷാർക്ക്സ് എന്നാണ്. ലോകകപ്പിന് മുൻപ് തന്നെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് അവർ ശ്രദ്ധ നേടിയിരുന്നു. പല വമ്പൻ ആഫ്രിക്കൻ രാജ്യങ്ങളെയും അട്ടിമറിച്ചാണ് അവർ ക്വാർട്ടർ ഫൈനൽ വരെ എത്തിയത്. ടീമിൽ കളിക്കുന്ന ഭൂരിഭാഗം കളിക്കാരും പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിക്കുന്നവരാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം (Ministry of Youth Affairs and Sports) ടേബിൽ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (TTFI) ദേശീയ സ്പോർട്സ് ഫെഡറേഷൻ (NSF) അംഗത്വം ഓഗസറ്റ് 12 ന് പ്രാബല്യത്തിൽ എത്തുന്ന രീതിയിലാണ് റദ്ദാക്കിയത്. കായിക താരങ്ങളുടെ ക്ഷേമത്തെ ബാധിക്കുന്ന തരത്തിലുള്ള ഭരണപരമായ വീഴ്ചകൾ, ദേശീയ കായിക മാർഗനിർദേശങ്ങൾ പാലിക്കാതെയിരിക്കുക, വൈകിയ തിരഞ്ഞെടുപ്പുകൾ, ഭരണപരമായ കലഹങ്ങൾ എന്നിവയെല്ലാം ടേബിൽ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായതിനെ തുടർന്നാണ് കായിക മന്ത്രാലയം ഇത്തരത്തിലുള്ള തീരുമാനം എടുത്തത്. റദ്ദാക്കിയതിന് പിന്നിലെ കാരണങ്ങൾ 1. ജനാധിപത്യ പ്രക്രിയയുടെ അഭാവം ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (TTFI) നിശ്ചിത സമയപരിധിക്കുള്ളിൽ സംഘടനാപരമായ തിരഞ്ഞെടുപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് കായിക മന്ത്രാലയം ആവശ്യപ്പെട്ട കാരണം കാണിക്കൽ നോട്ടീസിന് ഫെഡറേഷൻ നൽകിയ മറുപടി ഉദ്യോഗസ്ഥർക്ക് തൃപ്തികരമായി തോന്നിയില്ല. ജനാധിപത്യ രീതിയിലും സുതാര്യതയോടെയും പ്രവർത്തിക്കണമെന്ന മന്ത്രാലയത്തിന്റെ നിർദേശം ഫെഡറേഷൻ തുടർച്ചയായി അവഗണിച്ചു. 2. അധികാര വടംവലി പ്രസിഡന്റ് മേഘ്ന അഹ്‍ലാവത്തിന്റെ നേതൃത്തിലുള്ള ടെന്നീസ് ഫെഡറേഷനുള്ളിൽ ആഭ്യന്തര സംഘർഷങ്ങൾ തുടർച്ചയായിരുന്നു. 2026 ന്റെ തുടക്കത്തിൽ സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് ടിടിഎഫ്ഐ അതിന്റെ സെക്രട്ടറി ജനറലും മുൻ ഒളിമ്പ്യനുമായ കമലേഷ് മേത്തയെ സസ്പെൻഡ് ചെയ്തു. മേത്ത ഈ നടപടിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുകയും, കോടതി അദ്ദേഹത്തിന്റെ സസ്പെൻഷൻ റദ്ദാക്കുകയും സംഘടനയ്ക്കുള്ളിലെ ആഴത്തിലുള്ള വിഭാഗീയതയെ കോടതി എടുത്തുപറയുകയും ചെയ്തു. . പ്രസിഡന്റും സെക്രട്ടറി ജനറലും തമ്മിലുള്ള നിരന്തരമായ തർക്കങ്ങൾ സ്ഥാപനത്തിന്റെ മുന്നോട്ടുള്ള പ്രവത്തനത്തെ ബാധിച്ചു. 3. സാമ്പത്തിക ക്രമക്കേടുകൾ ഫെഡറേഷനിലെ സാമ്പത്തിക ഇടപാടിന്റെ കണക്കുകൾ സൂക്ഷിക്കുന്നതിലും വീഴ്ച വരുത്തിയതായി മന്ത്രാലയം കുറ്റപ്പെടുത്തി. വരവ്-ചെലവ് കണക്കുകൾ വെബ്സൈറ്റിൽ കൃത്യമായി പരിശോധിച്ച് അപ്‍ലോഡ് ചെയ്യുന്നതിൽ ഫെഡറേഷൻ പരാജയപ്പെട്ടു. 2023-2024 വർഷത്തെ കണക്കുകൾ 2026ന്റെ തുടക്കം വരെ ജനറൽ ബോഡിക്ക് മുന്നിൽ വെക്കാതെ വൈകിപ്പിച്ചു. അതിനുശേഷമുള്ള കണക്കുകളാകട്ടെ യോഗങ്ങളിൽ പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. 4. മാണിക് ബത്രയുടെ തിരഞ്ഞെടുപ്പ് വിവാദം കായിക താരങ്ങളുടെ തിരഞ്ഞെടുപ്പിലും വലിയ തർക്കങ്ങൾ ഫെഡറേഷനിലുണ്ടായിരുന്നു. പ്രധാന ടേബിൽ ടെന്നീസ് താരമായ മാണിക് ബത്രയെ പ്രധാന ഏഷ്യൻ ഗെയിംസ് ടീമിൽ ഉൾപ്പെടുത്താതെ റിസർവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത് എതിർപ്പുകൾക്ക് കാരണമായി. സെലക്ഷൻ മാനദണ്ഡങ്ങളെ പരസ്യമായി വിമർശിച്ച് മാണിക് ബത്ര, ഭരണഘടന ലംഘിച്ചാണ് കമ്മിറ്റിയെ ഉണ്ടാക്കിയതെന്ന് ആരോപിച്ചു. ചട്ടപ്രകാരം സെലക്ഷൻ കമ്മിറ്റിയിൽ 7 അംഗങ്ങൾ മാത്രമെ പാടുള്ളൂ പക്ഷെ 9 അംഗങ്ങളുടെ കമ്മിറ്റിയാണ് അവർ ഉണ്ടാക്കിയത്. ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സെലക്ഷൻ നടപടിക്രമങ്ങൾ അവ്യക്തവും നീതിരഹിതവും സർക്കാരിന്റെ കായിക മാർഗനിർദേശങ്ങൾക്ക് വിരുദ്ധവുമാണെന്ന് കായിക മന്ത്രാലയം കണ്ടെത്തി. ഇനി എന്ത്? . അഡ്-ഹോക്ക് കമ്മിറ്റി രൂപീകരണം: കളിക്കാരുടെ ഭാവി മുൻനിർത്തി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ തുടർന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനോട് ഒരു അഡ്-ഹോക്ക് കമ്മിറ്റി രൂപീകരിക്കാൻ കായിക മന്ത്രാലയം നിർദേശം നൽകി. ഇന്റർനാഷണൽ ടേബിൾ ടെന്നീസ് ഫെഡറേഷന്റെയും (ITTF) സഹകരണത്തോടെയാണ് ഇത് നടപ്പിലാക്കുക. . ആനുകൂല്യങ്ങൾ ലഭിക്കില്ല: വിലക്ക് നിലനിൽക്കുന്നിടത്തോളം കാലം സർക്കാരിന്റെ യാതൊരു സാമ്പത്തിക സഹായവും ഔദ്യോഗിക പദവിയും ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്ക്ക് ലഭിക്കില്ല. . വിലക്ക് എന്ന് മാറും: ജനാധിപത്യവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്തി ഭരണസമിതിയെ രൂപീകരിച്ചാൽ മാത്രമേ ടെന്നീസ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ വിലക്ക് മാറുകയുള്ളൂ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
പഞ്ചാബിലെ അമൃത്സറിൽ നിന്നുള്ള അഞ്ച് വയസുകാരനാണ് ഫതേ സിംഗ് ഗിൽ. തായ്ലൻഡിലെ പട്ടായയിൽ നടന്ന 2026 വേൾഡ് മാർഷൽ ആർട്ട് ഗെയിംസിൽ ഗട്ക ഓൺ സ്കേറ്റിൽ (Gatka on Skates) സ്വർണം നേടിയതോടെയാണ് ഫത്തേ ആയോധനകല ലോകത്ത് തരംഗമാകുന്നത്. രണ്ട് വയസുള്ളപ്പോളാണ് ഫതേ തന്റെ ഗട്ക യാത്ര ആരംഭിച്ചത്. കുട്ടികൾ ബാലപാഠങ്ങൾ പഠിക്കുമ്പോൾ ഫതേ സിംഗ് അന്താരാഷ്ട്ര വേദികൾ കീഴടക്കുകയായിരുന്നു. പരമ്പരാഗത സിഖ് ആയോധനകലയാണ് ഗട്ക (Gatka). വാളുകൾ, പരിച, വടി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് പരമ്പരാഗത ആയോധന കല അവതരിപ്പിക്കുന്നത്. ഗട്ക സ്കേറ്റിൽ (Skates) അവതരിപ്പിക്കുന്നതാണ് ഗട്ക ഓൺ സ്കേറ്റ്. ഇതിന് അസാധാരണമായ ഏകാഗ്രതയും, മികച്ച ശാരീരിക ബാലന്‍സും, പെട്ടന്നുള്ള വേഗതയും ആവശ്യമാണ്. ഈ കലയാണ് ഈ ചെറിയ പ്രായത്തില്‍ ഫതേ നേടിയെടുത്തത്. ഇത് മാത്രമല്ല തായ്ലൻഡിലെ പട്ടായയിൽ നടന്ന 2026 വേൾഡ് മാർഷൽ ആർട്ട് ഗെയിംസിൽ ഗട്ക ഓൺ സ്കേറ്റിൽ സ്വർണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഫതേ. ഫതേയ്ക്ക് രണ്ടുവയസുള്ളപ്പോളാണ് അവനിലെ അസാധാരണ കഴിവ് മാതാപിതാക്കൾ കണ്ടെത്തിയത്. ഫതേയുടെ അച്ഛൻ രമൻദീപ് യൂറോപ്പിലെ ബോഡിബിൽഡിങ് മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള കായികതാരമാണ്. മകന് 10-11 വയസാകുമ്പോൾ കായികരംഗം തിരഞ്ഞെടുക്കുമെന്നാണ് രക്ഷിതാക്കൾ കണക്കുകൂട്ടിയത് പക്ഷെ രണ്ടര വയസുള്ളപ്പോൾ തന്നെ മകൻ നേട്ടങ്ങൾ കൈവരിക്കുമെന്ന് അവരും പ്രതീക്ഷിച്ചില്ല. ഫതേയുടെ ഗട്ക പ്രകടനങ്ങളുടെ വീഡിയോകൾ മാതാപിതാക്കൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. ഈ വീഡിയോ യൂറോപ്യൻ മാർഷൽ ആർട്സ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് 2024-ലെ മത്സരങ്ങളിൽ പങ്കെടുക്കാൻ പിതാവ് മകനെ പരിശീലിപ്പിച്ചു. പരിശീലന സമയത്ത് ഫതേയ്ക്ക് വെറും മൂന്ന് വയസായിരുന്നു പ്രായം. പക്ഷെ മത്സരങ്ങൾക്ക് മുൻപ് കുടുംബം വലിയ പ്രതിസന്ധികളാണ് നേരിട്ടത്. യൂറോപ്യൻ മത്സരത്തിൽ മുമ്പ് കുട്ടിയുടെ അമ്മയുടെ വിസ നിരസിക്കപ്പെട്ടു. തുടർന്ന് അച്ഛനാണ് മകനൊപ്പം വിദേശത്ത് പോയത്. തന്റെ മകനൊപ്പം ഇത്രയും വലിയ വേദിയില്‍ നേരിട്ട് പിന്തുണ നല്‍കാന്‍ സാധിക്കാത്ത വിഷമം അമ്മ നവ്പ്രീത് കൗർ പങ്കുവച്ചു. പരമ്പരാഗത മാർഷൽ ആർട്സായ ഗട്ക മുമ്പ് കണ്ടിട്ടില്ലാത്ത വിദേശികൾക്ക് ഈ ചെറിയ കുട്ടിയുടെ പ്രകടനം കൗതുകമായിരുന്നു. സിംഗപ്പൂർ, തായ്ലൻഡ് ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിൽ നടന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഫതേ ഇതിനോടകം പങ്കെടുത്തു. യൂറോപ്പിൽ നടന്ന മത്സരങ്ങളിൽ വേൾഡ് ഗ്രാൻഡ് പ്രി ഫിറ്റ് കിഡ് (World Grand Prix Fit Kid), മിസ്റ്റർ യൂണിവേഴ്സൽ ഫിറ്റ് കിഡ് എന്നീ പദവിയും ഫതേ സ്വന്തമാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ലയണൽ മെസിയുടെ പിതാവ് ജോർജ് മെസി 68-ാം വയസിലാണ് വിടവാങ്ങിയത്. വളരെക്കാലമായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആർജന്റീനയിലെ റൊസാരിയോയിലുള്ള ഒരു ക്ലിനിക്കിൽ അദ്ദേഹം ചികിത്സയിലായിരുന്നു. മെസിയുടെ ഫുട്ബോൾ കരിയറിനെ തുടക്കം മുതൽ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ജോർജ് മെസി. നിരവധി പേരാണ് ജോർജ് മെസിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിയത്. 2026 ഫിഫ വേൾഡ് കപ്പിന്റെ സമയത്താണ് ജോർജ് മെസിയുടെ ആരോഗ്യം വഷളായത്. അൾജീരിയയ്ക്കെതിരെ ഗോൾ നേടിയതിന് ശേഷം ലയണൽ മെസി വികാരാധീനനായി കാണപ്പെട്ടിരുന്നു. മോശം ദിവസങ്ങളിലൂടെയാണ് താൻ കടന്നുപോകുന്നതെന്ന് മെസി പറഞ്ഞത്. ജോർജ്ജ് മെസി ചികിത്സയിലാണെന്നും അദ്ദേഹത്തിന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബം മാധ്യമങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ലയണൽ മെസിയുടെ പിതാവ് എന്നതിനപ്പുറം റൊസാരിയോയിൽ തുടങ്ങി ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളി ലയണൽ മെസി എത്തിയതിന് പിന്നിൽ ജോർജ് മെസിയുടെ കരങ്ങളാണ്. മകന്റെ ആദ്യപരിശീലകൻ ജോർജായിരുന്നു. ആർജന്റീനയിൽ ജനിച്ച ജോർജ് ഒരു കെമിക്കൽ ടെക്നീഷ്യനായും സ്റ്റീൽ വർക്കറായും ജോയി ചെയ്തിരുന്നു. മീഡ്ഫീൽഡറായി ഫുട്ബോൾ കളിച്ച് അദ്ദേഹം ന്യൂവെൽസ് ഓൾഡ് ബോയ്സിന്റെ യുവനിരയിലെത്തിയിരുന്നു. പിന്നീട് നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കാൻ അദ്ദേഹം കായികരംഗം വിട്ടു. മകനെ കായികരംഗത്തേക്ക് എത്തിക്കാൻ പൂർണപിന്തുണ നൽകി. മെസിയുടെ പ്രൊഫഷണൽ കരിയറിലെ ഓരോ മാറ്റവും പിതാവിന്റെ മേൽനോട്ടത്തിലായിരുന്നു. മകന്റെ വളർച്ചയിൽ ഏറ്റവും അഭിമാനമുള്ള പിതാവായിരുന്നു ജോർജ്. പിതാവ് തന്നെ പിന്തുണയ്ക്കുന്നതിനെ കുറിച്ച് മെസി പലപ്പോഴും പറഞ്ഞിട്ടുണ്ട്. ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര ടൂർണമെന്റുകളിൽ, ജോര്‍ജ് പലപ്പോഴും കുടുംബത്തോടൊപ്പം മത്സരങ്ങൾ കാണാൻ എത്തിയിരുന്നു. മെസി ഫുട്ബോൾ ഇതിഹാസമായി വളർന്നപ്പോൾ, അദ്ദേഹത്തിന്റെ കോൺട്രാക്ടുകളും ഔദ്യോഗിക കാര്യങ്ങളും പ്രധാനമായും നിയന്ത്രിച്ചിരുന്നത് ജോർജ് മെസിയായിരുന്നു. മകന്റെ കരിയറിലെ എല്ലാ ഉയർച്ച താഴ്ചകളിലും ഒരു നിഴൽ പോലെയാണ് പിതാവ് ഒപ്പമുണ്ടായിരുന്നത്.ജോർജിന്റെ വിയോഗത്തിൽ, എഫ്‌സി ബാഴ്‌സലോണ സോഷ്യൽ മീഡിയയിൽ അനുശോചനം രേഖപ്പെടുത്തി. മെസിയുടെ ഫുട്ബോൾ കരിയറിനും ക്ലബ്ബിനോടുള്ള ജോര്‍ജിന്റെ പ്രതിബദ്ധതയ്ക്കും തങ്ങളെ വിശ്വസിച്ച് ചുമതലകള്‍ നല്‍കിയതിന് ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. റയൽ മാഡ്രിഡും ജോർജിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.