SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IPL Mini Auction 2027: വിദേശത്ത് നിന്ന് വീണ്ടും ഇന്ത്യയിലേക്ക്, ഐപിഎൽ മിനി ലേലം ഇനി ഇവിടെ

കഴിഞ്ഞ മൂന്ന് വർഷമായി ദുബായ്, ജിദ്ദ, അബുദാബി തുടങ്ങിയ വിദേശ നഗരങ്ങളിൽ നടത്തിവന്ന ഐപിഎൽ ലേലം വീണ്ടും ഇന്ത്യയിലേക്ക് മാറ്റാൻ ബിസിസിഐ തീരുമാനിച്ചു.

Written By Mekha P Panicker Updated by Roniya Baby
Published: Sep 16, 2026, 06:38 PM | Updated: Sep 16, 2026, 06:38 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 2027 മിനി ലേലം ഇന്ത്യയില്‍ തന്നെ നടത്താന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) തീരുമാനിച്ചു. ചൊവ്വാഴ്ചയോടെയാണ് ലേലം വിദേശത്ത് നടത്തുന്ന രീതിക്ക് മാറ്റം വന്നിരിക്കുന്നത്. 2024 മുതലാണ് ഐപിഎല്‍ ലേലം ദുബായ്, ജിദ്ദ, അബുദാബി അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകരും ഈ വേദികളില്‍ എത്താറുണ്ട്.

ഐപിഎല്‍ മിനി ലേലം 2027

സെപ്റ്റംബര്‍ 15-ന് നടന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍ലില്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ലേലം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നത്. ഇന്ത്യയില്‍വെച്ച് മിനി ലേലം നടക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ മെഗാ ലേലം വിദേശത്ത് വെച്ചായിരിക്കും നടക്കുക. മിനി ലേലത്തിനായി ടീം അംഗങ്ങളെ വിദേശത്തേക്ക് അയക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഈ വര്‍ഷത്തെ മിനി ലേലം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്.

വേദി എവിടെ?

മിനി ലേലം ഇന്ത്യയില്‍ നടക്കുമെന്ന് അറിയിച്ചിട്ടും വേദി ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും മതിയായ താമസ സൗകര്യങ്ങളുടെ ലഭ്യതയെ അശ്രയിച്ചാകും തിരഞ്ഞെടുപ്പ്. മിനി ലേലത്തിനായി രണ്ട് ദിവസത്തേക്ക് നൂറിലധികം മുറികളാണ് ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ വിവാഹ സീസണായതിനാല്‍ മുറികള്‍ ലഭിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനിടയില്‍ 'ഇംപാക്ട് പ്ലെയര്‍' (Impact Player) നിയമത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ നിയമനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ബോര്‍ഡ് ഫ്രാഞ്ചൈസികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author