&imwidth=640&imheight=360)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (IPL) 2027 മിനി ലേലം ഇന്ത്യയില്‍ തന്നെ നടത്താന്‍ ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) തീരുമാനിച്ചു. ചൊവ്വാഴ്ചയോടെയാണ് ലേലം വിദേശത്ത് നടത്തുന്ന രീതിക്ക് മാറ്റം വന്നിരിക്കുന്നത്. 2024 മുതലാണ് ഐപിഎല്‍ ലേലം ദുബായ്, ജിദ്ദ, അബുദാബി അടക്കമുള്ള വിദേശരാജ്യങ്ങളില്‍ നടക്കുന്നത്. ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്കായുള്ള കടുത്ത പോരാട്ടത്തിന് സാക്ഷ്യം വഹിക്കാന്‍ ആരാധകരും ഈ വേദികളില്‍ എത്താറുണ്ട്. ഐപിഎല്‍ മിനി ലേലം 2027 സെപ്റ്റംബര്‍ 15-ന് നടന്ന ഐപിഎല്‍ ഗവേണിംഗ് കൗണ്‍ലില്‍ യോഗത്തിലെ പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ലേലം ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്നത്. ഇന്ത്യയില്‍വെച്ച് മിനി ലേലം നടക്കുമ്പോള്‍ അടുത്ത വര്‍ഷത്തെ മെഗാ ലേലം വിദേശത്ത് വെച്ചായിരിക്കും നടക്കുക. മിനി ലേലത്തിനായി ടീം അംഗങ്ങളെ വിദേശത്തേക്ക് അയക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ ഫ്രാഞ്ചൈസികള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഈ വര്‍ഷത്തെ മിനി ലേലം ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചത്. വേദി എവിടെ? മിനി ലേലം ഇന്ത്യയില്‍ നടക്കുമെന്ന് അറിയിച്ചിട്ടും വേദി ഇതുവരെ അന്തിമമാക്കിയിട്ടില്ല. ഫ്രാഞ്ചൈസികള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും മതിയായ താമസ സൗകര്യങ്ങളുടെ ലഭ്യതയെ അശ്രയിച്ചാകും തിരഞ്ഞെടുപ്പ്. മിനി ലേലത്തിനായി രണ്ട് ദിവസത്തേക്ക് നൂറിലധികം മുറികളാണ് ആവശ്യം. എന്നാല്‍ ഇന്ത്യയില്‍ വിവാഹ സീസണായതിനാല്‍ മുറികള്‍ ലഭിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഇതിനിടയില്‍ 'ഇംപാക്ട് പ്ലെയര്‍' (Impact Player) നിയമത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. ഈ നിയമനത്തെക്കുറിച്ച് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ബോര്‍ഡ് ഫ്രാഞ്ചൈസികളെ ക്ഷണിച്ചിട്ടുണ്ട്. അടുത്ത ഗവേണിംഗ് കൗണ്‍സില്‍ യോഗത്തിലായിരിക്കും ഇതില്‍ അന്തിമ തീരുമാനം എടുക്കുക. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
ബംഗാൾ ലെഗ് സ്പിന്നയർ രോഹിത് യാദവിനെ രണ്ട് വർഷത്തേക്ക് പ്രായത്തട്ടിപ്പിന്ന് BCCI വിലക്കി. വിലക്ക് ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 പരമ്പരയിൽ പങ്കെടുക്കാൻ രോഹിത്തിന് കഴിയില്ല. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (CAB) പ്രീ-സീസൺ രേഖകളിലാണ് ആഭ്യന്തര ക്രിക്കറ്റ് താരം രോഹിത് യാദവ് വയസിൽ 27 മാസത്തെ കൃത്രിമം കണ്ടെത്തിയത്. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ അണ്ടർ-19 ടെസ്റ്റിൽ ആറു വിക്കറ്റെടുത്ത് ഇന്ത്യയെ ജയിപ്പിച്ചത് രോഹിത് യാദവായിരുന്നു. രാജ്‌കോട്ടിലും അഹമ്മദാബാദിലുമായി നടക്കാനിരിക്കുന്ന ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെയുള്ള ഏകദിന, മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്കും രോഹിത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ നടത്തിയ പരിശോധനകളിൽ രോഹിത്തിന്റെ കൈവശം 2007, 2009, 2010 എന്നിങ്ങനെ രേഖപ്പെടുത്തിയ മൂന്ന് വ്യത്യസ്ത ജനന സർട്ടിഫിക്കറ്റുകളാണ് ഉള്ളത്. ഇത് മാത്രമല്ല ആധാറിലുള്ള ജനന തീയതിയിലും കൃത്രിമം കാണിച്ചിട്ടുണ്ട്. ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റുകളും ആധാർ വിവരങ്ങളുമാണ് പ്രായത്തട്ടിപ്പുകൾ കണ്ടെത്താൻ പ്രധാനമായി അസോസിയേഷനെ സഹായിച്ചത്. ഏകദേശം 4,000 കളിക്കാരുടെ രേഖകളാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനനത്തിനുശേഷം ആദ്യ രണ്ട് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റുകളും ആധാറിലെ വിവരങ്ങളുമാണ് ഇപ്പോൾ കർശനമായി പരിശോധിക്കുന്നത്. ആധാർ വിവരങ്ങൾ പരിശോധിക്കുന്നതിനായി കളിക്കാർ നൽകുന്ന ഒടിപി (OTP) ഉപയോഗിച്ച് അവരുടെ രേഖകളിൽ ഇതുവരെ വരുത്തിയ എല്ലാ മാറ്റങ്ങളും കൃത്യമായി കണ്ടെത്താൻ സഹായിച്ചു. രോഹിത്തിന് പുറമെ 2022ലെ ലോകകപ്പ് താരം ഫാസ്റ്റ് ബൗളർ രവി കുമാർ ഉൾപ്പെടെ 64 കളിക്കാരുടെ പ്രായത്തട്ടിപ്പ് ആണ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ കണ്ടെത്തിയത്. അന്നത്തെ ഇന്ത്യയുടെ അണ്ടർ 19 ഏകദിന ലോകകപ്പിൽ കിരീടത്തിന് നിർണായക പങ്കുവഹിച്ചത് രവിയായിരുന്നു. 45 മാസത്തെ പ്രായവ്യത്യാസമാണ് രവി കുമാർ നടത്തിയിരിക്കുന്നത്. രവിയുടെ അരങ്ങേറ്റം മുതൽ 2025-26 സീസൺ വരെയുള്ള എല്ലാ റെക്കോർഡുകളും ഇതോടെ അസാധുവാക്കി. ജൂനിയർ ക്രിക്കറ്റിലെ പ്രായപരിധി തട്ടിപ്പുകൾ തടയാൻ ബിസിസിഐ കർശന നടപടികളാണ് സ്വീകരിക്കുന്നത്. 2020-ൽ കളിക്കാർക്ക് പ്രായത്തിലെ തെറ്റുകൾ തിരുത്താൻ ബിസിസിഐ 'അമിനസ്റ്റി സ്ക്രീം' (Amnesty Scheme) നടപ്പിലാക്കിയിരുന്നു. ഈ അവസരം ഉപയോഗിക്കാതെ കുറ്റക്കാരായി തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്ന് തന്നെ ബിസിസിഐ അറിയിച്ചിരുന്നു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
2026 ലെ ഏഷ്യൻ ഗെയിംസിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ താമസ സൗകര്യം സംബന്ധിച്ച ചർച്ചകൾ ശക്തമായി. ജപ്പാനിലെ ഐച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്ടോബർ 4 വരെയാണ് ഏഷ്യൻ ഗെയിംസ് നടക്കുക. മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനായി പ്രത്യേക ഹോട്ടലുകൾ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (IOA) ക്രമീകരിക്കില്ല. സംഘാടകർ നിശ്ചയിച്ച ഹോട്ടലുകൾ കളിക്കാർക്ക് അനുയോജ്യമല്ലെന്ന് ബിസിസിഐ കണ്ടെത്തിയാൽ മറ്റൊരു ഹോട്ടൽ തിരഞ്ഞെടുക്കാം എന്നാൽ മുറികളുടെ വാടക, ഭക്ഷണം, ഗതാഗതം എന്നിവ ബിസിസിഐയുടെ പൂർണ ഉത്തരവാദിത്തമായിരിക്കും. ഇന്ത്യയിൽ നിന്ന് 36 കായിക ഇനങ്ങളിൽ പങ്കെടുക്കുന്ന അത്‌ലറ്റുകൾ, പരിശീലകർ, ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന മുഴുവൻ സംഘത്തിനും തുല്യ പരിഗണനയും സൗകര്യവും ഉറപ്പാക്കുക എന്നത് ഐഒഎയുടെ ഉത്തരവാദിത്തമാണെന്ന് സിഇഒ രഘുറാം അയ്യർ പറഞ്ഞു. പുരുഷ ടീമിന് 3 സ്റ്റാർ ഹോട്ടൽ, വനിതാ ടീമിന് 4 സ്റ്റാർ ഏഷ്യൻ ഗെയിംസ് സംഘാടകർ ഇന്ത്യൻ പുരുഷ ടീമിനായി 3 സ്റ്റാർ എപിഎ ഹോട്ടൽ നഗോയ എകിമെയും വനിതാ ടീമിനായി 4 സ്റ്റാർ മെയ്റ്റെറ്റ്സു ഗ്രാൻഡ് ഹോട്ടലും നിശ്ചയിച്ചിട്ടുണ്ട്. ഇവിടെ ആവശ്യമായ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സാധാരണയായി താമസിക്കുന്ന 5 സ്റ്റാർ ഹോട്ടലുകളിൽ നിന്ന് താഴെയാണ് പുതിയ താമസസ്ഥലങ്ങൾ. മാത്രമല്ല ഒരു മുറിയിൽ രണ്ട് പേർ എന്ന രീതിയിലാണ് പുതിയ ക്രമീകരണം. ബിസിസിഐ സിഇഒ ഹേമാങ് അമിനും ഐഒഎ സിഇഒ രഘുറാം അയ്യരും താമസസൗകര്യം സംബന്ധിച്ച വിഷയങ്ങളിൽ ചർച്ച നടത്തി. അടുത്ത ആഴ്ച ബിസിസിഐ ജപ്പാനിലേക്ക് ഒരു അഡ്വാൻസ് ടീമിനെ അയയ്ക്കും. ഹോട്ടലുകൾ, ക്രിക്കറ്റ് വേദി, മറ്റ് പ്രാദേശിക സൗകര്യങ്ങൾ എന്നിവ ഈ സംഘം വിലയിരുത്തും. ഇതിനുശേഷം, സംഘാടകർ നൽകുന്ന ഹോട്ടലുകളിൽ താമസിക്കണോ അതോ സ്വന്തമായി ക്രമീകരണങ്ങൾ ചെയ്യണോ എന്ന് ബോർഡ് തീരുമാനിക്കും. കളിക്കാരുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായി തീരുമാനങ്ങൾ എടുക്കാൻ ബിസിസിഐക്ക് സ്വാതന്ത്ര്യമുണ്ടെന്ന് ഐഒഎ സിഇഒ രഘുറാം അയ്യർ പറഞ്ഞു. ബോർഡ് പ്രത്യേക ക്രമീകരണങ്ങൾ ചെയ്താൽ ഐഒഎയ്ക്ക് എതിർപ്പില്ല. എന്നാൽ ഇത് സംബന്ധിച്ച് പൂർണ ഉത്തരവാദിത്തം ബിസിസിഐക്കായിരിക്കും. ഹോട്ടലുകളിൽ പ്രതിസന്ധി ഐച്ചി-നഗോയയിലെ ഹോട്ടലുകൾ ഇതിനകം തന്നെ സമ്മർദ്ദത്തിലാണ്. കളിക്കാരുടെയും പരിശീലകരുടെയും എണ്ണം 15,000-ൽ നിന്ന് 17,000 ആയി ഉയരുകയാണ്. സ്ഥലത്തെ ഹോട്ടലുകളുടെ കുറവ് കണക്കിലെടുത്ത് സംഘാടകർ മൊബൈൽ താമസ സൗകര്യവും കോസ്റ്റ സെറീന ക്രൂയിസ് കപ്പലും ഇതിനോടകം ഉപയോഗിക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങൾക്ക് ബിസിസിഐ മറ്റൊരു ഹോട്ടൽ തിരഞ്ഞെടുത്താലും ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഔദ്യോഗിക ഏഷ്യൻ ഗെയിംസ് സംവിധാനത്തിന്റെ ഭാഗമായി തുടരും. ബിസിസിഐ തങ്ങളുടെ തീരുമാനം ഐഒഎ വഴി സംഘാടകരെ അറിയിക്കേണ്ടതുണ്ട്. സുരക്ഷ, അക്രഡിറ്റേഷൻ, വേദി എന്നിവ സംബന്ധിച്ച എല്ലാ നിയന്ത്രണങ്ങൾക്കും കളിക്കാർ വിധേയമായിരിക്കും. സാധുവായ അക്രഡിറ്റേഷൻ ഇല്ലാത്ത പുറത്തുനിന്നുള്ളവരെ ടീം ഹോട്ടലിൽ പ്രവേശിപ്പിക്കില്ല. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്
&imwidth=640&imheight=360)
ഇന്ത്യയും ജപ്പാനും ടി20 അന്താരാഷ്ട്ര മത്സരത്തിന് ഒരുങ്ങുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് മത്സരം. സെപ്റ്റംബർ 22-ന് തൊചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിൽ 'സുസുക്കി കപ്പ്' (Suzuki Cup) നടക്കുമെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷനും (ജെ.സി.എ) ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ) സംയുക്തമായി പ്രഖ്യാപിച്ചു. ഉച്ചകോടിയിൽ ജപ്പാൻ പ്രധാനമന്ത്രി സന തകൈച്ചിയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുണ്ടായ ധാരണയുടെ അടിസ്ഥാനത്തിൽ 'സ്പോർട്ട് 75' (Sport 75) എന്ന സംരംഭത്തിന്റെ ആദ്യ ചുവടുവെപ്പാണ് ഈ മത്സരം. 2036-ലെ ഒളിമ്പിക്, പാരാലിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹവും, കായികരംഗത്തെ സഹകരണവും പരസ്പരവിനിമയവും പ്രോത്സാഹിപ്പിക്കുക എന്നതാണ് സ്പോർട്ട് 75 പദ്ധതി ലക്ഷ്യമിടുന്നത് എന്ന് ബിസിസിഐ ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നു. വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യർ തുടങ്ങിയ കളിക്കാർ ഏഷ്യൻ ഗെയിംസ് സ്ക്വാഡിന്റെ ഭാഗമായി ജപ്പാനിൽ ഉണ്ടാകും. ഇന്ത്യയും ജപ്പാനും തമ്മിലുള്ള ഈ ചരിത്രപരമായ പുരുഷ ടി20 അന്താരാഷ്ട്ര മത്സരത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ബി.സി.സി.ഐയ്ക്ക് അതിയായ സന്തോഷമുണ്ടെന്ന് ബി.സി.സി.ഐ ഹോണററി സെക്രട്ടറി ദേവജിത് സൈക പറഞ്ഞു. പരമ്പരാഗത രാജ്യങ്ങൾക്ക് പുറത്തേക്ക് ക്രിക്കറ്റ് വളർത്തേണ്ടത് ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ബോർഡ് എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിലെ ലോക ചാമ്പ്യന്മാരെ ജപ്പാനിലേക്ക് സ്വാഗതം ചെയ്യാൻ കഴിയുന്നത് ചരിത്രപരമായ ഒരു നിമിഷമാണെന്ന് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ (JCA) സി.ഇ.ഒ നവോക്കി മിയാജി വ്യക്തമാക്കി. ഈ മത്സരത്തിലേക്ക് എല്ലാ ജാപ്പനീസ് ജനങ്ങളെയും സ്നേഹപൂർവ്വം അദ്ദേഹം ക്ഷണിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
സെപ്റ്റംബര്‍ 13 മുതല്‍ 17 വരെ ഇന്ത്യന്‍ ടീം അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കായി ഒരുങ്ങുകയാണ്. ജൂലൈയിൽ സിംബാബ്‌വെയ്‌ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടി20 പരമ്പര കളിച്ചത് അതിനാല്‍ തന്നെ ആതിഥേയരായ ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെ പ്രധാനപ്പെട്ടതാണ്. ടി20 പരമ്പരയ്ക്ക് മുന്നോടിയായി ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഫോര്‍ ക്രിക്കറ്റ് ഇന്‍ ഇന്ത്യ (BCCI) സെപ്തംബര്‍ മൂന്നിന് മുംബൈയില്‍ ഒരു പ്രധാനപ്പെട്ട അവലോകന യോഗം നടത്തിയിരുന്നു. എന്നാല്‍ സീനിയര്‍ മെന്‍സ് ക്രിക്കറ്റ് സെലക്ഷന്‍ കമ്മിറ്റി, ചീഫ് സെലക്ടർ അജിത് അഗാർക്കര്‍ യോഗത്തില്‍ പങ്കെടുത്തില്ല. അജിത് അഗാർക്കറുടെ അഭാവം അജിത് അഗാർക്കർ യോഗത്തില്‍ പങ്കെടുക്കാത്തത് അദ്ദേഹത്തിന്റെ കാലാവധിയും ചുമതലയുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ക്കാണ് കാരണമായത്. എന്നിരുന്നാലും ബിസിസിഐയുടെ ചീഫ് സെലക്ടര്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ കരാര്‍ നീട്ടുന്നത് സംബന്ധിച്ച് യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല. സെപ്തംബറിലാണ് അദ്ദേഹത്തിന്റെ കരാര്‍ കാലാവധി അവസാനിക്കുന്നത്. 2023 ജൂലൈയിലാണ് അജിത് തന്റെ ചുമതലകളിലേക്ക് എത്തുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് 2023-ലെ ഏകദിന ലോകകപ്പ് സ്ക്വാഡിനെ തിരഞ്ഞെടുത്തത്. തുടർന്ന് ഇന്ത്യ വിജയിച്ച 2024, 2026 ടി20 ലോകകപ്പുകൾക്കും 2025 ചാമ്പ്യൻസ് ട്രോഫിക്കുമുള്ള ഇന്ത്യൻ ടീമുകളെ രൂപീകരിക്കുന്നതിലും അജിത് അഗാർക്കർ നിർണായക പങ്ക് വഹിച്ചു. ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മണ്‍, ക്യാപ്റ്റന്‍മാരായ ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ പല പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു. അജിത് എന്തുകൊണ്ട് പങ്കെടുത്തില്ല അജിത് അഗാർക്കർ യോഗത്തിൽ പങ്കെടുക്കാത്തതിനെക്കുറിച്ച് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞത് പെട്ടെന്ന് മീറ്റിംഗ് വിളിച്ചപ്പോൾ അജിത് മുംബൈയിൽ ഉണ്ടായിരുന്നില്ല എന്നാണ്. ഓൺലൈനായി പങ്കെടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും നെറ്റ്‌വർക്ക് കിട്ടാത്ത സ്ഥലത്തായതിനാൽ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
നാളെ മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ (BCCI) അവലോകന യോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവി ചർച്ചയായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള താൽപ്പര്യം 39 കാരനായ രോഹിത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തിൽ സെലക്ടർമാരും ബിസിസിഐയും തമ്മിൽ ഒരേ അഭിപ്രായത്തിലല്ല. നാളെ നടക്കുന്ന യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മൺ, ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പങ്കെടുക്കും. യോഗത്തില്‍ ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനം അവലോകനം ചെയ്യുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിലെ ടി20 തോൽവികളും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടപ്പെട്ടതും ടീമിന്റെ ഭാവി പ്രകനവും തന്ത്രങ്ങളും അടക്കം യോഗം വിലയിരുത്തും. 2027 ലെ ഏകദിന ലോകകപ്പിൽ രോഹിത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് അടുത്തിടെ കാര്യമായ ചർച്ചകൾ നടന്നിട്ടുണ്ട്. കളിക്കാനുള്ള ആഗ്രഹം രോഹിത് പ്രകടിപ്പിച്ചിരുന്നു. രോഹിത് ലോകകപ്പിൽ തുടരണമെന്ന് ബിസിസിഐയിലെ ചില ഉന്നതർ ആഗ്രഹിക്കുമ്പോൾ യുവതാരങ്ങൾക്ക് മുൻഗണന നൽകി ടീം മാറ്റിയെടുക്കണമെന്നാണ് സെലക്ടർമാരുടെ നിലപാട്. രോഹിത് മാത്രമല്ല ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മണിൻറെയും ഭാവിയും ചർച്ചയിലാണ്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധിയും ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ലക്ഷ്മണിന് ഇന്ത്യൻ ടീമിൽ കൂടുതൽ പ്രധാനപ്പെട്ട സ്ഥാനം നൽകുന്നതിനെക്കുറിച്ചും ചർച്ചകളും നാളെ നടക്കാന്‍ സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പരിക്കിനെക്കുറിച്ചും നാളത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കാം. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ (BCCI) ഇന്നലെയാണ് പ്രഖ്യാപിച്ചത്. ശ്രേയസ് അയ്യർ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ തിലക് വർമയാണ്. ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, ഹർഷിത് റാണ എന്നിവരും ടീമിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ഇവരുടെ പേരുകള്‍ക്ക് മുകളില്‍ ആസ്റ്ററിസ്ക് (*) ചിഹ്നം നല്‍കിയാണ് ബിസിസിഐ പട്ടിക പുറത്തുവിട്ടത്. കളിക്കാരുടെ ഫിറ്റ്നസിനെക്കുറിച്ച് ബോര്‍ഡിന് പൂര്‍ണ ഉറപ്പില്ലാത്തതിനാണ് ഇവരുടെ പേരുകള്‍ ഇങ്ങനെ നല്‍കിയത്. സമീപകാലങ്ങളായി പരിക്കേറ്റ കളിക്കാരെ കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ വലിയ വിമര്‍ശനമാണ് സെന്റർ ഓഫ് എക്‌സലൻസില്‍ (CoE) നിന്ന് നേരിട്ടത്. പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തരാകാത്ത കളിക്കാരെ ടീമിൽ ഉൾപ്പെടുത്തിയ ശേഷം ചില മത്സരങ്ങൾക്ക് ശേഷം അവർക്ക് വീണ്ടും പരിക്കേറ്റ് പുറത്തുപോകേണ്ടി വരുന്ന സാഹചര്യം പതിവായിരുന്നു. ഈ സാഹചര്യത്തിലാണ് ബോർഡിന്റെ പുതിയ മാറ്റം. ഒരു കളിക്കാരനെ സ്ക്വാഡില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്‍പ് അയാളുടെ ഫിറ്റ്നസിനെക്കുറിച്ച് 200 ശതമാനം ഉറപ്പെങ്കിലും ബിസിസിഐയ്ക്ക് ഉണ്ടാകണമെന്നാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. കളിക്കാരുടെ ഫിറ്റ്നസിന്റെ കാര്യത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലും പൂര്‍ണ സുതാര്യത കൊണ്ടുവരാനും ബിസിസിഐ ലക്ഷ്യമിടുന്നുണ്ട്. ഫിറ്റ്നസ് ടെസ്റ്റില്‍ ഒരു താരം പരാജയപ്പെട്ടാല്‍ പകരം ആരെയെടുക്കണം എന്നതിനെക്കുറിച്ചും സെലക്ടര്‍മാര്‍ക്ക് വ്യക്തതയുണ്ടാകണം. അന്താരാഷ്ട്ര മത്സരങ്ങൾക്ക് 3 മുതൽ 4 ആഴ്ചകൾക്ക് മുൻപെങ്കിലും ടീമിനെ പ്രഖ്യാപിക്കുന്നത് കൊണ്ടാണ് ചില കളിക്കാരുടെ പേരുകൾക്ക് ഒപ്പം ആസ്റ്ററിസ്ക് നൽകിയിരിക്കുന്നത്. സെലക്ഷൻ ദിവസത്തിൽ ഫിറ്റല്ലെങ്കിലും, മത്സരം ആരംഭിക്കുമ്പോഴേക്കും കളിക്കാരൻ പൂർണ്ണ ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാത്തതെന്ന് ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയത്. സെപ്റ്റംബർ 13-ന് ഡൽഹിയിൽ നടക്കുന്ന ആദ്യ മത്സരത്തിന് മുമ്പ് ജസ്പ്രീത് ബുംറയും നിതീഷ് കുമാർ റെഡ്ഡിയും ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഹർഷിത് റാണയുടെയും വാഷിംഗ്ടൺ സുന്ദറിന്റെയും കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സെന്റർ ഓഫ് എക്‌സലൻസ് ഇക്കാര്യത്തിൽ യാതൊരുവിധ റിസ്കും എടുക്കാൻ തയ്യാറല്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരെയാണ് വിക്കറ്റ് കീപ്പർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോം നിലനിർത്തേണ്ടതിനാൽ സഞ്ജുവിനും ഈ പരമ്പര ഏറെ നിർണായകമാണ്. ഇന്ത്യന്‍ ടീം ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.