iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Sports

BCCI Review Meeting:  രോഹിത് ശർമ്മയുടെ ഭാവി എന്ത്? അന്തിമ തീരുമാനമെടുക്കാൻ ബിസിസിഐ യോഗം നാളെ

നാളെ മുംബൈയിൽ നടക്കുന്ന ബിസിസിഐയുടെ (BCCI) അവലോകന യോഗത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഭാവി ചർച്ചയായേക്കുമെന്ന് റിപ്പോർട്ട്. അടുത്ത വർഷം ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കാനുള്ള താൽപ്പര്യം 39 കാരനായ രോഹിത് പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത്തിന്റെ കാര്യത്തിൽ സെലക്ടർമാരും ബിസിസിഐയും തമ്മിൽ ഒരേ അഭിപ്രായത്തിലല്ല.

നാളെ നടക്കുന്ന യോഗത്തില്‍ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ, ചീഫ് സെലക്ടർ അജിത് അഗാർക്കർ, ഹെഡ് കോച്ച് ഗൗതം ഗംഭീർ, സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മൺ, ടെസ്റ്റ്-ഏകദിന ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ടി20 ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പങ്കെടുക്കും. യോഗത്തില്‍ ഇന്ത്യൻ ടീമിന്റെ സമീപകാല പ്രകടനം അവലോകനം ചെയ്യുമെന്ന് ബിസിസിഐ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങളിലെ ടി20 തോൽവികളും ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര നഷ്ടപ്പെട്ടതും ടീമിന്റെ ഭാവി പ്രകനവും തന്ത്രങ്ങളും അടക്കം യോഗം വിലയിരുത്തും.

2027 ലെ ഏകദിന ലോകകപ്പിൽ രോഹിത്തിന്റെ പങ്കാളിത്തത്തെക്കുറിച്ച് അടുത്തിടെ കാര്യമായ ചർച്ചകൾ നടന്നിട്ടുണ്ട്. കളിക്കാനുള്ള ആഗ്രഹം രോഹിത് പ്രകടിപ്പിച്ചിരുന്നു. രോഹിത് ലോകകപ്പിൽ തുടരണമെന്ന് ബിസിസിഐയിലെ ചില ഉന്നതർ ആഗ്രഹിക്കുമ്പോൾ യുവതാരങ്ങൾക്ക് മുൻഗണന നൽകി ടീം മാറ്റിയെടുക്കണമെന്നാണ് സെലക്ടർമാരുടെ നിലപാട്.

രോഹിത് മാത്രമല്ല ചീഫ് സെലക്ടർ അജിത് അഗാർക്കറുടെയും സെന്റർ ഓഫ് എക്സലൻസ് (CoE) മേധാവി വി.വി.എസ്. ലക്ഷ്മണിൻറെയും ഭാവിയും ചർച്ചയിലാണ്. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ കാലാവധിയും ചുമതലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ലക്ഷ്മണിന് ഇന്ത്യൻ ടീമിൽ കൂടുതൽ പ്രധാനപ്പെട്ട സ്ഥാനം നൽകുന്നതിനെക്കുറിച്ചും ചർച്ചകളും നാളെ നടക്കാന്‍ സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ എന്നിവരുടെ പരിക്കിനെക്കുറിച്ചും നാളത്തെ യോഗത്തിൽ ചർച്ച ചെയ്തേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.