SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Cristiano Ronaldo UEFA 2026: വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമം, 1,000 ഗോളുകൾ ലക്ഷ്യമാക്കി റൊണാൾഡോ

പുതിയ പരിശീലകൻ ജോർജ് ജെസ്യൂസിന്റെ കീഴിലുള്ള പോർച്ചുഗൽ നേഷൻസ് ലീഗ് സ്ക്വാഡിൽ ഇടംനേടി ക്രിസ്റ്റ്യാനോ റൊണാൾഡോ

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 19, 2026, 11:55 AM | Updated: Sep 19, 2026, 11:55 AM

വിരമിക്കൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിൽ 41 കാരനായ സൂപ്പർ താരം പോർച്ചുഗൽ സ്ക്വാഡിൽ ഇടംനേടി. റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെ പുതിയ പരിശീലകനായി ജോർജ് ജെസ്യൂസ് അധികാരമേറ്റതിന് പിന്നാലെയാണ് യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളിലേക്കുള്ള പുതിയ ടീമിനെ പ്രഖ്യാപിച്ചത്. ഇതോടെ റൊണാൾഡോ തന്റെ അന്താരാഷ്ട്ര കരിയർ ഉടൻ ഉപേക്ഷിക്കില്ലെന്ന സൂചനയാണ് നൽകുന്നത്.

ജൂലൈയിൽ നടന്ന ഫിഫ ലോകകപ്പ് 2026 പ്രീ-ക്വാർട്ടർ മത്സരത്തിൽ ചാമ്പ്യന്മാരായ സ്പെയിനോട് പരാജയപ്പെട്ടതിന് ശേഷം ഈ ടൂർണമെന്റ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് റൊണാൾ‍ഡോ സൂചിപ്പിച്ചിരുന്നു. എങ്കിലും അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ അദ്ദേഹം പ്രഖ്യാപിച്ചിരുന്നില്ല.

ലോകകപ്പിലെ പോർച്ചുഗലിന്റെ തോൽവിക്ക് പിന്നാലെ റോബർട്ട് മാർട്ടിനസ് പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് ജോർജ് ജെസ്യൂസ് പോർച്ചുഗലിന്റെ മുഖ്യ പരിശീലകനായത്. സൗദി അറേബ്യയിൽ ക്ലബ്ബ് തലത്തിൽ റൊണാൾഡോയ്ക്കെപ്പം ജോർജ് ജെസ്യൂസ് പ്രവർത്തിച്ചിരുന്നു. എന്നാൽ റൊണാൾ‍ഡോയ്ക്ക് ടീമിൽ പ്രത്യേക ആനുകൂല്യങ്ങളൊന്നും ഉണ്ടാകില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ കളിപ്പിക്കുകയുള്ളൂവെന്നും പരിശീലകൻ വ്യക്തമാക്കി.

പോർച്ചുഗലിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റൊണാൾഡോ തന്റെ കരിയറിലെ 1,000 ഗോളുകൾ എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. നിലവിൽ 979 ഗോളുകളാണ് അദ്ദേഹം നേടിയത്. സെപ്റ്റംബർ 24-ന് വെയിൽസിനെതിരെയാണ് സ്വന്തം തട്ടകത്തിലാണ് പോർച്ചുഗലിന്റെ നേഷൻസ് ലീഗ് മത്സരം ആരംഭിക്കുന്നത്. തുടർന്ന് സെപ്റ്റംബർ 27-ന് നോർവേയുമായും, ഒക്ടോബർ 1-ന് ഡെൻമാർക്കുമായി എവേ മത്സരങ്ങളുണ്ട്. ഒക്ടോബർ 4-ന് പോർച്ചുഗൽ നോർവേയെ നേരിടും.

ടീം അംഗങ്ങള്‍

ഗോൾകീപ്പർമാർ: ഡിയോഗോ കോസ്റ്റ, റൂയി സിൽവ, സാമുവൽ സോറസ്

ഡിഫൻഡർമാർ: ഗോർകാലോ ഇനാസിയോ, റെനാറ്റോ വീഗ, റൂബൻ ഡയസ്, ടോമസ് അറൗജോ, ജോവോ കാൻസലോ, ഡിയോഗോ ദലോട്ട്, നുനോ തവാരസ്, നുനോ മെൻഡസ്

മിഡ്ഫീൽഡർമാർ: ബ്രൂണോ ഫെർണാണ്ടസ്, ജോവോ പാൽഹിൻഹ, റൂബൻ നെവെസ്, ജോവോ നെവ്സ്, വിറ്റിൻഹ, ബെർണാഡോ സിൽവ

ഫോർവേഡ്സ്: ക്രിസ്റ്റ്യാനോ റൊണാൾഡോ, ഫാബിയോ സിൽവ, ട്രിൻകാവോ, ഫ്രാൻസിസ്കോ കോൺസെക്കാവോ, ഗോങ്കലോ റാമോസ്, ജോവോ ഫെലിക്സ്, പെഡ്രോ നെറ്റോ, റാഫേൽ ലിയോ

TAGS:

About the Author