SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Virat Kohli Domestic Cricket: ഡൽഹിക്കായി കളിക്കാൻ കോഹ്‌ലിക്ക് ക്ഷണം, മടങ്ങിവരവിനെക്കുറിച്ച് റോഹൻ ജെയ്റ്റ്‌ലി

സ്വന്തം സംസ്ഥാനമായ ഡൽഹിക്കായി കളിക്കാൻ വിരാട് കോഹ്‌ലിക്ക് എപ്പോഴും സ്വാഗതമെന്ന് ഡിഡിസിഎ പ്രസിഡന്റ് റോഹൻ ജെയ്റ്റ്‌ലി വ്യക്തമാക്കി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 12, 2026, 02:54 PM | Updated: Sep 12, 2026, 02:54 PM

സ്വന്തം സംസ്ഥാനത്തിനായി കളിക്കാൻ വിരാട് കോഹ്‌ലിയെ എപ്പോഴും സ്വാഗതം ചെയ്യുമെന്ന് ഡൽഹി ആൻഡ് ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ (DDCA) പ്രസിഡന്റ് റോഹൻ ജെയ്റ്റ്‌ലി. അന്താരാഷ്ട്ര മത്സരങ്ങളുടെ തിരക്കുകളും ജോലിഭാരവും കൈകാര്യം ചെയ്യാൻ സാധിക്കുകയാണെങ്കിൽ കോഹ്‌ലി ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കായി കളിക്കുമെന്ന് റോഹൻ ജെയ്റ്റ്‌ലി പറഞ്ഞു.

കഴിഞ്ഞ വർഷം വിജയ് ഹസാരെ ട്രോഫിയിൽ അദ്ദേഹം ഡൽഹിക്കായി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 101 പന്തിൽ 131 റൺസാണ് അന്ന് കോഹ്‍ലി നേടിയത്. വിരാട് കോഹ്‌ലിക്ക് ഡൽഹി ടീമിൽ കളിക്കാൻ എപ്പോഴും സാധിക്കുമെന്ന് പറഞ്ഞ റോഹൻ ജെയ്റ്റ്‌ലി സമയം കിട്ടുമ്പോൾ കോഹ്‌ലി തീർച്ചയായും വീണ്ടും ഡൽഹിക്കായി കളിക്കുമെന്ന് പറഞ്ഞു. 'ഇത് അദ്ദേഹത്തിന്റെ ഹോം അസോസിയേഷനാണ്. ഈ സംസ്ഥാനം എനിക്ക് അവകാശപ്പെട്ടതുപോലെ തന്നെ അദ്ദേഹത്തിന്റേതുമാണ്.'

വിരാട് കോഹ്‌ലി ഉടൻ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ്. സെപ്റ്റംബർ 27-ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ അദ്ദേഹം കളിക്കും. തുടർന്ന് നവംബറിൽ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി കോഹ്‍ലി ന്യൂസിലൻഡിലേക്ക് തിരിക്കും. തുടർന്ന് ഡിസംബറിൽ നാട്ടിൽ വെച്ച് ശ്രീലങ്കയ്‌ക്കെതിരെയുള്ള പരമ്പരയിലും അദ്ദേഹം കളിക്കും. എന്നാൽ ഡിസംബർ പകുതിയോടെ ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫി മത്സരങ്ങൾ ശ്രീലങ്കൻ പരമ്പരയുമായി ഒരേ സമയത്ത് വരുന്നതിനാൽ കോഹ്‌ലിക്ക് ഇത്തവണ ആഭ്യന്തര ടൂർണമെന്റിൽ പങ്കെടുക്കാൻ കഴിഞ്ഞേക്കില്ല.

കഴിഞ്ഞ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിന് മുൻപ് കോഹ്‌ലി ഡൽഹിക്കായി രഞ്ജി ട്രോഫി കളിച്ചിരുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ മത്സരം. പിന്നീട് രണ്ട് വിജയ് ഹസാരെ ട്രോഫി മത്സരങ്ങളിലും അദ്ദേഹം കളിച്ചു. കരാറിലുള്ള താരങ്ങൾ ഒഴിവുസമയത്ത് ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്നാണ് ബിസിസിഐയുടെ ആഗ്രഹം. സമയം കിട്ടുമ്പോൾ കോഹ്‌ലിയെ ടീമിൽ ഉൾപ്പെടുത്താൻ ഡൽഹി ക്രിക്കറ്റ് അസോസിയേഷനും തയ്യാറാണ്. തിരക്കുകൾക്കിടയിലും വീണ്ടും ഡൽഹി ജഴ്സിയിൽ കോഹ്‌ലിയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author