SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

T20 Series 2026: അഞ്ചാം ടി20 മത്സരം മഴമൂലം ഉപേക്ഷിച്ചു, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര സമനിലയില്‍

Sports

മഴമൂലം ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ടി20 മത്സരം ഉപേക്ഷിച്ചു. ഇരു ടീമുകളും പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞ് ട്രോഫി പങ്കിട്ടു.

Written By Mekha P Panicker Updated by Ajitha Kumari
Published: Oct 18, 2026, 12:42 PM | Updated: Oct 18, 2026, 12:42 PM

ഇന്ത്യയിൽ വെച്ച് ഒരു പരമ്പര വിജയത്തിനായുള്ള വെസ്റ്റ് ഇൻഡീസിന്റെ കാത്തിരിപ്പ് ഇനിയും തുടരും. ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അ‍ഞ്ചാം ടി20 മത്സരം ശക്തമായ മഴയെത്തുടർന്ന് ഉപേക്ഷിച്ചു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും പരമ്പരയുടെ ട്രോഫി ഇതോടെ പങ്കിട്ടു.

ശക്തമായ മഴയെത്തുടര്‍ന്ന് വൈകിയാണ് മത്സരം ആരംഭിച്ചത്. 7 മണിക്ക് ആരംഭിക്കേണ്ട മത്സരം രാത്രി 9 മണിക്കാണ് ആരംഭിച്ചത്. മഴമൂലം 9 ഓവറാക്കി ചുരുക്കിയാണ് മത്സരം നടന്നത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 7.4 ഓവറില്‍ 5 വിക്കറ്റിന് 118 റണ്‍സെടുത്തിരിക്കെയാണ് വീണ്ടും മഴയെത്തിയത്. തുടര്‍ന്ന് കളി ഉപേക്ഷിക്കുകയായിരുന്നു.

കീമോ പോളാണ് ആദ്യ ഓവര്‍ എറിഞ്ഞത്. അഭിഷേക് ശര്‍മ പെട്ടെന്ന് പുറത്തായെങ്കിലും ഇഷാന്‍ കിഷന്‍ വെടിക്കെട്ട് ബാറ്റിംഗിലൂടെ 10 പന്തില്‍ മൂന്ന് സിക്സും മൂന്ന് ഫോറും ഉള്‍പ്പെടെ 30 റണ്‍സ് നേടി കളം നിറഞ്ഞു. സഞ്ജു സാംസണ്‍ 7 പന്തില്‍ രണ്ട് ഫോറും ഒരു സിക്സും ഉള്‍പ്പെടെ 16 റണ്‍സും, ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 14 പന്തില്‍ 22 റണ്‍സും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച നമാന്‍ ധിര്‍ 6 പന്തില്‍ മൂന്ന് സിക്സുകള്‍ ഉള്‍പ്പെടെ 24 റണ്‍സുമായി പുറത്താവാതെ നിന്നു. വിന്‍ഡീസ് നിരയില്‍ കീമോ പോളും (2/34) ഷമാര്‍ സ്പ്രിംഗറും (2/17) രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.

പരമ്പരയിലുടനീളം തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ച വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപ്പ് 4 ഇന്നിങ്സുകളില്‍ നിന്ന് 261 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി സീരിസായി തിരഞ്ഞെടുക്കപ്പെട്ടു. വെസ്റ്റ് ഇന്‍ഡീസിന്റെ കീമോ പോള്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് 8 വിക്കറ്റുകള്‍ വീഴ്ത്തി മികച്ച ബൗളറായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author