SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Gujarat Titans rejected Hardik: ഗുജറാത്ത് ടൈറ്റന്‍സിലേക്ക് തിരിച്ചുപോകാന്‍ ഹാര്‍ദിക്, വാതിലടച്ച് ടീം

ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാനുള്ള ഹാർദിക് പാണ്ഡ്യയുടെ ശ്രമം ക്യാപ്റ്റൻസി ആവശ്യത്തെ തുടർന്ന് പരാജയപ്പെട്ടു. മുംബൈ ഇന്ത്യൻസിലെ അനിശ്ചിതത്വങ്ങൾക്കും ആരാധകരുടെ എതിർപ്പുകൾക്കുമിടയിലാണ് താരം ടീം മാറാന്‍ ശ്രമിച്ചത്.

Written By Mekha P Panicker Updated by Abhipreet
Published: Aug 12, 2026, 04:27 PM | Updated: Aug 12, 2026, 05:57 PM

ഇന്ത്യന്‍ പ്രീമിയല്‍ ലീഗിലെ മറ്റൊരു ഫ്രാഞ്ചൈസിയിലേക്ക് മാറാനുള്ള മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നീക്കം പരാജയപ്പെട്ടു. ഗുജറാത്ത് ടൈറ്റന്‍സുമായി ഹാര്‍ദിക് നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഹാര്‍ദിക് മുന്നോട്ടുവെച്ച ആവശ്യങ്ങള്‍ ഗുജറാത്ത് ടൈറ്റന്‍സ് തള്ളുകയായിരുന്നു വിവരം.

ഹാര്‍ദിക് തിരിച്ച് ടീമിലെത്തുന്നതില്‍ ഗുജറാത്ത് ടൈറ്റന്‍സ് തുറന്ന മനസ്സോടെയാണ് പ്രതികരിച്ചത് എന്നാല്‍ 2022 ല്‍ ടീമിനെ വിജയത്തിലേത്ത് എത്തിച്ച ഹാര്‍ദിക്കിന്റെ ആവശ്യങ്ങള്‍ കേട്ടപ്പോള്‍ ഗുജറാത്ത് വാതിലുകള്‍ അടച്ചു. ഹാര്‍ദിക്ക് ടീമിനോട് ക്യാപ്റ്റന്‍ സ്ഥാനമാണ് ആവശ്യപ്പെട്ടത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്ത് ടൈറ്റന്‍സിന്റെ നിലവിലെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമായി പോലും ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഗില്‍ ഈ നീക്കത്തിന് സമ്മതവും നല്‍കി പക്ഷെ ഹാര്‍ദിക് ക്യാപ്റ്റന്‍ ആകണം എന്ന ഒറ്റ വ്യവസ്ഥ മുന്നോട്ടുവെച്ചതിനാല്‍ ഗുജറാത്ത് ടൈറ്റന്‍സ് കരാര്‍ തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സിലെ തന്റെ ഭാവിയെ മുന്‍ നിര്‍ത്തി നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിനിടയിലാണ് ഹാര്‍ദിക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നത്. 5 തവണ ചാമ്പ്യന്മാരായ മുംബൈക്ക് 2026 ലെ ഐപിഎല്‍ സീസണ്‍ വളരെ നിരാശാജനകമായിരുന്നു. കളിച്ച 14 മത്സരങ്ങളില്‍ 10 എണ്ണത്തിലും തോറ്റ ടീം പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. മാത്രമല്ല ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ചര്‍ച്ചകളും ടീം മാനേജ്മെന്റിനുള്ളില്‍ നടക്കുന്നുണ്ട്. കൂടാതെ രോഹിത് ശര്‍മ്മയ്ക്ക് പകരം മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായി ഹാര്‍ദിക് എത്തിയതിലും ആരാധകരില്‍ നിന്നുള്ള എതിര്‍പ്പുകള്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താലാണ് ഹാര്‍ദിക് ടീം മാറാന്‍ തീരുമാനിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ചെന്നൈ സൂപ്പര്‍ കിംഗ്സ് തുടങ്ങിയ ചില ഫ്രാഞ്ചൈസികളും ഹാര്‍ദിക് പാണ്ഡ്യക്കുറിച്ച് മുംബൈ ഇന്ത്യന്‍സില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. പക്ഷെ ഹാര്‍ദിക് നിലവില്‍ മറ്റൊരു ഫ്രാഞ്ചൈസിയുമായി സംസാരിച്ചിട്ടില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author