SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

India vs Afghanistan: സഞ്ജു-അഭിഷേക് തകർപ്പൻ പെർഫോമൻസ്; പരമ്പര തൂക്കി ഇന്ത്യ

India vs Afghanistan: സഞ്ജു-അഭിഷേക് വെടിക്കെട്ട് ഇന്നിംഗ്‌സിന്റെ കരുത്തിൽ ഇന്ത്യ രണ്ടാം ടി20 മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി പരമ്പര സ്വന്തമാക്കി.

Written By Ajitha Kumari Updated by Ajitha Kumari
Published: Sep 16, 2026, 08:21 AM | Updated: Sep 16, 2026, 08:21 AM

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 പരമ്പരയും തൂക്കി ഇന്ത്യ. ഓപ്പണറായെത്തിയ സഞ്ജു 22 പന്തിൽ ഏഴ് ഫോറും നാല് സിക്‌സറും അടക്കം 57 റൺസ് അടിച്ചുകൂട്ടി. സഞ്ജുവിന്റെ അർദ്ധ സെഞ്ചുറി 20 പന്തിൽ നിന്നായിരുന്നു പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഇന്ത്യ 14.5 ഓവറില്‍ ലക്ഷ്യം മറികടന്നു. ഇന്ത്യ വിജയം കൈപ്പിടിയിലൊതുക്കിയത് 3 വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്താണ്. സഞ്ജുവും-അഭിഷേകും ചേര്‍ന്ന ഓപ്പണിങ് സഖ്യം ഇടവേളയ്ക്ക് ശേഷം ക്ലിക്കായെന്ന പ്രത്യേകതയും ഈ പോരിനുണ്ട്. ഓപ്പണിങ്ങില്‍ സഞ്ജു-അഭിഷേക് സഖ്യം അടിച്ചു കൂട്ടിയ 88 റണ്‍സ് ആണ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക്എത്തിച്ചത്. ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് സഞ്ജുവിന്റെ ഈ പ്രകടനം എന്നത് നിരവധി വിമർശകരുടെ വായടപ്പിച്ചു.

സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനമയിരുന്നു കാഴ്ചവെച്ചത്. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടിയിരുന്നു. ഇഷാൻ കിഷൻ പുറത്താകാതെ 39 റൺസ് നേടി. തിലക് വർമ 15 റൺസും ശ്രേയസ് അയ്യർ 11 റൺസും നേടിയിരുന്നു. അഫ്ഗാന്റെ ടോപ് സ്‌കോറർ 37 റൺസെടുത്ത ക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ്. ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) എന്നിവരും അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റും എടുത്തു.

അഫ്ഗാനിനെതിരെയായ ആദ്യ ട്വന്റി 20യിൽ സഞ്ജുവിന് തിളങ്ങാനായില്ല. എട്ട് പന്തിൽ പത്ത് റൺസെടുത്ത് പുറത്താകുകയായിരുന്നു. ഇതോടെ സഞ്ജുവിനെ മാറ്റി വൈഭവ് സൂര്യവംശിയെ കളിപ്പിക്കണമെന്ന ആവശ്യവുമായി പലരും രംഗത്തുവന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെയുള്ളവർ വൈഭവിനായി രംഗത്തെത്തി. അതിനൊക്കെയുള്ള മറുപടിയായിരുന്നു സഞ്ജു രണ്ടാം കളിയിൽ നൽകിയത്.

TAGS:

About the Author