SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games 2026: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കാതെ ഇന്ത്യ സെമിയിലെത്തി

മഴമൂലം അഫ്ഗാനിസ്ഥാനെതിരായ ക്വാർട്ടർ ഫൈനൽ ഉപേക്ഷിച്ചതിനെ തുടർന്ന് 2026 ഏഷ്യൻ ഗെയിംസ് സെമിഫൈനലിൽ പ്രവേശിച്ച ഇന്ത്യൻ ക്രിക്കറ്റ് ടീം

Written By Mekha P Panicker Updated by Karthika V
Published: Sep 28, 2026, 05:36 PM | Updated: Sep 28, 2026, 05:36 PM

നഗോയ: ക്വാർട്ടർ ഫൈനൽ കളിക്കാതെ ഇന്ത്യൻ പുരുഷ ടീം 2026 ഏഷ്യൻ ഗെയിംസ് സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ജപ്പാനിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാൻ ക്വാർട്ടർ ഫൈനൽ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ നേരിട്ട് സെമിയിലേക്ക് കടന്നത്.

ടൂർണമെന്റിലെ നോക്കൗട്ട് നിയമങ്ങൾ പ്രകാരം മഴമൂലം മത്സരം നടത്താൻ സാധിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഘട്ടങ്ങളിലെ ഉയർന്ന റാങ്കിംഗോ അല്ലെങ്കിൽ മുൻകാല യോഗ്യതകളോ പരിഗണിച്ചാണ് ടീമുകളെ അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. സമാന രീതിയിൽ പാകിസ്ഥാനും സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഹോങ്കോങ്ങുമായി നടക്കേണ്ടിയിരുന്ന പാകിസ്ഥാന്റെ ക്വാർട്ടർ ഫൈനൽ മത്സരവും കനത്ത മഴ കാരണം പൂർണ്ണമായി ഉപേക്ഷിച്ചു.

ശ്രീലങ്കയും നേപ്പാളും തമ്മിലുള്ള മൂന്നാം ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമിനെ ഇന്ത്യ സെമിഫൈനലിൽ നേരിടും. അതെസമയം ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള നാലാം ക്വാർട്ടർ ഫൈനലിൽ വിജയിക്കുന്ന ടീമിനെ പാകിസ്ഥാൻ നേരിടും.

ഇന്ത്യൻ സ്ക്വാഡ്

ഏഷ്യൻ ഗെയിംസിനായി പരിചയസമ്പന്നരായ മികച്ച താരങ്ങള അടങ്ങിയ ശക്തമായ സ്ക്വാഡിനെയാണ് ഇന്ത്യ ഇറക്കിയിരിക്കുന്നത്. ശ്രേയസ് അയ്യർ ടീമിനെ നയിക്കുമ്പോൾ തിലക് വർമ്മയാണ് വൈസ് ക്യാപ്റ്റൻ. അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വൈഭവ് സൂര്യവംശി, യാഷ് താക്കൂർ എന്നിവരാണ് ടീമിലുള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author