iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo
Asian Games 2026: ഏഷ്യൻ ഗെയിംസ് എംഎംഎ: ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് സുചിക തരിയൽ

Asian Games 2026: ഏഷ്യൻ ഗെയിംസ് എംഎംഎ: ഇന്ത്യക്കായി ചരിത്രനേട്ടം കുറിച്ച് സുചിക തരിയൽ

ഏഷ്യൻ ഗെയിംസ് 2026-ൽ മിക്സഡ് മാർഷ്യൽ ആർട്സിൽ (MMA) വെങ്കല മെഡൽ നേടി സുചിക തരിയൽ. ഏഷ്യൻ ഗെയിംസിൽ എംഎംഎയിൽ ഇന്ത്യയുടെ ആദ്യ മെഡലാണിത്. വനിതകളുടെ 60 കിലോഗ്രാം വിഭാഗത്തിലാണ് സുചിക മെഡൽ നേടിയത്. സിംഗപ്പൂരിന്റെ ഹുയ് ഹൂൻ ടിയോയുമായാണ് സുചിക ഏറ്റുമുട്ടിയത്. കടുത്ത പോരാട്ടത്തിനൊടുവിൽ മത്സരം എക്സ്ട്രാ റൗണ്ടിലേക്ക് നീളുകയും സിംഗപ്പൂർ താരം വിജയിയാകുകയും ചെയ്തു. ഇതോടെയാണ് സെമി ഫൈനലിലെത്തിയ സുചിക വെങ്കല മെഡലിന് അർഹയായത്. ചരിത്രം രേഖപ്പെടുത്തി സുചിക ആദ്യമായിട്ടാണ് ഏഷ്യൻ ഗെയിംസിൽ മിക്സഡ് മാർഷ്യൽ ആർട്സ് (MMA) ഉൾപ്പെടുത്തുന്നത്. ജപ്പാനിലെ ഐചി-നാഗോയിൽ നടക്കുന്ന എംഎംഎയുടെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഇന്ത്യക്കായി മെഡൽ നേടാനും സുചികയ്ക്ക് സാധിച്ചു. മിക്സഡ് മാർഷ്യൽ ആർട്സ് എന്നത് വിവിധ യുദ്ധകലകളുടെ സമന്വയിപ്പിച്ചുള്ള മത്സരയിനമാണ്. ബോക്സിങ്, റെസ്ലിങ്, ജുഡോ, കരാട്ടെ, ജിയു-ജിത്സു തുടങ്ങിയ വിവിധതരം മാർഷ്യൽ ആർട്സ് മുറകൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. എംഎംഎയ്ക്ക് പുറമെ മറ്റ് പല യുദ്ധകലകളിലും സുചിക ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2022 കോമൺവെൽത്ത് ഗെയിംസിൽ സുചിക ജൂഡോയിൽ മത്സരിച്ചിരുന്നു. 2023 ഏഷ്യൻ ഗെയിംസിൽ കുരാഷ് ഇനത്തിലും ഇന്ത്യക്കാി കളത്തിലിറങ്ങി. 2024-ൽ ഫൈറ്റിംഗ് ജിയു-ജിത്സുവിൽ ലോക കിരീടം നേടി. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Asian Games 2026: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളി തിളക്കത്തിൽ മലയാളി താരം വിദർശയും സംഘവും

Asian Games 2026: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളി തിളക്കത്തിൽ മലയാളി താരം വിദർശയും സംഘവും

ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി വനിതകളുടെ ഷൂട്ടിങ് ടീം. ഏലാവെനില്‍ വലാരിവര്‍, സോനം ഉത്തം മാസ്കര്‍, വിദര്‍ശ വിനോജ് കൊച്ചാലുംകല്‍ എന്നീ മൂവര്‍ സംഘമാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീം മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി വെള്ളി മെഡല്‍ നേടിയത്. അതെസമയം ഏഷ്യല്‍ ഗെയിംസ് ഷൂട്ടിങ്ങ് മത്സരത്തില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയായി കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദര്‍ശ വിനോജ് മാറി. വിദര്‍ശയുടെ ആദ്യ ഏഷ്യന്‍ ഗെയിംസാണ് ജപ്പാനിലെ ഐച്ചി-നഗോയ നഗരത്തില്‍ അരങ്ങേറുന്നത്. വിദർശയുടെ പ്രധാന ഇനം 50 മീറ്റർ റൈഫിൾ ത്രീ-പൊസിഷൻസ് (50m rifle 3-positions) ആണെങ്കിലും ഏഷ്യൻ ഗെയിംസിന് വെറും രണ്ട് മാസം മുമ്പ് മാത്രമാണ് വിദർശ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലേക്ക് മാറിയത്. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പാക്കുന്നതിൽ വിദർശ നിർണായക പങ്കുവഹിച്ചു. 1904.2 സ്കോറോടെ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 1898.0 പോയിന്റുകള്‍ കരസ്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയത്. ജപ്പാന്‍ 1897.1 പോയിന്റുമായി വെങ്കം നേടി. മൂന്ന് ഷൂട്ടര്‍മാരുടെയും യോഗ്യതാ റൗണ്ടിലെ സ്കോറുകള്‍ കൂട്ടിച്ചേര്‍ത്താണ് മെഡല്‍ നേതാക്കളെ നിശ്ചയിക്കുന്നത്. ഏലാവെനില്‍ വലാരിവര്‍ 633.5, സോനം ഉത്തം മാസ്കര്‍ 634.1, വിദര്‍ശ വിനോജ് 630.4 എന്നിങ്ങനെയാണ് പോയിന്റുകള്‍ നേടിയത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Videos

Keralite got silver medal in Asian games: ഏഷ്യൻ ഗെയിംസിൽ മലയാളിക്ക് ചരിത്ര മെഡൽ

@ZeeMalayalam1d ago
#Asian Games
Asian Games 2026: 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌റാവത്തും

Asian Games 2026: 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കം, ഇന്ത്യൻ പതാകയേന്തി മനു ഭാക്കറും പവൻ സെഹ്‌റാവത്തും

നഗോയ: ജപ്പാനിലെ ഐച്ചി-നഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് തുടക്കമായി. ചില മത്സരങ്ങൾ ഇതിന് മുൻപ് തന്നെ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകളോടെ ഗെയിംസിന് ഇന്നാണ് തുടക്കമായത്. 43 കായിക ഇനങ്ങളാണ് 20-ാമത് ഏഷ്യൻ ഗെയിംസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പലോമ മിസൂഹോ സ്റ്റേഡിയത്തിലാണ് വർണ്ണാഭമായ ചടങ്ങുകളോടെ ഏഷ്യൻ ഗെയിംസിന് ആരംഭമായത്. കൈക്കോ ടോഡ അവതരിപ്പിച്ച ജാപ്പനീസ് ദേശീയ ഗാനാലാപനത്തോടെയും ആകാശത്ത് 'ബ്ലൂ ഇംപൾസ്' വിമാനങ്ങളുടെ പ്രദർശനത്തോടെയുമാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. ചക്രവർത്തി നറുഹിതോയോടൊപ്പം അദ്ദേഹത്തിന്റെ പത്‌നി മസാകോ, കിരീടാവകാശി പ്രിൻസ് അക്കിഷിനോ, ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് ഷെയ്ഖ് ജോആൻ ബിൻ ഹമദ് അൽ ഥാനി തുടങ്ങിയവർ പങ്കെടുത്തു. ഐച്ചി പ്രവിശ്യാ ഗവർണർ ഒമുറ ഹിഡെആക്കി കായികതാരങ്ങളെയും കാണികളെയും അഭിസംബോധന ചെയ്തു. ഇന്ത്യൻ സംഘത്തിന്റെ മാർച്ച് പാസ്റ്റ് വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറും കബഡി താരം പവൻ സെഹ്‌റാവത്തുമാണ് നയിച്ചത്. ഇന്ത്യൻ സംഘത്തിൽ നിന്ന് 503 കായികതാരങ്ങളാണ് 36 ഇനങ്ങളിലായി മത്സരിക്കുന്നത്. ഒക്ടോബര്‍ 4-നാണ് ഏഷ്യന്‍ ഗെയിംസ് സമാപിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Asian Games 2026: ഉദ്ഘാടനത്തിന് മുൻപ് കളം നിറഞ്ഞ് ഇന്ത്യ, ടെക്ക്ബോളിൽ മെഡൽ പ്രതീക്ഷയോടെ താരങ്ങൾ

Asian Games 2026: ഉദ്ഘാടനത്തിന് മുൻപ് കളം നിറഞ്ഞ് ഇന്ത്യ, ടെക്ക്ബോളിൽ മെഡൽ പ്രതീക്ഷയോടെ താരങ്ങൾ

ജപ്പാനിലെ ഐചി-നഗോയയിൽ ഏഷ്യൻ ഗെയിംസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് തന്നെ ഇന്ത്യ ടെക്ബോളിലൂടെ (Teqball) ഏഷ്യൻ ഗെയിംസ് ആരംഭിക്കും. ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവ്സ്, മുഹമ്മദ് അനസ് ഇമ്രാൻ ബെഗ് എന്നിവരടങ്ങുന്ന ഡബിൾസ് ജോഡിയാണ് ടെക്ക്ബോളിലെ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ. 2024-ലെ ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുള്ളവരാണ് ഡെക്ലാനും, മുഹമ്മദും. സെപ്റ്റംബർ 17-ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 12:30-ന് വിയറ്റ്നാമിന്റെ ട്രൂങ് ജിയാങ് ബാ, ആങ് ഖോവ ലെ ജോഡിക്കെതിരെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം കളിക്കുക. തുടർന്ന് ഉച്ചയ്ക്ക് ഇന്ത്യൻ സമയം 1 മണിക്ക് ദക്ഷിണകൊറിയയുടെ ജുൻസൂക് ലീ, തബീൻ ലീ ജോഡിയെ നേരിടും. എന്താണ് ടെക്ബോൾ? ഹംഗറിയിൽ കണ്ടുപിടിച്ചതാണ് ടെക്ബോളെന്ന കായിക വിനോദം. ഫുട്ബോളും ടേബിൾ ടെന്നീസും സംയോജിപ്പിച്ചാണ് ടെക്ബോൾ കണ്ടുപിടിച്ചത്. ഫുട്ബോളിന്റെ ഘടകങ്ങൾ ഉൾക്കൊള്ളുന്ന ഈ കളി വളഞ്ഞ മേശപ്പുറത്താണ് കളിക്കുന്നത്. ഫ്രീസ്റ്റൈൽ ഫുട്ബോളും സെപക് തക്രായും (Sepak Takraw) ചേർന്ന് ടേബിൽ ടെന്നീസ് മാതൃകയിലാണ് മത്സരം നടക്കുക. 2026-ലെ ഏഷ്യൻ ഗെയിംസിൽ ടെക്ക്ബോൾ ആദ്യമായി അരങ്ങേറ്റം കുറിക്കുകയാണ്. സെപ്റ്റംബർ 17 മുതൽ 20 വരെ നടക്കുന്ന മത്സരങ്ങളിൽ പുരുഷ-വനിതാ സിംഗ്ലിസ്, പുരുഷ-വനിതാ ഡബിൾസ്, മിക്സഡ് ഡബിൾസ് എന്നിങ്ങനെ അഞ്ച് മെഡൽ ഇനങ്ങളാണ് ഉള്ളത്. എല്ലാ ഇനങ്ങളും ഒരു റൗണ്ട് റോബിൻ ഗ്രൂപ്പ് ഘട്ടത്തോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് നോക്കൗട്ട് റൗണ്ടുകളിലേക്ക് കടക്കും. ഇതിൽ തോൽക്കുന്നവർക്കായി റിപെഷാജ് (repechage) വഴിയും അവസരമൊരുക്കിയിട്ടുണ്ട്. എത്ര ഇന്ത്യക്കാർ മത്സരിക്കും? ടെക്ബോളിൽ ആകെ മൂന്ന് ഇന്ത്യൻ അത്‌ലറ്റുകൾ മത്സരിക്കും. ഡബിൾസ് ജോഡിയായ ഡെക്ലാൻ മാർഷ്യൽ ഗോൺസാൽവസിനും മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനും പുറമേ ക്വിംസി ഡിസൂസയും മത്സരിക്കും. മിക്സഡ് ഡബിൾസിൽ മുഹമ്മദ് അനസ് ഇമ്രാൻ ബെഗിനൊപ്പം ക്വിംസി ഡിസൂസയും മത്സരിക്കും. വനിതാ സിംഗിൾസിലും ക്വിംസി ഡിസൂസ മത്സരിക്കും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
Wushu Athlete Divyanshi Choudhary: ഏഷ്യൻ ഗെയിംസ് വുഷു വിവാദം: നിലപാട് മാറ്റി ദിവ്യാംഷി ചൗധരി

Wushu Athlete Divyanshi Choudhary: ഏഷ്യൻ ഗെയിംസ് വുഷു വിവാദം: നിലപാട് മാറ്റി ദിവ്യാംഷി ചൗധരി

ഏഷ്യൻ ഗെയിംസ് വുഷു ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിനെ പരസ്യമായി വിമര്‍ശിച്ച യുവതാരം ദിവ്യാംഷി ചൗധരി ഒടുവില്‍ നിലപാട് മാറ്റി. സെലക്ഷൻ ട്രയൽസിൽ വിജയിച്ചിട്ടും ഏഷ്യൻ ഗെയിംസ് ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയെന്നായിരുന്നു ദിവ്യാംഷിയുടെ പ്രധാന ആരോപണം. കൂടാതെ സഹതാരമായ റോഷ്ബിന ദേവി നൊറേമില്‍ നിന്ന് കുടുംബത്തിനും തനിക്കും നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യാംഷി ആരോപിച്ചു. ദിവ്യാംഷിയുടെ ആരോപണങ്ങൾക്ക് പിന്നാലെ കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ, ലോക്‌സഭാ സ്പീക്കർ ഓം ബിർള, വുഷു ഫെഡറേഷൻ ഭാരവാഹികൾ, പരിശീലകൻ തുടങ്ങിയവർ നേരിട്ട് ഇടപെടുകയും ദിവ്യാംഷിക്ക് സാഹചര്യം വിശദീകരിച്ച് കൊടുക്കുകയും ചെയ്തു. എംആർഐ (MRI) പരിശോധനയിൽ ദിവ്യാംഷിയുടെ കാൽമുട്ടിലെ നിർണായക ലിഗമെന്റിന് പരിക്കേറ്റതായി (ACL tear) കണ്ടെത്തിയിരുന്നു. മത്സരങ്ങളിൽ പങ്കെടുത്താൽ പരിക്ക് കൂടുതൽ ഗുരുതരമായേക്കാം എന്നതിനാലാണ് ഫെഡറേഷൻ താരത്തെ ഒഴിവാക്കിയത്. പൂർണ്ണമായി വിശ്രമവും ശരിയായ പുനരധിവാസവും നൽകി പരിക്ക് ഭേദമാക്കാനാണ് കായിക വിദഗ്ധരും ഫെഡറേഷനും നിർദ്ദേശിച്ചത്. പൂർണ്ണ ഫിറ്റ്‌നസ് വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത അധികൃതർ ദിവ്യാംഷിയെ ബോധ്യപ്പെടുത്തി. കളിക്കാരെ ടീമിൽ നിന്ന് ഒഴിവാക്കാൻ ഫെഡറേഷൻ മനപ്പൂർവ്വം ശ്രമിച്ചതാണെന്നായിരുന്നു ദിവ്യാംഷിയുടെ ആദ്യത്തെ ധാരണ. എന്നാൽ കാര്യങ്ങളിൽ വ്യക്തത വന്നതോടെ താരം തന്റെ നിലപാട് മാറ്റി. പരിക്കിൽ നിന്ന് മുക്തി നേടി അടുത്ത ഏഷ്യൻ ഗെയിംസിലൂടെ ശക്തമായി തിരിച്ചെത്തുമെന്ന് ദിവ്യാംഷി വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും സഹതാരം റോഷ്ബിനയ്ക്കെതിരെ ഉന്നയിച്ച മാനസിക പീഡന ആരോപണം താരം പിൻവലിച്ചിട്ടില്ല. ചൈനയിലെ പരമ്പരാഗത ആയോധനകലയും ആധുനിക കായികവിനോദവുമായ കുങ് ഫുവാണ് 'വുഷു' (Wushu) എന്ന പേരിൽ അറിയപ്പെടുന്നത്. കായികരംഗത്ത് കുങ് ഫു ഔദ്യോഗികമായി വുഷു എന്നാണ് അറിയപ്പെടുന്നത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ 18 വയസ്സുകാരിയായ ഇന്ത്യൻ വുഷു താരം ദിവ്യാംഷി ചൗധരി 'സാൻഡ' (Sanda) വിഭാഗത്തിലാണ് മത്സരിക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Tap to read more
ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ഉത്തേജക പരിശോധനയിൽ ഗുസ്തി താരത്തിന് വിലക്ക്

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ഉത്തേജക പരിശോധനയിൽ ഗുസ്തി താരത്തിന് വിലക്ക്

ന്യൂഡൽഹി: ഇന്ത്യക്ക് വീണ്ടും തിരിച്ചടി. ഗ്രീക്കോ റോമൻ വിഭാഗത്തിൽ മത്സരിക്കുന്ന ദീപക്കാണ് ഉത്തേജക ഔഷധ പരിശോധനയിൽ പരാജയപ്പെട്ടതോടെ പുറത്തായത്‌. മേയ് 31 ന് ഏഷ്യൻ ഗെയിംസ് ട്രയൽസിനിടെ ശേഖരിച്ച താരത്തിന്റെ സ്രവപരിശോധനയിലാണ് ഉത്തേജക ഔഷധസാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ദീപക്കിനെ കൂടാതെ അടുത്തിടെയായി രണ്ടു ഗുസ്തി താരങ്ങളാണ് ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടത്. മുകുൾ ദഹിയ (ഫ്രീസ്റ്റൈൽ 86 കിലോഗ്രാം), ദീപാൻഷു (ഗ്രീക്കോ റോമൻ 130 കിലോഗ്രാം) എന്നിവരിൽ നടത്തിയ പരിശോധനയിലാണ് നിരോധിത ഉത്പന്നങ്ങളുടെ സാന്നിധ്യം കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ ഗുസ്തി താരങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. അനുമതിയില്ലാതെ ദേശീയ ക്യാമ്പിൽ നിന്ന് ഗുസ്തി താരങ്ങൾ വിട്ടുനിൽക്കുന്നതാണ് ഡോപ്പിംഗ് കേസുകൾ വർദ്ധിക്കാനുള്ള കാരണമെന്നാണ് ഡബ്ല്യു.എഫ്.ഐ പറയുന്നതും . ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

Tap to read more