SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

India vs New Zealand ODI: ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് നാണംകെട്ട തോല്‍വി, 89 റണ്‍സിന് ഓള്‍ഔട്ടായി

Sports

ന്യൂസിലന്‍ഡിനെതിരെ നാലാം ഏകദിനത്തില്‍ 244 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 13, 2026, 03:17 PM | Updated: Nov 13, 2026, 03:17 PM

ന്യൂസിലൻഡിനെതിരായ നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് നാണംകെട്ട തോൽവി. ന്യൂസിലൻഡിനോട് 244 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ഇന്ത്യ 89 റൺസിന് ഓൾഔട്ടായി. ഇതോടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. എന്നാൽ പരമ്പരയിൽ ഇന്ത്യ 2-1ന് ഇപ്പോഴും മുന്നിലാണ്.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 50 ഓവറിൽ 333 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 26.4 ഓവറിൽ വെറും 89 റൺസിനാണ് ഓൾഔട്ടായത്. രോഹിത് ശർമ, വിരാട് കോലി, ക്യാപ്റ്റൻ ശ്രേയസ് അയ്യർ എന്നിവർ പൂജ്യത്തിന് പുറത്തായി. ഇഷാൻ കിഷൻ (27), അക്സർ പട്ടേൽ (21), നമൻ ധീർ (21) എന്നിവരാണ് ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്.

ന്യൂസിലൻഡിനായി മാറ്റ് ഹെൻട്രി 27 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ ബാറ്റിംഗ് നിരയെ തകർത്തു. ഇന്ത്യയ്ക്കായി അക്സർ പട്ടേൽ, ഔഖിബ് നബി, ഗുർനൂർ ബ്രാർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ന്യൂസിലന്‍ഡിനായി ഓപ്പണര്‍ വില്‍ യങ് 108 പന്തില്‍ 14 ഫോറും 4 സിക്സും ഉള്‍പ്പെടെ 125 റണ്‍സ് നേടി ടോപ് സ്കോററായി. ആദ്യ വിക്കറ്റില്‍ ടീം സീഫര്‍ട്ടിനൊപ്പം (58 റണ്‍സ്) ചേര്‍ന്ന് 12 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ വില്‍ യങ്ങിന് സാധിച്ചു.

ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ രണ്ടാമത്തെ വലിയ തോൽവിയാണിത്. 2000-ൽ ശ്രീലങ്കയോടാണ് ഇന്ത്യ 245 റൺസിനാണ് തോറ്റത്. പരമ്പരയിൽ നിർണായകവും അവസാനത്തെയും മത്സരം നവംബർ 15-നാണ് നടക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author