India VS Cape Verde: ബ്രസീലിന് പുറമെ കേപ് വെർദെയെയും ഇന്ത്യ നേരിടും, ഫുട്ബോൾ ആരാധകർക്ക് ഇരട്ടി മധുരം
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശകരമായ മത്സരം കൂടി വരുന്നു. ബ്രസീലിന് ഒപ്പം ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെയാണ് കേപ്പ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം നടത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് മറ്റൊരു ആവേശകരമായ മത്സരം കൂടി വരുന്നു. ബ്രസീലിന് ഒപ്പം ഇന്ത്യ സൗഹൃദമത്സരങ്ങൾ കളിക്കുമെന്ന പ്രഖ്യാപനങ്ങൾ വന്നതിന് പിന്നാലെയാണ് കേപ്പ് വെർദെയുമായി ഇന്ത്യ സൗഹൃദമത്സരം നടത്തുമെന്ന തരത്തിൽ വാർത്തകൾ പുറത്തുവരുന്നത്.
സെപ്റ്റംബർ 30നും ഒക്ടോബർ 6നും ഇടയിലാകും മത്സരങ്ങൾ നടക്കുക. ഒക്ടോബർ 3ന് കൊൽക്കത്തയിൽ ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദമത്സരത്തിന് ശേഷമോ മുമ്പോ കേപ്പ് വെർദെയുമായി ഇന്ത്യ മത്സരിക്കാൻ സാധ്യതയുണ്ട്. പക്ഷെ വേദിയുടെ കാര്യത്തിൽ തീരുമാനമായില്ല.
കഴിഞ്ഞ ലോകകപ്പോടെ സെൻസേഷനായി മാറിയ ടീമാണ് കേപ് വെർദെ. നിലവിൽ 64-ാം സ്ഥാനത്തുള്ള കേപ്പ് വെർദെ 2026 ഫിഫ ലോകകപ്പിൽ ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ ടീമാണ്. തങ്ങളുടെ അരങ്ങേറ്റത്തിൽ തന്നെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവിയറിയാതെ മുന്നേറുകയും അവസാന 32 ടീമുകളുടെ പട്ടികയിൽ ഇടംപിടിച്ച് ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
ആഫ്രിക്കൻ കൊച്ചു രാജ്യം ചാമ്പ്യന്മാരായ സ്പെയിനിനെ ഗോൾരഹിത സമനിലയിലാണ് തളച്ചത്. യുറഗ്വായ്ക്കെതിരെ 2-2 എന്ന സമനിലയും, സൗദി അറേബ്യയ്ക്കെതിരെ 0-0 എന്ന സമനിലയും നേടി നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നു. അർജന്റീനയോട് പൊരുതി തോറ്റാണ് ടീം പടിയിറങ്ങിയത്.
ഇന്ത്യയുമായുള്ള കേപ്പ് വെർദെയുടെ മത്സരത്തിന്റെ അന്തിമ ഷെഡ്യൂൾ ഇതുവരെയും തീരുമാനമായില്ല. ലോകകപ്പിന് യോഗ്യത നേടുന്ന ഏറ്റവും ചെറിയ രാജ്യമായും, ജനസംഖ്യയുടെ കാര്യത്തിൽ ഐസ്‍ലൻഡിന് ശേഷം ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യമായും കേപ് വെർദെ മാറി.
പടിഞ്ഞാറൻ ആഫ്രിക്കൻ തീരത്തിന് സമീപം അറ്റ്ലാന്റിക് മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ചെറിയ ദ്വീപ് രാഷ്ട്രമാണ് കേപ് വെർദെ. പോർച്ചുഗീസ് കൂടാതെ ക്രിയോൾ അല്ലെങ്കിൽ കബൊവർദിയാനു എന്ന ഭാഷയും വ്യാപകമായി ഇവിടെ സംസാരിക്കുന്നുണ്ട്.
കേപ് വെർദെ ദേശീയ ഫുട്ബോൾ ടീമിന്റെ വിളിപ്പേര് ബ്ലൂ ഷാർക്ക്സ് എന്നാണ്. ലോകകപ്പിന് മുൻപ് തന്നെ ആഫ്രിക്കൻ നേഷൻസ് കപ്പിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച് അവർ ശ്രദ്ധ നേടിയിരുന്നു. പല വമ്പൻ ആഫ്രിക്കൻ രാജ്യങ്ങളെയും അട്ടിമറിച്ചാണ് അവർ ക്വാർട്ടർ ഫൈനൽ വരെ എത്തിയത്. ടീമിൽ കളിക്കുന്ന ഭൂരിഭാഗം കളിക്കാരും പോർച്ചുഗൽ, സ്പെയിൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ക്ലബ്ബുകളിൽ കളിക്കുന്നവരാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.