SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

SAF Games 2027: പാകിസ്ഥാനിൽ നടക്കുന്ന 2027 സൗത്ത് ഏഷ്യൻ ഗെയിംസ്, നിലപാട് വ്യക്തമാക്കി ഇന്ത്യ

പാകിസ്ഥാനിൽ നടക്കുന്ന 2027 സൗത്ത് ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ പങ്കാളിത്തം ദേശീയ കായിക നയങ്ങൾക്കനുസരിച്ചായിരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 09, 2026, 03:16 PM | Updated: Sep 09, 2026, 03:16 PM

പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന 2027-ലെ സൗത്ത് ഏഷ്യൻ ഫെഡറേഷൻ (SAF) ഗെയിംസിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ നയങ്ങളും അന്താരാഷ്ട്ര കായിക ബോർഡുകളുടെ നിയമങ്ങളും അനുസരിച്ചായിരിക്കും തീരുമാനം എടുക്കുകയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.

മത്സരങ്ങളിൽ ഇന്ത്യയുടെ പങ്കാളിത്തം സംബന്ധിച്ച് കായിക യുവജനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുള്ള പുതിയ നയമാണ് ഇത്തരം കാര്യങ്ങളിൽ മാർഗ്ഗനിർദ്ദേശമാകുന്നതെന്ന് ഡൽഹിയിൽ നടന്ന വാർത്താസമ്മേളത്തിൽ രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. മാത്രമല്ല പാകിസ്ഥാനിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കാൻ കായികതാരങ്ങളുടെ താൽപ്പര്യങ്ങളും അന്താരാഷ്ട്ര ചട്ടങ്ങളും ഇതിൽ മുഖ്യ ഘടകമാണ്.

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഉഭയകക്ഷി കായിക മത്സരങ്ങൾ ഉണ്ടാകില്ലെന്ന് 2026 മെയ് മാസത്തിൽ കായിക മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാനിലേക്ക് ഇന്ത്യൻ ടീമുകൾ യാത്ര ചെയ്യില്ലെന്നും ഇന്ത്യയിൽ പാകിസ്ഥാൻ ടീമുകൾ കളിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ബഹുരാഷ്ട്ര ടൂർൺമെന്റുകളിൽ ഇരുരാജ്യങ്ങളിലെയും താരങ്ങൾക്ക് പരസ്പരം മത്സരിക്കാം. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിലും താരങ്ങളുടെ അന്താരാഷ്ട്ര റാങ്കിംഗിനെ ബാധിക്കാതിരിക്കാനാണ് ഇത്.

2027 ഏപ്രിൽ 3 മുതൽ 11 വരെയാണ് പാകിസ്ഥാൻ സൗത്ത് ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്നത്. ഇസ്ലാമാബാദ്, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇസ്ലാമാബാദിൽ ചേർന്ന സൗത്ത് ഏഷ്യൻ ഒളിമ്പിക് കൗൺസിൽ (SAOC) യോഗമാണ് മത്സരങ്ങളുടെ തീയതിയും സ്ഥലവും അംഗീകരിച്ചത്. യോഗത്തിൽ ബംഗ്ലാദേശ്, മാലിദ്വീപ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പ്രതിനിധികൾ നേരിട്ട് പങ്കെടുത്തു.

കോവിഡ് മഹാമാരി ഉൾപ്പെടെയുള്ള കാരണങ്ങളാൽ കഴിഞ്ഞ ആറ് വർഷത്തിനിടയിൽ പലതവണ മാറ്റിവെച്ച ശേഷമാണ് സൗത്ത് ഏഷ്യൻ ഗെയിംസ് 2027 ഏപ്രിലിലേക്ക് നിശ്ചയിച്ചത്. അതെസമയം സൗത്ത് ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രാജ്യം ഇന്ത്യയാണ്. 1,263 സ്വർണവും, 736 വെള്ളിയും, 379 വെങ്കലവുമടക്കം ആകെ 2,378 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author