SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Rohit Yadav Ban: വ്യാജരേഖ ചമച്ച് പ്രായം കുറച്ചു, രോഹിത് യാദവ് ഉള്‍പ്പെടെ 64 ക്രിക്കറ്റ് താരങ്ങൾക്കെതിരെ കർശന നടപടി

രോഹിത് യാദവ്, രവി കുമാർ ഉൾപ്പെടെയുള്ള 64 ക്രിക്കറ്റ് താരങ്ങളുടെ പ്രായത്തട്ടിപ്പ് ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ കണ്ടെത്തി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 05, 2026, 06:14 PM | Updated: Sep 05, 2026, 06:14 PM

ബംഗാൾ ലെഗ് സ്പിന്നയർ രോഹിത് യാദവിനെ രണ്ട് വർഷത്തേക്ക് പ്രായത്തട്ടിപ്പിന്ന് BCCI വിലക്കി. വിലക്ക് ഏർപ്പെടുത്തിയതോടെ ഓസ്ട്രേലിയക്കെതിരായ അണ്ടർ 19 പരമ്പരയിൽ പങ്കെടുക്കാൻ രോഹിത്തിന് കഴിയില്ല. ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാളിന്റെ (CAB) പ്രീ-സീസൺ രേഖകളിലാണ് ആഭ്യന്തര ക്രിക്കറ്റ് താരം രോഹിത് യാദവ് വയസിൽ 27 മാസത്തെ കൃത്രിമം കണ്ടെത്തിയത്.

കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരായ അണ്ടർ-19 ടെസ്റ്റിൽ ആറു വിക്കറ്റെടുത്ത് ഇന്ത്യയെ ജയിപ്പിച്ചത് രോഹിത് യാദവായിരുന്നു. രാജ്‌കോട്ടിലും അഹമ്മദാബാദിലുമായി നടക്കാനിരിക്കുന്ന ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരെയുള്ള ഏകദിന, മൾട്ടി-ഡേ മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിലേക്കും രോഹിത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ നടത്തിയ പരിശോധനകളിൽ രോഹിത്തിന്റെ കൈവശം 2007, 2009, 2010 എന്നിങ്ങനെ രേഖപ്പെടുത്തിയ മൂന്ന് വ്യത്യസ്ത ജനന സർട്ടിഫിക്കറ്റുകളാണ് ഉള്ളത്. ഇത് മാത്രമല്ല ആധാറിലുള്ള ജനന തീയതിയിലും കൃത്രിമം കാണിച്ചിട്ടുണ്ട്.

ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റുകളും ആധാർ വിവരങ്ങളുമാണ് പ്രായത്തട്ടിപ്പുകൾ കണ്ടെത്താൻ പ്രധാനമായി അസോസിയേഷനെ സഹായിച്ചത്. ഏകദേശം 4,000 കളിക്കാരുടെ രേഖകളാണ് ഇത്തരത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ജനനത്തിനുശേഷം ആദ്യ രണ്ട് വർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്ത ഡിജിറ്റൽ ജനന സർട്ടിഫിക്കറ്റുകളും ആധാറിലെ വിവരങ്ങളുമാണ് ഇപ്പോൾ കർശനമായി പരിശോധിക്കുന്നത്. ആധാർ വിവരങ്ങൾ പരിശോധിക്കുന്നതിനായി കളിക്കാർ നൽകുന്ന ഒടിപി (OTP) ഉപയോഗിച്ച് അവരുടെ രേഖകളിൽ ഇതുവരെ വരുത്തിയ എല്ലാ മാറ്റങ്ങളും കൃത്യമായി കണ്ടെത്താൻ സഹായിച്ചു.

രോഹിത്തിന് പുറമെ 2022ലെ ലോകകപ്പ് താരം ഫാസ്റ്റ് ബൗളർ രവി കുമാർ ഉൾപ്പെടെ 64 കളിക്കാരുടെ പ്രായത്തട്ടിപ്പ് ആണ് ക്രിക്കറ്റ് അസോസിയേഷൻ ഓഫ് ബംഗാൾ കണ്ടെത്തിയത്. അന്നത്തെ ഇന്ത്യയുടെ അണ്ടർ 19 ഏകദിന ലോകകപ്പിൽ കിരീടത്തിന് നിർണായക പങ്കുവഹിച്ചത് രവിയായിരുന്നു. 45 മാസത്തെ പ്രായവ്യത്യാസമാണ് രവി കുമാർ നടത്തിയിരിക്കുന്നത്. രവിയുടെ അരങ്ങേറ്റം മുതൽ 2025-26 സീസൺ വരെയുള്ള എല്ലാ റെക്കോർഡുകളും ഇതോടെ അസാധുവാക്കി.

ജൂനിയർ ക്രിക്കറ്റിലെ പ്രായപരിധി തട്ടിപ്പുകൾ തടയാൻ ബിസിസിഐ കർശന നടപടികളാണ് സ്വീകരിക്കുന്നത്. 2020-ൽ കളിക്കാർക്ക് പ്രായത്തിലെ തെറ്റുകൾ തിരുത്താൻ ബിസിസിഐ 'അമിനസ്റ്റി സ്ക്രീം' (Amnesty Scheme) നടപ്പിലാക്കിയിരുന്നു. ഈ അവസരം ഉപയോഗിക്കാതെ കുറ്റക്കാരായി തുടരുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്ന് തന്നെ ബിസിസിഐ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author