SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games 2026: ഷൂട്ടിങ്ങിലൂടെ ഇന്ത്യക്ക് ആദ്യ മെഡൽ, വെള്ളി തിളക്കത്തിൽ മലയാളി താരം വിദർശയും സംഘവും

ഏഷ്യൻ ഗെയിംസ് 2026-ൽ വനിതാ 10 മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ മലയാളി താരം വിദർശ വിനോദ് അടക്കമുള്ള സംഘം ഇന്ത്യക്കായി ആദ്യ വെള്ളി മെഡൽ നേടി.

Written By Mekha P Panicker Updated by Roniya Baby
Published: Sep 20, 2026, 01:48 PM | Updated: Sep 20, 2026, 01:48 PM

ഏഷ്യൻ ഗെയിംസ് 2026-ൽ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കി വനിതകളുടെ ഷൂട്ടിങ് ടീം. ഏലാവെനില്‍ വലാരിവര്‍, സോനം ഉത്തം മാസ്കര്‍, വിദര്‍ശ വിനോജ് കൊച്ചാലുംകല്‍ എന്നീ മൂവര്‍ സംഘമാണ് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫില്‍ ടീം മത്സരത്തില്‍ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി വെള്ളി മെഡല്‍ നേടിയത്.

അതെസമയം ഏഷ്യല്‍ ഗെയിംസ് ഷൂട്ടിങ്ങ് മത്സരത്തില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയായി കോഴിക്കോട് തിരുവമ്പാടി സ്വദേശിനിയായ വിദര്‍ശ വിനോജ് മാറി. വിദര്‍ശയുടെ ആദ്യ ഏഷ്യന്‍ ഗെയിംസാണ് ജപ്പാനിലെ ഐച്ചി-നഗോയ നഗരത്തില്‍ അരങ്ങേറുന്നത്.

വിദർശയുടെ പ്രധാന ഇനം 50 മീറ്റർ റൈഫിൾ ത്രീ-പൊസിഷൻസ് (50m rifle 3-positions) ആണെങ്കിലും ഏഷ്യൻ ഗെയിംസിന് വെറും രണ്ട് മാസം മുമ്പ് മാത്രമാണ് വിദർശ 10 മീറ്റർ എയർ റൈഫിൾ ഇനത്തിലേക്ക് മാറിയത്. എന്നിട്ടും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് വെള്ളി മെഡൽ ഉറപ്പാക്കുന്നതിൽ വിദർശ നിർണായക പങ്കുവഹിച്ചു.

1904.2 സ്കോറോടെ ഒന്നാം സ്ഥാനത്ത് ചൈനയാണ്. 1898.0 പോയിന്റുകള്‍ കരസ്തമാക്കിയാണ് ഇന്ത്യന്‍ വനിതാ ടീം വെള്ളി നേടിയത്. ജപ്പാന്‍ 1897.1 പോയിന്റുമായി വെങ്കം നേടി. മൂന്ന് ഷൂട്ടര്‍മാരുടെയും യോഗ്യതാ റൗണ്ടിലെ സ്കോറുകള്‍ കൂട്ടിച്ചേര്‍ത്താണ് മെഡല്‍ നേതാക്കളെ നിശ്ചയിക്കുന്നത്. ഏലാവെനില്‍ വലാരിവര്‍ 633.5, സോനം ഉത്തം മാസ്കര്‍ 634.1, വിദര്‍ശ വിനോജ് 630.4 എന്നിങ്ങനെയാണ് പോയിന്റുകള്‍ നേടിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author