SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IOA Election: ഐഒഎ വനിതാ പ്രതിനിധി തെരഞ്ഞെടുപ്പ്: പി.ടി.ഉഷയ്ക്ക് തോൽവി, അഞ്ജു ബോബി ജോർജും സൈനയും ജയിച്ചു

Sports

ഐഒഎ തെരഞ്ഞടുപ്പിൽ അഞ്ജു ബോബി ജോർജിനും സൈന നെഹ്വാളിനും വിജയം.

Edited by Karthika V Updated by Karthika V
Published: Nov 09, 2026, 08:35 PM | Updated: Nov 09, 2026, 08:35 PM

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ (ഐഒഎ) വനിതാ പ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് പി.ടി.ഉഷയ്ക്ക് തിരിച്ചടി. സ്പോർട്സ്മാൻ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) വിഭാഗത്തിലെ നാല് വനിതാ സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ പി.ടി.ഉഷ പരാജയപ്പെട്ടു. അതേസമയം, അ‍ഞ്ജു ബോബി ജോർജും മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‍വാളും ഉൾപ്പെട്ട എതിർ പാനലിലെ മുഴുവൻ സ്ഥാനാർത്ഥികളും വിജയം സ്വന്തമാക്കി.

ആറുപേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. തെരഞ്ഞെടുപ്പിലെ തോൽവി പി.ടി ഉഷയ്ക്ക് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. വരുന്ന ഡിസംബർ 5-ന് നടക്കുന്ന പ്രധാന ഐഒഎ തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ ഇനി പി.ടി.ഉഷയ്ക്ക് ഏതെങ്കിലും ദേശീയ കായിക ഫെഡറേഷന്റെ നാമനിർദേശം ആവശ്യമാണ്. എന്നാൽ ഇതിനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.

മുൻനിര താരങ്ങളായ അഞ്ജു ബോബി ജോർജ്, സൈന നെഹ്‌വാൾ, റാണി രാംപാൽ, ഡോള ബാനർജി എന്നിവർ വിജയിച്ചതോടെ പി.ടി. ഉഷ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇതോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിനുള്ള പാനലിന് പുറത്തായ ഉഷയ്ക്ക് എസ്‌.ഒ.എം പ്രതിനിധിയായി തിരിച്ചെത്താൻ കഴിയാതെയായിരിക്കുകയാണ്.

ബിജെപി നേതൃത്വം ശക്തമായ നിലപാടെടുത്ത് പിന്തുണച്ചില്ലെങ്കിൽ പി.ടി. ഉഷയ്ക്കുള്ള സാധ്യത പൂർണ്ണമായും അടയും. അങ്ങനെ സംഭവിച്ചാൽ മുൻ ബാഡ്മിന്റൻ താരം സൈന നെഹ്‌വാളോ ഷൂട്ടർ ഗഗൻ നരംഗോ ഐഒഎയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെക്കപ്പെടാനാണ് കൂടുതൽ സാധ്യത.

പുരുഷന്മാരുടെ എസ്‌ഒഎം (SOM) വിഭാഗത്തിൽ മുൻനിര താരങ്ങളായ ഗഗൻ നരംഗ് (ഷൂട്ടിങ്), കമലേഷ് നവിൻചന്ദ്ര മേത്ത (ടേബിൾ ടെന്നീസ്), യോഗേശ്വർ ദത്ത് (ഗുസ്തി), വിജേന്ദർ സിങ് (ബോക്സിങ്) എന്നിവർ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 80 അംഗ 'എസ്ഒഎം' പാനലിലെ വോട്ടർമാരാണ് 8 പ്രതിനിധികളെ (4 പുരുഷന്മാരും 4 വനിതകളും) ഐഒഎ ജനറൽ അസംബ്ലിയിലേക്ക് വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കുന്നത്. ഇവിടെ എസ്‌ഒഎം പ്രതിനിധികളായി എത്തുന്ന കായികതാരങ്ങൾക്ക് ഡിസംബർ 5-ന് നടക്കുന്ന ഐഒഎയുടെ പ്രധാന ഭരണസമിതി തിരഞ്ഞെടുപ്പിൽ നിർണായക വോട്ടവകാശവും എക്സിക്യൂട്ടീവ് കൗൺസിലിലേക്ക് മത്സരിക്കാനുള്ള യോഗ്യതയും ലഭിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author