SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

IPL: ഐപിഎല്ലിൽ 18 കോടിയുടെ വമ്പൻ ഡീൽ! ഹാർദിക് പഞ്ചാബിൽ, അർഷ്ദീപ് സിങ് മുംബൈയിലേക്ക്

Sports

ഐപിഎല്ലുമായി ബന്ധപ്പെട്ട് ഏറെക്കാലമായി നിലനിന്നിരുന്ന വാർത്തയാണ് ഹാർദ്ദിക് പാണ്ഡ്യയുടെ ടീം മാറ്റം. അതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.

Edited by Karthika V Updated by Karthika V
Published: Nov 11, 2026, 03:17 PM | Updated: Nov 11, 2026, 03:17 PM

മുംബൈ: ​ദീർഘനാളായ ഉയരുന്ന അഭ്യൂഹമാണ് ഐപിഎല്ലിലെ ഹാർദ്ദിക് പാണ്ഡ്യയുടെ ടീം മാറ്റം. ചെന്നൈ സൂപ്പർ കിം​ഗ്സിലേക്ക് താരം പോകുമെന്ന തരത്തിൽ കഴിഞ്ഞ സീസൺ തൊട്ടേ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ആരാധകർ കാത്തിരുന്ന ആ ഔദ്യോ​ഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്. ഐപിഎൽ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ താരക്കൈമാറ്റമാണ് ഇപ്പോൾ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ ഇന്ത്യൻസിന്റെ നിലവിലെ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെ പഞ്ചാബ് കിങ്സ് സ്വന്തമാക്കിയിരിക്കുകയാണ്. പകരം ഇടംകൈ പേസർ അർഷ്ദീപ് സിങ് പഞ്ചാബിൽ നിന്ന് മുംബൈ ടീമിലേക്കും ഇടംനേടി. ഒദ്യോ​ഗിക പേജിലൂടെയാണ് കൈമാറ്റ വിവരം ഐപിഎൽ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇതോടെ ഹാർദിക് ഏത് ടീമിലേക്ക് പോകുമെന്ന് ഏറെക്കാലമായി നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്കാണ് വിരാമമായിരിക്കുന്നത്. 18 കോടി രൂപയ്ക്കാണ് പഞ്ചാബ് ഹാർദിക്കിനെ നേടിയത്. നേരത്തെ 16.35 കോടി രൂപയായിരുന്നു താരത്തിന്റെ പ്രതിഫലം. മലയാളി താരം വിഷ്ണു വിനോദും മുംബൈ ടീമിലേക്ക് പോകുമെന്ന തരത്തിൽ അഭ്യൂഹമുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല.

മുംബൈ ഇന്ത്യൻസിലേക്കുള്ള ഹാർദിക് പാണ്ഡ്യയുടെ രണ്ടാം വരവ് മൂന്ന് സീസണുകൾ നീണ്ടുനിന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. മൂന്ന് സീസണുകളിലായി 39 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. 35 ഇന്നിങ്‌സുകളിൽ നിന്ന് 21.53 ശരാശരിയിലും 147.82 സ്ട്രൈക്ക് റേറ്റിലും 647 റൺസ് മാത്രമാണ് നേടിയത്. പുറത്താകാതെ നേടിയ 48 റൺസാണ് ഈ കാലയളവിലെ ഉയർന്ന സ്കോർ. 39 മത്സരങ്ങളിൽ നിന്ന് 34-ലധികം ശരാശരിയിൽ 29 വിക്കറ്റുകൾ വീഴ്ത്തിയത്. ഒരു ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കാൻ സാധിച്ചുവെന്നത് മാത്രമാണ് ബോളിങ്ങിൽ ഹാർദ്ദിക് നേടിയ വലിയ നേട്ടം. അതേസമയം, 2025 സീസണിൽ ടീം പ്ലേഓഫിലെത്തിയെങ്കിലും ഹാർദിക്കിന്റെ ക്യാപ്റ്റൻസിയിൽ 2024, 2026 സീസണുകളിൽ തികച്ചും നിരാശാജനകമായ പ്രകടനത്തോടെ ഒൻപതാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ് ടൂർണമെന്റ് അവസാനിപ്പിച്ചത്.

8 സീസണുകളിൽ പഞ്ചാബ് കിങ്‌സിനായി പന്തെറിഞ്ഞ ശേഷമാണ് അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കെത്തുന്നത്. 2019-ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച അർഷ്ദീപ് പഞ്ചാബിലൂടെയാണ് ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും ശ്രദ്ധേയനായ ഇടംകൈയൻ പേസറായി മാറുന്നത്. പരിമിത ഓവർ ക്രിക്കറ്റിൽ ജസ്പ്രീത് ബുമ്ര കഴിഞ്ഞാൽ ഇന്ത്യയുടെ ഏറ്റവും പ്രധാന പേസർ ആണ് അർഷ്ദീപ്. താരം ഇനി ഐപിഎല്ലിൽ ബുമ്രയ്‌ക്കൊപ്പം തന്നെ മുംബൈ നിരയിൽ അണിനിരക്കും. പഞ്ചാബ് കിങ്‌സിനായി 96 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 111 വിക്കറ്റുകൾ നേടിയ അർഷ്ദീപ്, ടീമിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ ബോളർ എന്ന റെക്കോർഡോടെയാണ് മുംബൈയിലേക്ക് മാറുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author