SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

ISL 2026-27: ചെന്നൈയില്‍ ഇന്ന് തീപാറുന്ന പോരാട്ടം: ഫോം വീണ്ടെടുക്കാന്‍ ചെന്നൈ, മുന്നേറ്റത്തിന് കേരള ബ്ലാസ്റ്റേഴ്സ്

Sports

ഐഎസ്എല്‍ സൗതേൺ ഡെർബി മത്സരത്തിൽ ഇന്ന് ചെന്നൈയിന്‍ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.

Written By Mekha P Panicker Updated by Mekha P Panicker
Published: Oct 31, 2026, 11:21 AM | Updated: Oct 31, 2026, 11:21 AM

ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2026-27 സീസണിലെ സുപ്രധാനമായ സൗതേൺ ഡെർബി മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ചെന്നൈയിൻ എഫ്സിയെ നേരിടും. ഇന്ന് വൈകിട്ട് 5 മണിക്ക് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം.

സീസണിൽ മികച്ച തുടക്കം ലഭിക്കാത്ത ചെന്നൈയിൻ ടീമിന് ഇന്നത്തെ മത്സരം നിർണായകമാണ്. ആദ്യ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രം നേടിയ ചെന്നൈയിൻ നിലവിൽ പോയിന്റ് പട്ടികയിൽ 12-ാം സ്ഥാനത്താണ്.

എഫ്സി ഗോവയുമായുള്ള ആദ്യ മത്സരം 1-1 സമനിലയിലായെങ്കിലും തുടർന്ന് ബംഗളൂരു എഫ്സിയോടും മോഹൻ ബഗാൻ സൂപ്പർ ജയന്റിനോടും ടീം പരാജയപ്പെട്ടു. ക്ലിഫോർഡ് മിറാൻഡയുടെ പരിശീലനത്തിലുള്ള ടീം വിജയം മാത്രമാണ് പ്രതീക്ഷിക്കുന്നത്.

മറുഭാഗത്ത് അഷ്ലി വെസ്റ്റ്വുഡിന്റെ കീഴിലുള്ള കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ താരതമ്യേന മികച്ച തുടക്കമാണ് സ്വന്തമാക്കിയത്. കളിച്ച മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റോടെ പട്ടികയിൽ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ്.

ചെന്നൈയിൻ എഫ്സി പോയിന്റ് പട്ടികയിൽ പിന്നിലാണെങ്കിലും മികച്ചൊരു ടീമാണെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ആഷ്ലി വെസ്റ്റ്വുഡിന്റെ വിലയിരുത്തൽ.

ഹെഡ്-ടൂ-ഹെഡ് റെക്കോര്‍ഡ്

ഐഎസ്എൽ ചരിത്രത്തിൽ ഇതുവരെ ഏറ്റുമുട്ടിയ 25 മത്സരങ്ങളിൽ ഇരു ടീമുകളും 8 തവണ വീതം വിജയിച്ചിട്ടുണ്ട്. 9 മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. ചെന്നൈയിൽ കളിച്ച 12 മത്സരങ്ങളിൽ ഒരിക്കൽ മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിട്ടുള്ളത്.

ഹോം ഗ്രൗണ്ടിന്റെ പിന്തുണയോടെ സീസണ്‍ തിരിച്ചുപിടിക്കാന്‍ ചെന്നൈയിന്‍ ശ്രമിക്കുമ്പോള്‍ അന്താരാഷ്ട്ര ഇടവേളയ്ക്ക് മുന്‍പായി പോയിന്റ് പട്ടികയില്‍ കൂടുതല്‍ മുന്നേറാനാണ് കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം

TAGS:

About the Author