KCL MATCHES: കെസിഎല്‍ മൂന്നാം സീസണ്‍ പ്രഖ്യാപിച്ചു, ഓഗസ്റ്റ് 20ന് തീപാറും പോരാട്ടം
)
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് ഈ സീസണിലെ മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷൺൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ആറ് ഫ്രാഞ്ചൈസികളാണ് ഏറ്റുമുട്ടുക. ഇതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ടൂർണമെന്റ് ഷെഡ്യൂൾ പുറത്തിറക്കി.
ഓഗസ്റ്റ് 20-ന് 2:30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് മത്സരം. അന്നേദിവസം രാത്രി 7:30ന് നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി നേർക്കുനേർ പോരാട്ടമുണ്ട്. സെപ്റ്റംബർ 4നാണ് സെമി ഫൈനൽ പോരാട്ടം.
അന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായി ഏറ്റുമുട്ടുമ്പോൾ പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. സെപ്റ്റംബർ 5ന് നടക്കുന്ന ഫൈനലിൽ വിജയികൾ കപ്പുയർത്തും. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും, തൃശൂർ ടൈറ്റൻസും, കൊച്ചി ബ്ലൂ ടൈഗേഴ്സ്, കൊല്ലം സെയിലേഴ്സ് എന്നിവരെ കൂടാതെ ആലപ്പി റിപ്പിൾസ്, തിരുവനന്തപുരം റോയൽസ് എന്നിവരും മത്സരരംഗത്തുണ്ട്.
ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ടി20 ലീഗുകളിൽ ഒന്നാണ് കെസിഎൽ. കാഴ്ചക്കാരുടെ എണ്ണത്തിലും തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL), കർണാടക മഹാരാജ ട്രോഫി തുടങ്ങിയ പ്രമുഖ ആഭ്യന്തര ടൂർണമെന്റുകളെ കടത്തിവെട്ടാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്.
കേരള ക്രിക്കറ്റ് അസോസിയേഷൻറെ നേതൃത്വത്തിലാണ് കേരളത്തിൽ പ്രൊഫഷണൽ ട്വന്റി-20 ലീഗായ കെസിഎൽ സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവ പ്രതിഭകളെ കണ്ടെത്താനും അന്തര്‍ദേശീയ മത്സരപരിചയം നല്‍കാനുമാണ് കെസിഎല്‍ ലക്ഷ്യം വെക്കുന്നത്.
2024 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 18 വരെയാണ് കെസിഎൽ ആദ്യ സീസൺ മത്സരം അരങ്ങേറിയത്. അന്ന് സച്ചിൻ ബേബി നയിച്ച ഏരീസ് കൊല്ലം സെയിലേഴ്സ് ആയിരുന്നു ചാമ്പ്യൻമാരായത്. കെസിഎൽ മത്സരങ്ങൾക്ക് പൊതുവെ സ്റ്റേഡിയത്തിലേക്കുള്ള കാണികളുടെ പ്രവേശനം സൗജന്യമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Cricket Association വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.
)
)
)
)
)
)
)