&imwidth=640&imheight=360)
അരുവിക്കരയിൽ പോലീസ് സംഘത്തെ ക്രൂരമായി ആക്രമിക്കുകയും പോലീസ് ജീപ്പിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിൽ ക്രിമിനൽ കേസ് പ്രതി അറസ്റ്റിലായി. വട്ടക്കുളം സ്വദേശി സഞ്ജുവിനെയാണ് അരുവിക്കര പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പോലീസ് സംഘത്തിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐക്ക് ക്രൂരമായി മർദ്ദനമേറ്റു. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. രാത്രിയിൽ അരുവിക്കര മൈലം കോളനിയിൽ ക്രമസമാധാന പ്രശ്നവും സംഘർഷവും നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സംഘം സ്ഥലത്തെത്തിയത്. എന്നാൽ, അക്രമം തടയാനായെത്തിയ പോലീസ് ഉദ്യോഗസ്ഥരെ സഞ്ജുവിന്റെ നേതൃത്വത്തിൽ തടഞ്ഞുനിർത്തുകയും ക്രൂരമായി ആക്രമിക്കുകയുമായിരുന്നു. ഗ്രേഡ് എസ്.ഐയെ ആക്രമിച്ച പ്രതികൾ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിന്റെ ചില്ലുകൾ പ്രതി ഇരുമ്പ് വടിയും മറ്റും ഉപയോഗിച്ച് അടിച്ചുതകർക്കുകയായിരുന്നു. ഒടുവിൽ പോലീസ് സംഘം ഏറെ പരിശ്രമിച്ച ശേഷമാണ് പ്രതിയെ സാഹസികമായി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: സൗബർ തട്ടിപ്പിൽ കുരുങ്ങി ഓൺലൈൻ ടാക്സിഡ്രൈവർമാരും. ഓൺലൈനായി ബുക്കുചെയ്ത വാഹനം യാത്രക്കാരുള്ള ലൊക്കേഷനിലേക്ക് പോകുമ്പോഴേക്കുംഡ്രൈവറുടെ മൊബെൽഫോണിലേക്ക് തട്ടിപ്പുകാർ ബന്ധപ്പെടും. തുടർന്ന് യാത്രക്കൂലി അല്ലാത്ത പണം ഡ്രൈവറുടെ അക്കൗണ്ടിലേക്ക് ഇട്ടിട്ടുണ്ടെന്നും അത് ഉടൻ തന്നെ യാത്രക്കാർക്ക് ഓൺലൈനിൽ കൈമാറണമെന്നും ആവശ്യപ്പെട്ട് കൊണ്ടാണ് തട്ടിപ്പുകാരുടെ വിളി എത്തുന്നത്. ബുക്ക് ചെയ്ത യാത്രക്കാരൻ ആശുപത്രിയിൽ നിൽക്കുകയാണെന്നും പണം അത്യാവശ്യമാണെന്നും, സാങ്കേതികപ്രശ്നങ്ങൾ മൂലമാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം അയയ്ക്കുന്നതെന്നും തട്ടിപ്പ് സംഘം പറയും. ഇതേ സമയം തന്നെ ഡ്രൈവറുടെ ഫോണിലേക്ക് പണം അയച്ചതിന്റെ എസ്.എം.എസ്സും വന്നിരിക്കും. നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമ്പോൾ ഫോണിൽ വരുന്ന സന്ദേശത്തിന് സമാനമായിട്ടുള്ള മെസേജാണ് തട്ടിപ്പ് സംഘം അയയ്ക്കുന്നത്. ഇത് വളരെ സൂക്ഷിച്ച് പരിശോധിച്ചാൽ മാത്രമെ വ്യാജമാണ് എന്ന് മനസിലാകുകയുള്ളൂ. ഡ്രൈവ് ചെയ്യുന്നത് കൊണ്ട് തന്നെ അതിനിടയിൽ മെസേജ് പരിശോധിക്കാനുള്ള സാവകാശം ഡ്രൈവർക്ക് ലഭിക്കില്ലെന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്. മെസേജ് കണ്ട വിശ്വാസത്തിൽ ബാങ്ക് അക്കൗണ്ടിലേക്ക് പണം വന്നുവെന്ന് കരുതി ഡ്രൈവർമാർ പണം കൈമാറും. എന്നാൽ ബുക്ക് ചെയ്ത സ്ഥലത്ത് എത്തുമ്പോഴാകും യാത്രക്കാരെ കാണാനില്ലെന്ന വിവരം ഡ്രൈവർമാർ അറിയുന്നത്. ബാങ്ക് അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തങ്ങൾ വഞ്ചിക്കപ്പെട്ടതായി മനസ്സിലാകുന്നത്. തിരുവനന്തപുരത്ത് നിരവധി ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ഇത്തരത്തിൽ പണം നഷ്ടപ്പെട്ടിട്ടുണ്ട്. വാട്സാപ്പിലാണ് പണം കൈമാറുന്നതിനുള്ള ലിങ്ക് അയയ്ക്കുന്നത്. തട്ടിപ്പ് നടത്തിയതിന് തൊട്ടുപിന്നാലെ ഇത് ഡിലീറ്റ് ചെയ്യുകയും ചെയ്യും. കഴിഞ്ഞ ദിവസം കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവർക്ക് 4200 രൂപയാണ് ഇത്തരത്തിൽ നഷ്ടമായത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നായിരുന്നു ഓട്ടോ ബുക്ക് ചെയ്തിരുന്നത്. ആശുപത്രിയിൽ അടയ്‌ക്കേണ്ട തുക എന്നുപറഞ്ഞായിരുന്നു ഓട്ടോഡ്രൈവർക്ക് മെസേജ് അയച്ചത്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സൈബർ പോലീസ് അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: പത്ത് വയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. കൊല്ലം ഷനീജ മൻസിലിൽ എൻ. ഇസ്മായിൽ (58) ആണ് പിടിയിലായത്. തിരുവനന്തപുരം വേളി മാധവപുരത്തെ മദ്രസയിലാണ് ആൺകുട്ടികൾക്ക് നേരെ ലൈംഗീകാതിക്രമം ഉണ്ടായത്. ഓഗസ്റ്റ് 24നാണ് കേസിനാസ്പദമായ സംഭവം. മതപഠനത്തിന് എത്തിയ കുട്ടികളെ അധ്യാപകൻ പ്രകൃതിവിരുദ്ധപീഡനത്തിന് വിധേയമാക്കിയെന്നാണ് ആരോപണം. വീട്ടിലെത്തിയ കുട്ടികൾ സംഭവം മാതാപിതാക്കളോട് വെളിപ്പെടുത്തിയതോടെ വിവരം പുറത്തറിയുന്നത്. സംഭവത്തെ തുടർന്ന് രക്ഷിതാക്കൾ വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൻ. ഇസ്മായിലിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കേസിൽ പോലീസ് അന്വേഷണം നടക്കുകയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ രൂക്ഷ വിമർശനവുമായി സമസ്തയുടെ മുഖപത്രം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിൽ പുറത്തിറക്കിയ എഡിറ്റോറിയലിലൂടെയാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ നിലപാടുകളെ ശക്തമായി വിമർശിക്കുന്നത്. കാന്തപുരത്തിനെതിരായ പ്രസ്താവന കേവലം യാദൃശ്ചികമല്ലെന്നും ചില പ്രത്യേക വോട്ട് ബാങ്കുകളെ പ്രീതിപ്പെടുത്താനും സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുമുള്ള ബോധപൂർവ്വമായ ശ്രമത്തിൻറെ ഭാഗമാണെന്നും ലേഖനത്തിൽ ആരോപിക്കുന്നു. നേരത്തെ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ എടുത്ത നിലപാടുകൾക്ക് വിപരീതമായി ഇപ്പോൾ സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നത് തികഞ്ഞ രാഷ്ട്രീയ നാടകമാണെന്നാണ് പത്രത്തിലെ വിമർശനം. സതീശൻറെ രാഷ്ട്രീയ നിലപാടുകൾക്ക് കുരുടൻ ആനയെ കണ്ടതുപോലുള്ള അപക്വതയാണുള്ളതെന്ന് മുഖപത്രത്തിൽ വിമർശിക്കുന്നു. മുനമ്പം വഖഫ് വിഷയത്തിലും കേന്ദ്രത്തിൻറെ പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതിലും മുഖ്യമന്ത്രി സ്വീകരിച്ച നിലപാട് അദ്ദേഹത്തിൻറെ രാഷ്ട്രീയ അജണ്ട വെളിവാക്കുന്നു. വലിയ വായനാശീലത്തെക്കുറിച്ച് സംസാരിക്കാറുള്ള സതീശൻ ഇതുവരെ ഒരു നോവൽ പോലും എഴുതിയിട്ടില്ലെന്നും എന്നാൽ വലിയ അവകാശ വാദങ്ങളൊന്നും ഇല്ലാത്ത രമേശ് ചെന്നിത്തല പോലും സാഹിത്യരചനകൾ നടത്തിയിട്ടുണ്ടെന്നും എഡിറ്റോറിയൽ പരിഹസിക്കുന്നു. ഇത്തരം ഏകപക്ഷീയവും അപക്വവുമായ നിലപാടുകൾ വിഡി സതീശൻ തിരുത്തണമെന്നാണ് സമസ്ത മുഖപത്രം വ്യക്തമാക്കുന്നത്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: അച്ഛനെ കൊലപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കടന്ന ബംഗാൾ സ്വദേശി അറസ്റ്റിൽ. ശ്രീകാര്യം പോലീസ് ആണ് പ്രതിയെ പിടികൂടിയത്. അലിപൂർ സ്വദേശിയായ പ്രശൻജിത്ത് ദാസ് (27) ആണ് പിടിയിലായത്. കേരളത്തിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്ന പ്രശൻജിത്ത്, ഓഗസ്റ്റ് 31ന് അവധിയ്ക്ക് നാട്ടിലെത്തിയപ്പോഴാണ് പിതാവ് സഞ്ജയ് ദാസിനെ കൊലപ്പെടുത്തിയത്. അച്ഛൻ അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് പ്രകോപിതനായ പ്രശൻജിത്ത് വിറകുകമ്പ് കൊണ്ട് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് അമ്മ ഉഷാറാണിയും പ്രശൻജിത്തും ചേർന്ന് സഞ്ജയ് ദാസിനെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിന് ശേഷം ഉഷാറാണിയെ പശ്ചിമ ബംഗാൾ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും പ്രശൻജിത്ത് കേരളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബംഗാൾ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ശ്രീകാര്യം ചക്കാലമുക്കിലുള്ള ലേബർ ക്യാമ്പിൽ നിന്നാണ് ഇയാളെ കേരള പൊലീസ് പിടികൂടിയത്. പ്രതിയെ ഉടൻ തന്നെ ബംഗാൾ പൊലീസിന് കൈമാറും. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
തിരുവനന്തപുരം: ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് സഹപാഠികളായ 14 വയസ്സുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. കണ്ണൂർ തളിപ്പറമ്പ് സ്വദേശി കെ.വി. അനുരാജ് (23) ആണ് പിടിയിലായത്. പോക്സോ നിയമപ്രകാരം പോത്തൻകോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്. ഒരേദിവസമാണ് രണ്ട് പെൺകുട്ടികളും പീഡനത്തിനിരയായത്. പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ രണ്ട് വെവ്വേറെ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെ മറ്റ് രണ്ട് പോക്സോ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാമിലൂടെയാണ് അനുരാജ് പെൺകുട്ടികളുമായി അടുപ്പത്തിലാകുന്നത്. പ്രണയം നടിച്ച് ആദ്യം ഒരു പെൺകുട്ടിയുമായും പിന്നീട് ആ കുട്ടിയുടെ സഹപാഠിയുമായും അടുപ്പം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് സ്വകാര്യ ചാറ്റുകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇരുവരെയും നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടു. രണ്ടുപേരുമായും ഒരേസമയത്താണ് പ്രതി അടുപ്പം പുലർത്തിയതെന്ന കാര്യം പെൺകുട്ടികൾ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രാത്രി കണ്ണൂരിൽ നിന്ന് പോത്തൻകോട് എത്തിയ പ്രതി, വീട്ടിൽ ആളില്ലാത്ത സമയം നോക്കി ആദ്യത്തെ പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് നഗ്നദൃശ്യങ്ങൾ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയ പ്രതി, ആ കുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി രണ്ടാമത്തെ പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പീഡനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയ ഇയാൾ, ഇവരുടെ ക്ലാസിൽ പഠിക്കുന്ന മൂന്നാമതൊരു പെൺകുട്ടിയെക്കൂടി വലയിലാക്കാൻ ശ്രമിച്ചതോടെയാണ് വിദ്യാർത്ഥിനികൾ ലൈംഗികാതിക്രമം വെളിപ്പെടുത്തിയത്. തുടർന്ന് കണ്ണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

തിരുവനന്തപുരം ജില്ലയിൽ 1000 വർഷങ്ങളിലേറെ പഴക്കമുള്ള പല്ലവ കാലഘട്ടത്തെ ശേഷിപ്പുകൾ ഉണ്ടെന്നുള്ളത് നിങ്ങൾക്കറിയുമോ? അങ്ങനൊരു സ്ഥലം കാണണെ? എങ്കിൽ പോത്തൻകോടിനും ചെമ്പഴന്തിക്കും ഇടയിൽ ചെങ്കോട്ടുകോണത്തേക്ക് പോയാൽ മതി. ചെങ്കോട്ടുകോണത്ത് മടവൂര്‍ പാറയിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പല്ലവ കാലഘട്ടത്തിലെ ഗുഹാക്ഷേത്രവും ശേഷിപ്പുകളും ഉള്ളത്. സമുദ്രനിരപ്പിന് മുകളില്‍ ഏകദേശം മൂന്നൂറ് അടി ഉയരത്തിലാണ് മടവൂര്‍പ്പാറ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇത് ഒന്‍പതാം നൂറ്റാണ്ടില്‍ പല്ലവ കാലഘട്ടത്തില്‍ പണികഴിപ്പിച്ചതെന്ന് കരുതുന്ന ക്ഷേത്രമാണിത്. കേരള സംസ്ഥാന പുരാവസ്തു വകുപ്പിന് കീഴിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള അപൂർവ്വ പ്രാചീന ഗുഹാക്ഷേത്രവും ചരിത്രസ്മാരകവുമാണ് മടവൂർപ്പാറയിലേത്. കേരളത്തിലെ ഭൂരിഭാഗം ഗുഹാക്ഷേത്രങ്ങളും ജൈന അല്ലെങ്കിൽ വൈഷ്ണവ വിഭാഗങ്ങളിൽപ്പെട്ടവയാണ്. എന്നാൽ മടവൂർപ്പാറയിലേത് ഒരു അപൂർവ്വ ശിവക്ഷേത്രമാണ്. പുറത്തുനിന്ന് ഒരു കല്ലുപോലും കൊണ്ടുവരാതെയാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നതെന്നാണ് പ്രത്യേകത. ചെങ്കോട്ടുകോണം ആശ്രമത്തിന്റെ അധീനതയിലാണ് നിലവിൽ ക്ഷേത്രമുള്ളത്. ശ്രീകോവിൽ, പീഠം, ശിവലിംഗം, ഗണപതി-സുബ്രഹ്മണ്യ വിഗ്രഹങ്ങൾ, തൂണുകൾ എന്നിവയെല്ലാം പാറ തുരന്നാണ് നിർമ്മിച്ചിട്ടുള്ളത്. കേരളത്തിൽ വളരെ അപൂർവ്വമായി മാത്രം കാണപ്പെടുന്ന ഈ നിർമ്മാണ രീതിയാണിത്. ഒറീസ്സയിലെ ഖണ്ഡഗിരി-ഉദയഗിരി ഗുഹകളിലെ ജൈന സംസ്കാരത്തോട് ഏറെ സമാനതകളുണ്ട് ഈ നിർമ്മിതിക്ക്. ക്ഷേത്രത്തിലേക്ക് കയറുന്നതിനായി പാറയിൽ തന്നെ കൊത്തിയെടുത്ത 33 പടികളുണ്ട്. ഈ പടികൾ അവസാനിക്കുന്നിടത്ത്, ക്ഷേത്ര ദർശനം സാധ്യമാകുന്ന രീതിയിൽ പാറ ചെത്തിയൊരുക്കി വിശാലമായ മുറ്റവും തയ്യാറാക്കിയിട്ടുണ്ട്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
&imwidth=640&imheight=360)
കേരള ക്രിക്കറ്റ് ലീഗിന്റെ (KCL) മൂന്നാം സീസൺ മത്സരക്രമം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ 5 വരെയാണ് ഈ സീസണിലെ മത്സരങ്ങൾ നടക്കുക. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് ഇൻറർനാഷൺൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ ആറ് ഫ്രാഞ്ചൈസികളാണ് ഏറ്റുമുട്ടുക. ഇതുസംബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ടൂർണമെന്റ് ഷെഡ്യൂൾ പുറത്തിറക്കി. ഓഗസ്റ്റ് 20-ന് 2:30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിലാണ് മത്സരം. അന്നേദിവസം രാത്രി 7:30ന് നിലവിലെ ചാമ്പ്യൻമാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് കൊല്ലം സെയിലേഴ്സുമായി നേർക്കുനേർ പോരാട്ടമുണ്ട്. സെപ്റ്റംബർ 4നാണ് സെമി ഫൈനൽ പോരാട്ടം. അന്ന് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാർ മൂന്നാം സ്ഥാനക്കാരുമായി ഏറ്റുമുട്ടുമ്പോൾ പട്ടികയിലെ ഒന്നാം സ്ഥാനക്കാർ നാലാം സ്ഥാനക്കാരുമായും ഏറ്റുമുട്ടും. സെപ്റ്റംബർ 5ന് നടക്കുന്ന ഫൈനലിൽ വിജയികൾ കപ്പുയർത്തും. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസും, തൃശൂർ ടൈറ്റൻസും, കൊച്ചി ബ്ലൂ ടൈഗേഴ്സ്, കൊല്ലം സെയിലേഴ്സ് എന്നിവരെ കൂടാതെ ആലപ്പി റിപ്പിൾസ്, തിരുവനന്തപുരം റോയൽസ് എന്നിവരും മത്സരരംഗത്തുണ്ട്. ഇന്ത്യയിൽ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ടി20 ലീഗുകളിൽ ഒന്നാണ് കെസിഎൽ. കാഴ്ചക്കാരുടെ എണ്ണത്തിലും തമിഴ്‌നാട് പ്രീമിയർ ലീഗ് (TNPL), കർണാടക മഹാരാജ ട്രോഫി തുടങ്ങിയ പ്രമുഖ ആഭ്യന്തര ടൂർണമെന്റുകളെ കടത്തിവെട്ടാൻ കേരള ക്രിക്കറ്റ് ലീഗിന് സാധിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻറെ നേതൃത്വത്തിലാണ് കേരളത്തിൽ പ്രൊഫഷണൽ ട്വന്റി-20 ലീഗായ കെസിഎൽ സംഘടിപ്പിക്കുന്നത്. കേരളത്തിലെ യുവ പ്രതിഭകളെ കണ്ടെത്താനും അന്തര്‍ദേശീയ മത്സരപരിചയം നല്‍കാനുമാണ് കെസിഎല്‍ ലക്ഷ്യം വെക്കുന്നത്. 2024 സെപ്റ്റംബർ 2 മുതൽ സെപ്റ്റംബർ 18 വരെയാണ് കെസിഎൽ ആദ്യ സീസൺ മത്സരം അരങ്ങേറിയത്. അന്ന് സച്ചിൻ ബേബി നയിച്ച ഏരീസ് കൊല്ലം സെയിലേഴ്സ് ആയിരുന്നു ചാമ്പ്യൻമാരായത്. കെസിഎൽ മത്സരങ്ങൾക്ക് പൊതുവെ സ്റ്റേഡിയത്തിലേക്കുള്ള കാണികളുടെ പ്രവേശനം സൗജന്യമാണ്. ഔദ്യോഗിക വിവരങ്ങൾക്ക് Kerala Cricket Association വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.