SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Hylo Open 2026: ബാഡ്മിന്റണില്‍ അഭിമാന നേട്ടം, ഹൈലോ ഓപ്പണില്‍ സിന്ധുവും ലക്ഷ്യ സെനും ചാമ്പ്യന്മാര്‍

Sports

ഹൈലോ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിതാ, പുരുഷ സിംഗിള്‍സ് കിരീടങ്ങള്‍ സ്വന്തമാക്കി പി. വി. സിന്ധുവും ലക്ഷ്യ സെനും.

Written By Mekha P Panicker Updated by Mekha P Panicker
Published: Nov 02, 2026, 11:16 AM | Updated: Nov 02, 2026, 11:16 AM

ഹൈലോ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ വനിത, പുരുഷ സിംഗിള്‍സില്‍ പി. വി. സിന്ധുവും ലക്ഷ്യ സെനും കിരീടം സ്വന്തമാക്കി. ഒരേ ടൂര്‍ണമെന്റില്‍ വനിതാ, പുരുഷ സിംഗിള്‍സ് കിരീടങ്ങള്‍ ഇന്ത്യ സ്വന്തമാക്കിയത് രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ്. കടുത്ത മത്സരങ്ങള്‍ക്കും ഇടക്കാലത്തെ തിരിച്ചടികള്‍ക്കും ശേഷമാണ് മികച്ച ഫോമിലേക്കും വിജയത്തിലേക്കും തിരിച്ചെത്തിയതെന്ന് ഇരുതാരങ്ങളും പ്രതികരിച്ചു.

രണ്ടുതവണ ഒളിബിക്സ് മെഡല്‍ ജേതാവായ പി. വി. സിന്ധു ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്ക് ക്ജേഴ്സ്ഫെല്‍ഡിനെ 39 മിനിറ്റില്‍ 21-12, 21-14 എന്ന സ്കോറിനാണ് തോല്‍പ്പിച്ചത്. ഈ സീസണിലെ സിന്ധുവിന്റെ രണ്ടാമത്തെ കിരീടമാണിത്.

'ആരാണ് എതിരാളിയെന്ന് നോക്കാതെ എന്റെ നൂറുശതമാനം നല്‍കുകയെന്നത് എനിക്ക് പ്രധാനമായിരുന്നു'. മത്സരത്തെ മൊത്തത്തില്‍ കാണുന്നതിലുപരി ഓരോ പോയിന്റും എനിക്ക് പ്രധാനപ്പെട്ടതായിരുന്നുവെന്ന് വിജയിച്ച ശേഷം സിന്ധു പ്രതികരിച്ചു. താന്‍ വീണ്ടും ഏറ്റവും മികച്ച ഫോമില്‍ തിരിച്ചെത്തിയെന്ന് വിശ്വസിക്കുന്നതായും എന്നാല്‍ ഇനിയും മെച്ചപ്പെടാന്‍ ഇടമുണ്ടെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

സിന്ധുവിന്റെ വിജയത്തിന് പിന്നാലെ പുരുഷ വിഭാഗം ഫൈനലില്‍ ഇന്തോനേഷ്യയുടെ ജോനാഥന്‍ ക്രിസ്റ്റിയെ 21-17, 21-10 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ലക്ഷ്യ സെന്‍ വിജയം കണ്ടത്. മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയാതെ വന്നതിന് ശേഷമുള്ള ലക്ഷ്യ സെന്നിന്റെ ആദ്യ ടൂര്‍ണമെന്റ് കിരീടമാണിത്.

‘ഒരു ടൂര്‍ണമെന്റ് ജയിച്ചിട്ട് കാലങ്ങള്‍ ഏറെയായി. അതിനാല്‍ ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നു. തുടക്കത്തിലെ ചില റൗണ്ടുകളിലെ തോല്‍വികള്‍ എന്റെ ആത്മവിശ്വാസത്തെ ബാധിച്ചിരുന്നു.' ഇവിടെ ആദ്യ റൗണ്ട് മുതല്‍ ഞാന്‍ കളിച്ച രീതി എനിക്ക് വലിയ ആത്മവിശ്വാസം നല്‍കിയതായി ലക്ഷ്യ സെന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author