SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Messi Retirement: ചരിത്രം കുറിച്ച്, റെക്കോർഡുകൾ വാരിക്കൂട്ടി... അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസിയുടെ വിടവാങ്ങൽ

സമാനതകളില്ലാത്ത റെക്കോർഡുകളോടെയാണ് ലയണൽ മെസി അർജന്റീന കുപ്പായം അഴിക്കുന്നത്. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് മെസി വിരമിച്ചതോടെ ഫുട്ബോൾ ലോകം വികാരനിർഭരമായ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്.

Written By Mekha P Panicker Updated by Ajitha Kumari
Published: Sep 01, 2026, 10:51 AM | Updated: Sep 01, 2026, 10:51 AM

ലയണൽ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിടപറയുമ്പോൾ അർജന്റീന ടീമിനെ സംബന്ധിച്ച് വലിയൊരു നഷ്ടമാണ്. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് 39 കാരനായ താരം തന്റെ വിരമിക്കൽ ഔദ്യോ​ഗികമായി പ്രഖ്യാപിച്ചത്. സോഷ്യൽ മീഡിയയിലൂടെയാണ് ഇത് സംബന്ധിച്ച് കുറിപ്പ് മെസി പങ്കുവെച്ചത്.

'ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ തിരിച്ചറിയുന്നു'. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല, എല്ലാക്കാലത്തും ഈ ദേശീയ ജേഴ്സിക്കായി തന്റെ സർവ്വതും നൽകിയിട്ടുണ്ടെന്ന് താരം കുറിച്ചു. ഒരു അർജന്റീനക്കാരൻ എന്ന നിലയിൽ ഓരോ ആരാധകനെയും അഭിമാനം കൊള്ളിക്കാനാണ് താൻ മൈതാനത്ത് പോരാടിയത്. ടീമിനെ ഇനിയും പിന്തുണയ്ക്കുമെന്നും, മോശം സമയങ്ങളിൽ കൂടുതലായി ഒപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവിസ്മരണീയമായ എല്ലാ ഓർമകളും നെഞ്ചിലേറ്റിയാണ് മടങ്ങുന്നതെന്നും 21 വർഷത്തെ സ്നേഹത്തിന് നന്ദി പറയുന്നതായും 2022 ലോകകപ്പ് നേടിയ അർജന്റീന നായകൻ വികാരനിർഭരമായി കുറിച്ചു.

തന്റെ കരിയറിൽ ഉടനീളം നിരവധി റെക്കോർഡുകളാണ് മെസിയുടെ പേരിലുള്ളത്. ഈ റെക്കോർഡുകളിൽ ചിലത് പരിശോധിക്കാം...

. അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ (207), അർജന്റീനയ്ക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ (125). 2016ലെ കോപ്പ അമേരിക്ക സെന്റനാരിയോയിൽ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയുടെ 54 ഗോളുകളെന്ന റെക്കോർഡ് മെസി മറികടന്നു.

. ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ അൾജീരിയക്കെതിരെ 2026 ഫിഫ ലോകകപ്പിൽ അദ്ദേഹം തന്റെ 200-ാമത്തെ ക്യാപ് സ്വന്തമാക്കി. അവിടെ മെസി തന്റെ ആദ്യ ലോകകപ്പ് ഹാട്രിക്കും നേടി.

. ലോകകപ്പിലെ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്തു (34). കൂടാതെ ലോകകപ്പിൽ ഏറ്റവും കൂടുതൽ സമയം കളിച്ച താരവും മെസിയാണ്.

. ലോകകപ്പ് ഗ്രൂപ്പ് ഘട്ടം, റൗണ്ട് ഓഫ് 16, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ, ഫൈനൽ എന്നിവയിൽ ഗോൾ നേടിയ ചരിത്രത്തിലെ തന്നെ ഒരേയൊരു കളിക്കാരൻ.

. ലോകകപ്പിൽ തുടർച്ചയായി 9 മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ താരം (2022-2026).

. ഫിഫ ലോകകപ്പ് ചരിത്രത്തിലെ തന്നെ 21 ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ്.

. ഏറ്റവും കൂടുതൽ ലോകകപ്പ് അസിസ്റ്റുകൾ. (12)

. 6 ടൂർണമെന്റുകളിലായി ആകെ 33 ഗോളുകളും അസിസ്റ്റുകളും നേടി റെക്കോർഡ് സൃഷ്ടിച്ചു.

. ലോകകപ്പ് ഫൈനലിൽ കളിക്കുന്ന എക്കാലത്തെയും പ്രായം കൂടിയ ഔട്ട്ഫീൽഡ് താരം (39 വയസ്സ്, 25 ദിവസം), ലോകകപ്പിൽ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കൂടിയ താരം (38 വയസ്സ്, 357 ദിവസം).

. ഒരു ലോകകപ്പിൽ (2026) അഞ്ച് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകൾ നേടിയ റെക്കോർഡ്.

. കോപ്പ അമേരിക്ക ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും ടൂർണമെന്റിൽ ഏറ്റവും കൂടുതൽ ഗോളിന് അസിസ്റ്റ് നൽകിയ താരവും മെസിയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും.ZEE MALAYALAM App ഡൗൺലോഡ്ചെയ്യൂ.Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻX(Twitter),Facebookലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ്ടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ്ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂപിൻന്യൂസ്.

TAGS:

About the Author