SOCIAL MEDIA

Newsletter

PARTNER SITES
icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Sports icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Asian Games 2026: ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ്: ഇന്ത്യയ്ക്ക് വീണ്ടും വെള്ളി; മിന്നിത്തിളങ്ങി മലയാളി താരം വിദർശ വിനോദ്

ഏഷ്യൻ ഗെയിംസ് 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ മലയാളി താരം വിദർശ വിനോദ് അടങ്ങിയ ഇന്ത്യൻ സംഘം വെള്ളിമെഡൽ നേടി.

Written By Mekha P Panicker Updated by Mekha P Panicker
Published: Sep 26, 2026, 10:40 AM | Updated: Sep 26, 2026, 10:40 AM

നഗോയ: ഏഷ്യൻ ഗെയിംസ് വനിതകളുടെ 50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ടീം ഇനത്തിൽ ഇന്ത്യൻ സംഘത്തിന് വെള്ളിമെഡൽ. തിലോത്തമ സെൻ, വിദർശ വിനോദ്, ആഷി ചൗക്സി എന്നിവരടങ്ങിയ ഇന്ത്യൻ ടീമാണ് നേട്ടം സ്വന്തമാക്കിയത്. 1,773 പോയിന്റോടെ ചൈന സ്വർണം നേടിയപ്പോൾ 1,763 പോയിന്റോടെയാണ് ഇന്ത്യ വെള്ളി മെഡൽ സ്വന്തമാക്കിയത്. തിലോത്തമയും വിദർശയും യഥാക്രമം മൂന്നും ആറും സ്ഥാനങ്ങളോടെ വ്യക്തിഗത ഫൈനലിലേക്ക് കടന്നിരിക്കുകയാണ് എന്നാൽ ആഷിക്ക് ഫൈനലിലെത്താൻ സാധിച്ചില്ല.

മലയാളി താരമായ വിദർശ നേടുന്ന രണ്ടാമത്തെ വെള്ളിയാണ് ഇത്. മുമ്പ് വനിതകളുടെ 10 മീറ്റർ എയർ റൈഫിൽ ടീം മത്സരത്തിൽ ആതിഥേയരായ ജപ്പാനെ പരാജയപ്പെടുത്തി വെള്ളി മെഡൽ വിദർശ അടങ്ങുന്ന ഇന്ത്യൻ ടീം നേടിയിരുന്നു. ഏഷ്യൽ ഗെയിംസ് ഷൂട്ടിങ്ങ് മത്സരത്തിൽ മെഡൽ നേടുന്ന ആദ്യ മലയാളി വനിതയാണ് കോഴിക്കോട് തിരുവമ്പാടി സ്വദേശിനികൂടിയായ വിദർശ. വിദർശയുടെ ആദ്യ ഏഷ്യൻ ഗെയിംസാണ് ഇത്.

ഏഷ്യൻ ഗെയിംസ് മെഡൽ നിലയിൽ നിലവിൽ 12-ാം സ്ഥാനത്താണ് ഇന്ത്യ. മൊത്തത്തിൽ 24 മെഡലുകളാണ് ഇന്ത്യ ഇതുവരെ സ്വന്തമാക്കിയത്. ഇതില്‍ 2 സ്വർണം, 10 വെള്ളി, 12 വെങ്കലം എന്നിവ ഉള്‍പ്പെടുന്നുണ്ട്. ഷൂട്ടിങ്, അത്‌ലറ്റിക്സ് തുടങ്ങിയ ഇനങ്ങളിലാണ് ഇന്ത്യ പ്രധാനമായും മെഡലുകൾ നേടിയിട്ടുള്ളത്. ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ജപ്പാനിലെ ഐചി-നഗോയ വേദിയായി നടക്കുന്ന ഇരുപതാം ഏഷ്യൻ ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ 4 വരെയാണ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author