SOCIAL MEDIA

Newsletter

PARTNER SITES
icons Sports icons Kerala icons National icons International icons Entertainment icons Short Videos icons Kochi icons Kozhikode icons Thiruvananthapuram icons Career icons Utility icons Religion 🖼️ Photo Gallery icons Videos

Mary Kom ex-Husband: 'കോടികൾ തട്ടിയെടുത്തു, വിവാഹേതര ബന്ധം' മേരി കോമും മുൻ ഭർത്താവും തമ്മിൽ നിയമയുദ്ധം

Sports

പൊതുവേദിയിൽ തന്നെ അപമാനിക്കുന്ന പരാമർശങ്ങൾ മേരി കോം നടത്തിയതിനെതിരെ മുൻ ഭർത്താവ് ഓൺലർ കോം അപകീർത്തിക്കേസ് ഫയൽ ചെയ്തു

Written By Mekha P Panicker Updated by Roniya Baby
Published: Oct 08, 2026, 09:47 AM | Updated: Oct 08, 2026, 09:47 AM

ഒളിമ്പിക് മെഡൽ ജേതാവായ ബോക്സർ മേരി കോമിനെതിരെ മുൻ ഭർത്താവ് രംഗത്ത്. പൊതുവേദിയിൽ തന്നെ അപമാനിക്കുന്ന പരാമർശങ്ങൾ മേരി കോം നടത്തിയതിനെതിരെ ക്രിമിനൽ അപകീർത്തിക്കേസാണ് താരത്തിന്റെ മുൻഭർത്താവ് ഓൺലർ കോം ഫയൽ ചെയ്തിരിക്കുന്നത്.

നിലവിൽ മേരി കോം സൽമാൻ ഖാൻ അവതാരകനായ ഹിന്ദി ബിഗ് ബോസിൽ പങ്കെടുക്കവെയാണ് അവർക്കെതിരെ കേസ് ഫയൽ ചെയ്തിരിക്കുന്നത്. 'ആപ് കി അദാലത്ത്' എന്ന പരിപാടിയിലാണ് ഫുട്ബോൾ താരം കൂടിയായ തന്റെ മുൻ ഭർത്താവ് ഓൺലർ കോമിനെതിരെ മേരി കോം രംഗത്ത് എത്തിയത്.

ബോക്സിങ്ങിലൂടെ താൻ സമ്പാദിച്ച കോടിക്കണക്കിന് രൂപ ഓൺലർ തട്ടിയെടുത്തതായി മേരി കോം ആരോപണം ഉന്നയിച്ചു. മാത്രമല്ല തന്റെ പേരിൽ ഓൺലർ വായ്പകൾ എടുത്തതായും മേരി കോം തുറന്നടിച്ചു. തന്റെ സ്വത്തുക്കൾ പലതും മുൻ ഭർത്താവ് പണയം വെച്ചതായും ചില സ്വത്തുക്കൾ തന്റെ സമ്മതമില്ലാതെ ഓൺലറുടെ പേരിലേക്ക് മാറ്റിയതായും മേരി കോം ആരോപിച്ചു.

അതേസമയം പൊതുവേദികളിൽ ശ്രദ്ധ പിടിച്ചുപറ്റാൻ തന്നെക്കുറിച്ച് മേരി കോം നുണകൾ പ്രചരിപ്പിച്ചുവെന്നാണ് ഓൺലർ വാദിക്കുന്നത്. മേരി കോമിന് വിവാഹേതര ബന്ധങ്ങളുണ്ടെന്ന ആരോപണവും ഓൺലർ നടത്തി. 2005-ലാണ് മേരി കോം ഓൺലർ കോമിനെ വിവാഹം കഴിക്കുന്നത്. ഇരുവർക്കും നാല് മക്കളുണ്ട്. പരസ്പര സമ്മതത്തോടെ 2023-ലാണ് ദമ്പതിമാർ വേർപിരിഞ്ഞത്. അതേസമയം ഓൺലർ രജിസ്റ്റർ ചെയ്ത കേസിന്റെ അടുത്ത വാദം നവംബർ 19-നാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും. ZEE MALAYALAM App ഡൗൺലോഡ് ചെയ്യൂ. Android Link.

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

TAGS:

About the Author