iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Rohit Sharma: രോഹിത് ശർമ വീണ്ടും ക്യാപ്റ്റനാകുമോ? അഭ്യൂഹങ്ങൾ തള്ളി മുംബൈ ഇന്ത്യൻസ്

Sports

മുംബൈ ഇന്ത്യൻസിൻറെ നായകസ്ഥാനത്തേക്ക് വീണ്ടും രോഹിത് ശർമ എത്തുമോ? ടീം മാനേജ്മെൻറ് നിലപാട് ഇങ്ങനെ…

ഐപിഎൽ 2027ൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി ഇതിഹാസ താരം രോഹിത് ശർമ വീണ്ടും എത്തിയേക്കുമെന്ന ചർച്ചകളാണ് ക്രിക്കറ്റ് ലോകത്ത് നിലവിൽ നടക്കുന്നത്. നിലവിലെ ക്യാപ്റ്റനായ ഹാർദ്ദിക് പാണ്ഡ്യ ടീം മാറുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട ചർച്ചകളും വരുന്നത്. എന്നാൽ ഹാർദ്ദിക്കിന്റെ കാര്യത്തിൽ ഔദ്യോ​ഗികമായി ഒരുതരത്തിലുള്ള തീരുമാനങ്ങളും ടീം പുറത്തുവിട്ടിട്ടില്ല. എന്നാൽ, രോഹിത് ശർമ വീണ്ടും ക്യാപ്റ്റനാകുമെന്ന റിപ്പോർട്ടുകളിൽ മുംബൈ ഇന്ത്യൻസ് മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിട്ടുണ്ട്.

രോഹിത് ശർമയുടെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട് നിലവിൽ ചർച്ചകളൊന്നും ടീം മാനേജ്‌മെന്റ് നടത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, ഹാർദിക് പാണ്ഡ്യ ടീം വിട്ടാൽ മുംബൈയെ നയിക്കാൻ ഒന്നിലധികം പേർ ടീമിൽ തന്നെയുണ്ട്. സൂര്യകുമാർ യാദവ്, തിലക് വർമ എന്നിവർക്കാണ് അടുത്ത സീസണിൽ നായകസ്ഥാനത്തേക്ക് കൂടുതൽ സാധ്യതയെന്നാണ് വിവരം. 2026 ടി20 ലോകകപ്പിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് സൂര്യകുമാർ യാദവ്.

ഇന്ത്യൻ ടി20 ടീമിന്റെ വൈസ് ക്യാപ്റ്റനും മുംബൈ പ്ലേയിങ് ഇലവനിലെ സ്ഥിരാംഗവുമാണ് തിലക് വർമ. തിലകും വരും സീസണിൽ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കപ്പെടുന്നവരിൽ ഒരാളായിരിക്കും. അഞ്ച് തവണ മുംബൈയെ ഐപിഎൽ കിരീടത്തിലേക്ക് നയിച്ച താരമാണ് രോഹിത് ശർമ. 2024-ൽ ഹാർദിക് പാണ്ഡ്യയ്ക്കായാണ് രോഹിത് ക്യാപ്റ്റൻസി ഒഴിഞ്ഞത്. എന്നാൽ ആ മാറ്റം ടീമിന് ഗുണം ചെയ്തിരുന്നില്ല. ഹാർദികിന് കീഴിൽ 2024-ൽ അവസാന സ്ഥാനക്കാരായിട്ടായിരുന്നു മുംബൈ ടീം ഫിനിഷ് ചെയ്തത്. തുടർന്ന് 2025-ൽ ക്വാളിഫയർ കളിച്ചെങ്കിലും, 2026ൽ ടീം വീണ്ടും ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.