iconsKeralaiconsNationaliconsInternationaliconsEntertainmenticonsShort VideosiconsKochiiconsKozhikodeiconsThiruvananthapuramiconsSportsiconsCareericonsUtilityiconsReligioniconsPhotoiconsVideo

Vijay and Rashmika: 'കംപ്ലീറ്റ് ആക്ടര്‍' ആരാണെന്ന് അറിയില്ല; വിജയ്-രശ്മിക ജോഡികള്‍ എയറില്‍!

Entertainment

'കംപ്ലീറ്റ് ആക്ടർ' ആരാണെന്ന ചോദ്യത്തിന് മറുപടിയില്ലാതെ രശ്മികയും വിജയ് ദേവരകൊണ്ടയും. സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ രൂക്ഷ വിമര്‍ശനം.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും എയറിൽ! 'കോഫി വിത്ത് കരൺ' ഷോയിലാണ് 'കംപ്ലീറ്റ് ആക്ടർ' ആരാണെന്ന ചോദ്യത്തിന് കൃത്യമായി മറുപടി നൽകാതെ ഇരുന്നതും, മോഹൻലാലാണ് ആ നടനെന്ന് കരൺ വ്യക്തമാക്കുമ്പോൾ 'മോഹൻലാൽ സാറോ?' എന്ന് അമ്പരപ്പോടെ ചോദിക്കുന്ന രശ്മികയും താനാണ് കംപ്ലീറ്റ് ആക്ടർ എന്ന് തമാശയായി പറയുന്ന വിജയുമാണ് വീഡിയോയിലുള്ളത്.

വീഡിയോ സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ വലിയ വിമർശനമാണ് താരങ്ങൾക്കെതിരെ ഉയരുന്നത്. രശ്മികയുടെയും വിജയിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കമന്റ് ബോക്സ് മുഴുവൻ ആരാധകർ മോഹൻലാലിന്റെ ചിത്രങ്ങൾ കൊണ്ടും ചോദ്യങ്ങൾ കൊണ്ടും നിറച്ചു. ഷോയിലെ ടാസ്കിനിടയിലാണ് 'കംപ്ലീറ്റ് ആക്ടർ' ആരാണെന്ന ചോദ്യം വന്നത്. ഐക്കൺ സ്റ്റാർ അല്ലു അർജുൻ, റോക്കിങ് സ്റ്റാർ യഷ് എന്നീ ചോദ്യങ്ങൾക്കെല്ലാം കൃത്യമായി മറുപടി നൽകിയ ശേഷമാണ് ഇരുവരും 'കംപ്ലീറ്റ് ആക്ടർ' ആരാണെന്ന ചോദ്യത്തിന് ഉത്തരം നൽകാതെ ഒഴിഞ്ഞുമാറിയതും, തുടർന്ന് കരൺ ജോഹർ ഉത്തരം പറയുമ്പോൾ താരങ്ങൾ അത്ഭുതം പ്രകടിപ്പിച്ചതുമാണ് ആരാധകരെ ചൊടിപ്പിച്ചത്.

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒരുമിച്ച് അഭിനയിച്ച 'രണബാലി' ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇരുവരും 'കോഫി വിത്ത് കരൺ' ഷോയിൽ അതിഥികളായി എത്തിയത്. മാത്രമല്ല വിവാഹത്തെക്കുറിച്ച് രശ്മിക പറഞ്ഞ കാര്യങ്ങളും ട്രോളുകൾക്ക് കാരണമായിട്ടുണ്ട്. വിവാഹത്തെക്കുറിച്ച് ആദ്യം സംസാരിച്ചത് രശ്മികയാണെന്നും വിജയോട് വിവാഹത്തെക്കുറിച്ച് പറഞ്ഞപ്പോൾ 'നീ ഒരു നൂറു തവണ ചോദിക്കൂ' എന്ന് വിജയ് മറുപടി നൽകിയതായി രശ്മിക പറഞ്ഞു. ഞാൻ ഒരു വർഷത്തോളം പുറകെ നടന്ന് ചോദിച്ച ശേഷമാണ് വിജയ് വിവാഹത്തിന് തയ്യാറായതെന്നും രശ്മിക പറയുന്നു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും 2026 ഫെബ്രുവരി 26-നാണ് വിവാഹിതരായത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.